ബെഞ്ചമിൻ ഓടി വന്നു ബ്ളാങ്കറ്റിനു മുകളിൽ കൂടി എന്റെ നെഞ്ചിൽ കയറിയിരുന്നു….പപ്പാ….അവൻ വിളിച്ചു….
“ആഹ് മോനു..പറ…..
നമുക്ക് ഇന്ന് കറങ്ങാൻ പോകണ്ടേ….
“പോകാം….ഗ്രേസിയും എന്റെ അരികിൽ കട്ടിലിരുന്നു….
“ചേട്ടായീസ് എന്തൊരു ഉറക്കമാ ഇത്…..സമയം അഞ്ചു കഴിഞ്ഞു…പുറത്താകെ ഒരു തരാം മ്ലാനത….
അത് തണുപ്പിന്റെയാ ഗ്രേസി…..
ആ പിന്നെ നാളെ നമുക്ക് ഹോസ്പിറ്റലിൽ പോകണം…നിന്നെ ആ ചീഫ് ഡോക്ടർക്കു ഒന്ന് ഇന്റർവ്യൂ ചെയ്യണം പോലും….എനി വേ….ജോലി പക്കയാ…നാളെ അറിയാം മറ്റുള്ള കാര്യങ്ങൾ….
ചേട്ടായിയോടൊപ്പം ആയിരിക്കുമോ എനിക്ക് ഡ്യൂട്ടി….
അറിയില്ല….നോക്കാം…..
അത് പോട്ടെ ചേട്ടായി….ദേ…ഇയാള് മാത്രം മതിയോ….ഒരു മോളൂട്ടിയും കൂടി വേണ്ടേ….അതിന്റെ പ്രിപറേഷൻ വല്ലതും തുടങ്ങിയോ….
“പോടീ തെമ്മാടി എന്നും പറഞ്ഞു കൊണ്ട് ഞാൻ കൈ വച്ച് ഒരടി കൊടുത്തു…അടി കൊണ്ടത് അവളുടെ തുടയിലും….
അവൾ കുലുങ്ങി ചിരിച്ചു കൊണ്ട് മോനെയും കൊണ്ട് താഴേക്കു പോയി…ഞാൻ വേറേതോ ലോകത്തേക്കും പറന്നുയർന്നു….. ഞാൻ താഴേക്കിറങ്ങി ചെല്ലുമ്പോൾ ലിസയും ആന്റിയും ഗ്രേസിയും ഫിലിപ്പും തമ്മിൽ കാര്യം പറയുന്നു…..എല്ലാവരും വളരെ ഹാപ്പി……തണുപ്പ് കാഠിന്യം ഏറുന്നു…കോഫി ഗ്ളാസ് ഞാൻ മേശപ്പുറത്തു വച്ചിട്ട് അവരോടു പറഞ്ഞു….എല്ലാവരും റെഡിയാക്…..ഞാൻ ഒന്ന് കുളിച്ചിട്ടു വന്നിട്ട് നമുക്ക് പുറത്തോട്ടു പോകാം…..
“എവിടെക്കാ ഇച്ഛയാ….ലിസ്സി തിരക്കി….
“നമുക്ക് കണ്ണാട്ട് പ്ളേസിൽ പോകാം….മറ്റന്നാൾ ബാക്കി ട്രിപ്പ്….നാളെ ഇവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകണം…..ഞാൻ പറഞ്ഞു…..