“മമ്മി….എന്താ കാര്യം…..
“ഞാൻ പറയണോ…നീയും ഫിലിപ്പും തമ്മിൽ എന്തായിരുന്നു ഇന്നലെ രാത്രിയിൽ….നീ അവനു ….ശ്ശ്….എങ്ങനെയാ നിന്നോട് ഞാൻ ചോദിക്കുന്നെ….
“മമ്മീ….മമ്മിയുടെ മോളുടെ ചാരിത്ര്യം ആരും കവർന്നിട്ടില്ല….അങ്ങനെ കവരാനും പറ്റില്ല…അവൾ എന്റെ തലയിൽ തൊട്ടു സത്യം ചെയ്തു….പിന്നെ എനിക്ക് ഫിലിപ്പിനെ ഇഷ്ടമാണ്…..കല്യാണം കഴിക്കാനും താത്പര്യമുണ്ട്….ഫിലിപ്പിനും എന്നെ ഇഷ്ടമാണ്….ഞങ്ങൾ ഒരുമിച്ചു കിടന്നു എന്നുള്ളത് സത്യം അരുതാത്തത് ഒന്നും നടന്നിട്ടില്ല….പിന്നെ ആ വായി നോക്കി പറഞ്ഞത് കെട്ടാണെങ്കിൽ അവൻ അത് വച്ചു ഫിലിപ്പിനെ ബ്ളാക്ക് മയിൽ ചെയ്യാൻ നോക്കി…..ഞങ്ങൾ ഒരുമിച്ചു കിടന്നു ഞങ്ങളുടെ മനസ്സ് പങ്കു വച്ചു….പക്ഷെ ശരീരം പങ്കുവച്ചിട്ടില്ല…മമ്മിക്ക് വിശ്വസിക്കാമെങ്കിൽ വിശ്വസിക്കാം….
ഗ്രേസി അത് പറഞ്ഞപ്പോൾ എനിക്ക് സമാധാനാമായി….ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് വച്ചു….
അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ എന്റെ മാറത്തു വീണത് പോലെ…
മോളെ മമ്മി വിഷമിപ്പിക്കാൻ ചോദിച്ചതല്ല…ഫിലിപ്പിനും ഇഷ്ടമാണെങ്കിൽ നമുക്ക് ലിസിയെ കൊണ്ട് മാത്യൂസിനോട് കാര്യങ്ങൾ അവതരിപ്പിക്കാം….സമയമുണ്ടല്ലോ…..
പിന്നെ ഫിലിപ്പും ഇറങ്ങി വന്നു പ്രഭാത കർമ്മങ്ങൾ കഴിയുമ്പോൾ ട്രെയിൻ ഗ്വാളിയാർ കഴിഞ്ഞു….ബ്രേക്ക് ഫാസ്റ്റും എല്ലാം കഴിച്ചു…ഇന്ന് ഇരുപത്തിമൂന്നാം തീയതിയാ ഇല്ലേ ഫിലിപ്പെ…മറ്റെന്നാൾ ക്രിസ്തുമസ്….ഞാൻ ഫിലിപ്പിനോട് ചോദിച്ചു….
അതെ…ഫിലിപ് മറുപടി പറഞ്ഞു…..തിരിച്ചു നമുക്ക് മൂന്നാം തീയതിക്കല്ലെ ഫിലിപ്പെ ടിക്കറ്റ്….
അതെ ആന്റി…..
“നമുക്ക് അതിനിടക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ തീരുമാനിക്കണം….ഞാൻ പറഞ്ഞു….
“എന്ത് കാര്യം….ഫിലിപ് ചോദിച്ചു….
പക്ഷെ ഗ്രേസിയുടെ കണ്ണിൽ ഒരു തിളക്കം…
അതൊക്കെ പിന്നെ പറയാം……
കേരളാ എക്സ്പ്രസ്സ് ചീറിപ്പായുന്ന….സമയവും നീങ്ങുന്നു…കളിയും ചിരിയുമായി….ഞങ്ങളെയും കൊണ്ട് കേരളാ എക്സ്പ്രസ്സ് ആഗ്രയും മഥുരയും കടന്നു…..