“അതേയ്!”
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പവിത്രൻ.
“അവളോട് ആയിട്ട് അധികം കളിചിരി വേണ്ട”
“അല്ല പവിത്രൻ അങ്കിൾ, ഞാൻ ഒരു ചായ പറഞ്ഞതാ, ഞാൻ രാവിലെ മുതലേ ഈ പ്രൊജക്റ്റ്..”
“അവളാരാ നിന്റെ വേലക്കാരത്തിയോ അതോ വെപ്പാട്ടിയോ ?”
ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി.
“അല്ല അങ്കിൾ ഞാൻ ഒരു..”
“നിന്റെ മാളിക വീട്ടിലുള്ള സൗകര്യങ്ങൾ ഇവിടെ ഇല്ല അത് ഭാവിയിൽ ഉണ്ടാകുകയും ഇല്ല, അത് കൊണ്ട് ഉള്ളത് കൊണ്ട് ആകുക?”
ഞാൻ തല താഴ്ത്തി അയാളുടെ ശകാരം കേട്ട് കൊണ്ടിരുന്നു.
ക്രമേണ അയാളോടുള്ള കാഴ്ചപ്പാട് എന്നിക്ക് വെറുപ്പായി മാറിത്തുടങ്ങി. അത് ക്രമേണ അപ്പു ആന്റിയോട് കൂടി പടർന്നു. അയാൾക് എന്റെ പൈസ കിട്ടുകയും വേണം എന്നെ എത്രയും പെട്ടന്ന് ചവിട്ടിപുറത്താകുകയും വേണം.