“അല്ല കനകം, എന്നാലും മറ്റൊരാൾ അറിയുക എന്ന് വെച്ചാൽ?”
“എടാ, എന്നിക്ക് ഇത് നിന്നോട് പറയേണ്ട ഒരാവശ്യവും ഇല്ലാലോ?”
“പിന്നെ എന്തിനാ പറഞ്ഞത്?”
“ഡാ മോനെ, നീയായിരുന്നു അപ്പുവിന്റെ ഏക കച്ചിതുരുമ്പ്. നീ അടുത്ത മാസം പോകുകയാണല്ലേ?”
“അത് അപ്പുവിന്റെ കുറ്റം അല്ല.”
“അറിയാം, പവിത്രൻ ഒരു നായിന്റെ മോനെ പോലെ പല പ്രാവിശ്യം പെരുമാറും, പക്ഷെ നീ അയാളെ ഒരു മാസമായിട്ടല്ലേ കാണാൻ തുടങ്ങിയിട്ടുള്ളു”
“അത് തന്നെ ധാരാളം, അപ്പോഴേക്കും എന്നിക് മനസിലായി”
“എന്ത് മനസിലായി എന്ന്?”
“അയാൾക് എന്റെ പൈസ വേണം, എന്റെ സിഗരറ്റ് വേണം, എന്റെ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ വേണം, എന്നാൽ എന്നെ വേണ്ട”
“അയാൾക് എന്തിനാ നിന്നെ വേണ്ടത്?”