“ഇന്ന് ഇനി മോന് പോകണ്ടായോ…..ആന്റി ചോദിച്ചു….
വേണ്ട ആന്റി ഹാഫ് ഡേ ലീവാക്കി…..
അത് നന്നായി……..
ഊണുമൊക്കെ കഴിഞ്ഞു….ലിസിയെ മുകളിലത്തെ രണ്ടു റൂമിൽ ആന്റിയും ഫിലിപ്പും കിടക്കട്ടെ…ഗ്രേസിയെ നമ്മുടെ ഇപ്പുറത്തെ റൂമിൽ കിടത്താം…….
അത് വേണ്ട ഇച്ചായ…മമ്മിക്ക് സ്റ്റെപ് കയറാൻ പാടാ…..നമ്മുടെ റൂമിൽ മമ്മി കിടന്നോട്ടെ…..ഗ്രേസി ആ റൂമിലും കിടക്കട്ടെ നമുക്ക് മുകളിലോട്ടു മാറാം….ഫിലിപ്പും മുകളിൽ കിടന്നോട്ടെ…..
“അത് ശരിയാ….മോനെ..എനിക്ക് സ്റ്റെപ് കയറാൻ ബുദ്ധിമുട്ടുണ്ട്…..
തന്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട ലിസിയെ താനൊന്നും നോക്കി….
മറുത്തൊന്നും പറഞ്ഞു സംശയത്തിന് ഇടം കൊടുക്കാതെ ഒകെ എന്ന് പറഞ്ഞു….
വാടാ മോനു..അമ്മമ്മയുടെ കൂടെ കിടക്കാം……ആന്റി ബെഞ്ചമിനെയും കൊണ്ട് അകത്തേക്ക് പോയി…ഗ്രേസി അവൾക്ക് കൊടുത്ത മുറിയിലേക്കും…ഫിലിപ് താഴെ കുറെ നേരം ഇരുന്നിട്ട് സെറ്റിയിൽ തന്നെ കിടന്നു….
“എടാ മോളിൽ പോയി ബെഡിൽ കിടക്കടാ….ഞാൻ പറഞ്ഞു….
“വേണ്ട ഇച്ചായ ഞാൻ ഒന്ന് മയങ്ങട്ടെ…ഇവിടെ കിടക്കാം….. ഞാൻ എഴുന്നേറ്റു മുകളിലേക്ക് പോയി….ഇനി അവർ ഉണർന്നിട്ടു പുറത്തേക്കു പോകാം…മറ്റന്നാൾ ക്രിസ്തുമസ് ആണ്….ആ തോമാച്ചനോട് രണ്ടു കുപ്പിക്ക് പറഞ്ഞിട്ടുണ്ട്….നാളെ ഇങ്ങോട്ടു വരുമായിരിക്കും….ഇന്ന് വൈകിട്ട് എവിടേക്കു പോകും എല്ലാവരെയും കൂട്ടി……ഒരു കാര്യം ചെയ്യാം ഇന്ന് കുറെ ഷോപ്പിങ്ങും ഒക്കെയായി പാലികബസാറിലും കണ്ണാട്ട് പ്ലേസിലും ഒക്കെ കറങ്ങാം……നാളെ ഗ്രേസിയെയും കൂട്ടി ഹോസ്പിറ്റലിൽ പോകണം…താൻ ആൾറെഡി ചീഫ് ഡോക്ടറുമായി സംസാരിച്ചിട്ടുണ്ട്….അയാൾ പരിഗണിക്കാം എന്നും പറഞ്ഞിട്ടുണ്ട്…ശരിയായാൽ തന്റെ ഡിപ്പാർട്മെന്റിൽ തന്നെ നിർത്തണം….