വേറെ ആരെയും അല്ലല്ലോ,
ദേവൂ: എന്നാലും ഏട്ടാ റൂമിൽ വന്നിട്ട്
പൊരെർന്നൊ ഈ സ്നേഹ പ്രകടനം.
ഞാൻ: നീ ആ കാര്യം പറഞ്ഞപ്പോൾ
ആ സന്തോഷത്തിൽ പരിസരം മറന്നു പോയി. നീ ഒന്നു ക്ഷമിക്കു മോളു, പിന്നെ നീ ഇനി നേരത്തെ ഓടിയ പോലെ ഓടരുത് ,
അവൾ എന്തെ എന്ന അർത്ഥത്തിൽ ഒരു നോട്ടം ,
അതെ എന്റെ ഒരു ജീവൻ ഇവിടെ ഉണ്ട് അതിനു ഒന്നും വരുത്തരുത്ത് ,ഞാൻ അവളുടെ വയറിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.
ദേവൂ: ഇല്ല ഏട്ടാ ഇനി ഞാൻ ശ്രദ്ധിച്ചോളാം.
ഞാൻ: നമുക്ക് നാളെ ഹോസ്പിറ്റലിൽ പോകാം. വെറുതെ ഒരു ചെക്കപ്പിന് ‘
ദേവൂ: ശരി ഏട്ടാ,
അങ്ങനെ ഒൻപത് മാസം പോയത് അറിഞ്ഞില്ല.
അങ്ങനെ ഞാൻ ഇരുപതിയാറാം വയസ്സിൽ അച്ചനായി, ദേവൂ ഒരു ആൺ കുട്ടിക്ക് ജന്മം കൊടുത്തു,
അങ്ങനെ കുറെ യെറെ വർഷങ്ങൾ സന്തോത്തോടെ കടന്നു പോയി
ആദിക്ക് ഇപ്പോ 9 വയസ് ആയി ,ഓ
ആദി ആരാണെന്ന് പറഞ്ഞില്ലലെ
ആദിയാണു എന്റെയും ദേവൂന്റെയും
പോന്നൊ മന പുത്രൻ ,എതൊരും അച്ചനമ്മമാർ പറയുന്ന പോലെ ആദി
ഒരു സ്മാർട്ട് ബോയി ആണു. കുറച്ചു വികൃതിയൊക്കെ ഉണ്ടെങ്കിലും അവൻ കൂടെയുള്ളപ്പോൾ എന്റെ
ബിസിനസിന്റെ എല്ലാ ടെൻഷനും മാറും, അവൻ കൂടുതലും അവന്റെ അപ്പുപ്പന്റെ യും അമ്മുമ്മയുടെയും കൂടെ അണു [എന്റെ അച്ചനും അമ്മയും ആണ് അവന്റെ അപ്പുപ്പനും അമ്മുമയും] എനിക്ക് തോന്നാറുണ്ട് അവന് എന്നെക്കാൾ ഇഷടം അവരെണെന്നു,
അങ്ങനെ ഞങ്ങളുടെ കുടുബം സന്തോഷം ആയി പോയി കൊണ്ടിരിക്കുമ്പോൾ ആണ് ആ വാർത്ത വരുന്നത്.
ഞാൻ സാധരണ പോലെ വണ്ടിയും എടുത്ത് ദേവൂ നോട് യാത്ര പറഞ്ഞ് ആദിയെ സ്കൂളിൽ ആക്കി ഓഫിസിലെ ക്കുള്ള യാത്രയിൽ , സ്കൂളിൽ നിന്നു കുറച്ചു ദൂരം പിന്നിട്ടപ്പോൾ ആണു എന്റെ ഫോൺ
ബെൽ അടിക്കുന്നത് ,ഞാൻ വണ്ടി ഒതുക്കി നിർത്തി ഫോൺ എടുത്തു
അതിലൂടെ വന്ന വാർത്ത കേട്ടതും
എന്റെ കൈയിൽ നിന്ന് ഫോൺ കാറിൽ വീണതും ഒരുമിച്ച് ആയിരുന്നു.