ക്രിസ്തുമസ് രാത്രി – 6

Posted by

പിന്നെ ട്രെയിൻ ഫരീദാബാദ് എന്ന സ്റ്റേഷനിൽ നിന്നപ്പോൾ പാലക്കാടൻ ഫാമിലി ലഗേജുകൾ സീറ്റിനടിയിൽ നിന്നുമെടുത്തു വക്കുന്നു….

“വിളിക്കാൻ  മരുമകൻ വരുമോ…..അയാൾ ചോദിച്ചു…

“വരും….ഞാൻ മറുപടി പറഞ്ഞു…..

“ഒരു മണിക്കൂറിനകം എത്തും…..നമ്മൾ..അയാൾ പറഞ്ഞു….

പിന്നെ ട്രെയിൻ പാസഞ്ചർ കണക്കെ ഇഴയുന്നത് പോലെ തോന്നി……അടുപ്പിച്ചടുപ്പിച്ചു സ്റ്റേഷനുകൾ..പക്ഷെ അവിടെയൊന്നും ട്രെയിൻ നിർത്തുന്നില്ല…..തുഗ്ലക്കാബാദ്…..ഓഖ്‌ല…അങ്ങനെ നീങ്ങുന്നു…..ഹസ്രത് നിസാമുദ്ധീൻ…..അവിടെ ട്രെയിൻ നിന്നപ്പോൾ പാലക്കാടൻ ഫാമിലി കൈ വീശി കാട്ടിയിട്ടിറങ്ങി…..പിന്നെ ഞങ്ങൾ മൂന്നു പേരും ആയി ക്യാബിനിൽ ഗ്രേസി ഫിലിപ്പിനോടൊപ്പം ഇരുന്നപ്പോൾ എനിക്ക് മറ്റൊന്നും തോന്നിയില്ല..പക്ഷെ ഞാനൊന്ന് നോക്കി….രണ്ടു പേരും നല്ല ചേർച്ച തന്നെ…രണ്ടു മക്കളും ഒരു വീട്ടിൽ തന്നെയാകട്ടെ അതാണ് നല്ലത്……പിന്നെ പുറത്തേക്കു നോക്കി…പ്രഗതി മൈദാൻ,തിലക് ബ്രിഡ്ജ്,ശിവാജി ബ്രിഡ്ജ്…ഇതെന്തായിത് ഇവിടെ ഇന്ഗനെയും റയിൽവേ സ്റേഷനുകളോ…..കേരളം എക്സ്പ്രസ്സ് ന്യൂ ഡൽഹി റയിൽവേ സ്റ്റേഷനിലെ അഞ്ചാമത്തെ പ്ളാറ് ഫോമിലേക്ക് ചൂളം വിളിച്ചു കൊണ്ട് ചെന്ന് നിന്ന്….ലഗേജുമായി വാതിൽക്കൽ ചെന്നപ്പോൾ ദൂരെ നിന്നും കയ്യും വീശി വരുന്ന മാത്യൂസ്,ലിസ്സി..ലിസിയുടെ ഒക്കത്തു മകൻ ബെഞ്ചമിൻ….

ഡൽഹിയിലെ വിശേഷങ്ങൾ ഇനി ഞങ്ങൾ അഞ്ചാളും കൂടിയായിരിക്കും പറയുന്നത്…..ഞാനും,ലിസിയും,ഗ്രേസിയും,ഫിലിപ്പും,മാത്യൂസും…..

ഡൽഹിയിലെ ആദ്യ ദിനം….. ഹോ എല്ലാവരും അവരുടെ യാത്ര വിശേഷങ്ങളുടെ തിരക്കിലായിരുന്നല്ലോ…..

Leave a Reply

Your email address will not be published. Required fields are marked *