നമ്മൾ രണ്ടു പേരും ചിരിച്ചു. നമ്മൾ രണ്ടു പേരും ഓർമ്മകൾ പങ്കു വെച്ച്, മുൻകാല കാര്യങ്ങൾ അയവിറക്കി, സങ്കടങ്ങൾ കരഞ്ഞു തീർത്തു. അപ്പുവിനെ കെട്ടിപിടിച്ചു കൊണ്ട് കൊറേ നേരം ഞാൻ കിടന്നു.
അടുത്ത ദിവസം
പവിത്രന്റെ അമ്മക്ക് സുഖം ഇല്ല എന്ന് നാട്ടിൽ നിന്ന് വിളിച്ചറിയിച്ചത് കൊണ്ട് പവിത്രൻ അപ്പുവിനെയും മോനെയും കൂട്ടി നാട്ടിലേക്ക് പോയി. ഞാൻ വീട്ടിൽ തനിച്ചും. പോകുന്നതിന് മുൻപായി അപ്പു ആന്റി പറഞ്ഞു ഭക്ഷണത്തിന് ഒരാൾ വന്ന് ഉണ്ടാക്കി തരും എന്ന്. എന്തായാലും ഒരു സമാധാനം ഉണ്ട് എല്ലാവരും പോയപ്പോൾ.
ഞാൻ എന്റെ പുസ്തകം പേടിച്ചു കൊണ്ടിരിക്കുമ്പോൾ ക്വാട്ടേഴ്സിന്റെ വാതിലിൽ ഒരു മുട്ട്. ഞാൻ വാതിൽ തുറന്നു. എന്റെ മുൻപിൽ ഒരു സ്ത്രീ.
“അല്ല ആരാ?”
“അപ്പു പറഞ്ഞിരുന്നില്ലേ, ഒരാൾ വരും ഭക്ഷണത്തിന്”
“ഓഹ്, അല്ല അതിന് എന്നിക് പാചകം ചെയ്യാൻ അറിയാം, രണ്ടു മൂന്ന് ദിവസത്തേക്കല്ലേ ഉള്ളു?”
“അതൊന്നും കുഴപ്പമില്ല വിക്കി”
അവർ പെട്ടന്ന് തന്നെ അകത്തു കടന്നു.