എന്തോ ബോഡോദയം വന്നതുപോലെ ആന്റി ഫിലിപ്പിനെ തള്ളിമാറ്റി….ആന്റി വല്ലാതെ കിതക്കുന്നു….മുഖം വികാരത്താലും ഭയത്താലുമുള്ള സമ്മിശ്ര ഭാവം ….ചുണ്ടുകൾ ത്രസിച്ചു നിൽക്കുന്നു …അവിടെ നിന്നുമെഴുന്നേറ്റു ആന്റി തന്റെ മുറിയിലേക്ക് പോയി കതകടച്ചു……..ഫിലിപ് ഒരിക്കൽ കൂടി ആ വാതിൽക്കലേക്കു നോക്കിയിട്ടു തനിക്കായി സജ്ജീകരിച്ചിരിക്കുന്ന മുറിയിലേക്ക് പോയി……
ഇരുപത്തിനാലാം തീയതി പ്രഭാതം……
ലിസ്സി ഉറക്കമുണർന്നു…..സമയം നോക്കി ഏഴുമണിയാകുന്നു……ഇച്ചായ…ഇച്ചായ….അവൾ വിളിച്ചു…..മാത്യൂസ് കണ്ണ് തുറന്നു…..ലിസി മുറി തുറന്നു പുറത്തിറങ്ങി ഫിലിപ്പിന്റെ കതകിൽ തട്ടി….എന്നിട്ടു താഴെ വന്നു എല്ലാവരെയും വിളിച്ചുണർത്തി …..എല്ലാവരും പ്രഭാത കർമ്മങ്ങളിലേക്കു തിരിഞ്ഞപ്പോൾ ലിസിയും അന്നമ്മയും അടുക്കളയിൽ ബ്രേക്ഫാസ്റ്റും കൊണ്ടുവന്ന ബീഫും റെഡിയാക്കി…..
“മോളെ ലിസ്സി ഞാൻ ഒരു കാര്യം പറഞ്ഞാൽ മനസ്സിരുത്തി ആലോചിക്കണം….ശരിയാണോ തെറ്റാണോ എന്നറിയില്ല….
“മമ്മി കാര്യം പറ……. “അതെ മമ്മിയുടെ പൊട്ടമനസ്സിൽ പൊന്തിയ ഒരാശയമാ…അന്നമ്മ പറഞ്ഞു
“മമ്മി വളച്ചു കെട്ടില്ലാതെ കാര്യം പറ…..ലിസി അല്പം നീരസത്തോടു പറഞ്ഞു
“നമ്മുടെ ഗ്രേസിക്കു കല്യാണപ്രായമായി….ഇനിയും വച്ച് നീട്ടരുതെന്നാ എന്റെ ഒരിത്…നമുക്ക് ആ ഫിലിപ്പിനെ ഗ്രേസിക്കു വേണ്ടി ഒന്നാലോചിച്ചാലോ….വളരെ പെട്ടെന്ന് തന്നെ അന്നമ്മ പറഞ്ഞു തീർത്തു…..
“ലിസിയുടെ മുഖം സന്തോഷത്താൽ ചുവന്നു തുടുത്തു….