കാർത്തിക് ആൽത്തറയിൽ ഇരുന്നു… നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. കണ്ണിൽ ഉറക്കം വരുന്നത് പോലെ.. ഇന്നലെ ഒരുപാട് വൈകി ആണ് ഉറങ്ങിയത്. ബൈക്ക് എടുത്തു തന്നതിൽ പിന്നെ രേഷ്മയെ എല്ലായിടത്തും കൊണ്ട് പോകേണ്ട ചുമതല എനിക്കുതാണ്..ഇന്ന് അവളുടെ പിറന്നാൾ ആയി പോയി.. അല്ലായിരുന്നേൽ ഉറക്കം കളഞ്ഞിട്ടുള്ള ഈ പരിപാടി ഞാൻ ഒഴുവാക്കിയേനെ.
ഒരു ചുവന്ന സ്വിഫ്റ്റ് കാര് അവൻ ഇരുന്നിരുന്ന അൾത്താരയുടെ സിഡിയിൽ ആയി വന്നു നിന്നു. അതിൽ നിന്നും മധ്യ വയസ്കരായ രണ്ടുപേർ പുറത്തിറങ്ങി. ഏതെങ്കിലും പെൺപിള്ളേർ ആണെങ്കിൽ വഴി നോക്കി എങ്കിലും സമയം കളയാം എന്ന് വിചാരിച്ചു കാറിലേക്ക് നോക്കി നിന്ന കാർത്തിക് നിരാശനായി മുഖം തിരിക്കാനായി വന്നപ്പോഴാണ് കാറിന്റെ പിൻഡോർ തുറന്നു ഒരു പെൺകുട്ടി പുറത്തേക്കിറങ്ങിയത്.
കാർത്തിക് കണ്ണിമ വെട്ടാതെ അവളെത്തന്നെ നോക്കി ഇരുന്നുപോയി…
ഗോൾഡൻ കളർ പട്ടുപാവാടയും ഉടുപ്പും ഇട്ടു.. വട്ട മുഖവും കരിമഷിയാൽ എഴുതിയ മാൻപെടാ മിഴികളും.. തലയിൽ പുലർകാലേ വിരിഞ്ഞ മുല്ലപ്പൂവും ചൂടിയ ഒരു 20 വയസ് തോന്നിക്കുന്ന പെൺകുട്ടി. ഗോതമ്പിന്റെ നിറമുള്ള പെൺകുട്ടികൾ എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ഏതു അത് തന്നെ.. ചുണ്ടിൽ ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഇളം ചുവപ്പു കളർ ചുണ്ടുകൾ ആണ്.
അവർ ക്ഷേത്രത്തിലേക്ക് നടക്കുകയാണ്, കാർത്തിക്കിന്റെ കണ്ണുകൾ ആ പെൺകുട്ടിയെ തന്നെ പിന്തുടർന്ന്… നോക്കുമ്പോൾ അവർക്കെതിരെ രേഷ്മ ക്ഷേത്രത്തിൽ നിന്നും നടന്നു വരുന്നു.
ഗോൾഡൻ കളർ ബ്ലൗസും ഗോൾഡൻ കളർ ബോർഡറോട് കൂടിയ റെഡ് കളർ സാരിയുമാണ് രേഷ്മ ധരിച്ചിരുന്നത്. ക്ഷേത്രത്തിൽ നിന്നും ഇറങ്ങി വരുന്ന ദേവിയെ പോലെ തോന്നി കാർത്തിക്കിന് രേഷ്മ നടന്നു വരുന്ന കണ്ടപ്പോൾ. എപ്പോൾ എതിരെ പോകുന്ന പെൺകുട്ടിയെയും രേഷ്മയേയും ഒത്തു കാണുമ്പോൾ ആരാണ് കൂടുതൽ ഭംഗി എന്ന് പറയുവാൻ ഒക്കത്തില്ലായിരുന്നു.