എന്റെ അവസ്ഥ മനസിലാക്കിയട്ട് ആണെന്നു തോന്നുന്നു ദേവൂ അവനെ ,അമ്മ പറഞ്ഞു തരാം എന്നു പറഞ്ഞു അപ്പുറത്തെക്ക് കൊണ്ടു പോയി.
കുറച്ചു സമയത്തിനു ശേഷം ,
എനിക്ക് അവിടെ ഇരുന്നാൾ ഭ്രാന്തു പിടിക്കും എന്നു തോന്നിയപ്പോൾ ഞാൻ എഴുനേറ്റ് കാർ കിടക്കുന്ന സ്ഥലത്തേക്ക് നടന്നു.ഞാൻ കാറിൽ കയറി പ്രിയ മോൾ എനിക്ക് വേണ്ടി
റേക്കോർഡ് ചേയ്ത് തന്ന പാട്ട് പ്ലെ ചേയ്ത് കേൾക്കാൻ തുടങ്ങി ,
അവളുടെ സ്വരം കേട്ടുകൊണ്ട് ഞാൻ
സീറ്റിൽ ചാരി ഇരുന്നു ,
കുറെ നേരത്തെ ഡോറിലെ തട്ടൽ കേട്ടാണ് ഞാൻ കണ്ണു തുറക്കുന്നത്
ഞാൻ നോക്കുബോൾ ദേവൂ എന്നെ വിളിക്കാൻ വന്നിരിക്കുന്നതാണ്,
അപ്പോഴേക്കും പ്രിയ മോളുടെ സ്വരവും നിലച്ചിരുന്നു,
ഞാൻ വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങി
ദേവൂ: ഏട്ടനെ എവിടെയൊക്കെ തിരക്കി ,ഇവിടെ വന്നിരിക്കുക ആണൊ, അവിടെ അവരെ ക്രിമിറ്റോറിയത്തിലേക്ക് കൊണ്ടു പോകാറായി, എട്ടൻ ഇങ്ങനെ ഇരുന്നാൽ ശരിയാകില്ല പോവെണ്ടവർ പോയി ഇനി നമ്മൾ ഇരുന്ന് വിഷമിച്ചിട്ട് കാര്യം ഇല്ലല്ലോ.ഏട്ടൻ വാ,
ഞാൻ :നീ നടന്നോളു, ഞാൻ വന്നോളാം ,
ഞാൻ അവിടെ ഉള്ള പൈപ്പിൽ നിന്ന്
മുഖം ഒക്കെ കഴുകി അവിടെക്ക് ചെന്നു ,ഞാൻ അവിടെ എത്തിയപ്പോൾ അവരെ അംബുലൻസിൽ കയറ്റുന്നു ,പ്രിയ മോളെ കയറ്റിയപ്പോൾ അവളുടെ ഫ്രിസറിൽ നിന്ന് ഒരു റോസപൂ നിലത്തു വീണു ,ഞാൻ ചെന്ന് ആ പൂ എടുത്ത് നോക്കി അതിൽ കുറെ പേരുടെ കണ്ണുനീർ തുള്ളികൾ എന്നിക്ക് കാണാൻ കഴിഞ്ഞു . ഞാൻ അംബുലസ് കണ്ണിൽ നിന്ന് മറയുന്നത് വരെ അവിടെ നിന്നു, അവിടെ ഉള്ളവർ ഒരോരത്തരായി പിരിഞ്ഞു കൊണ്ടിരുന്നു ,അച്ചനും അമ്മയും എല്ലാവരും കൂടി അംബുലൻസിന്റെ കൂടെ കാറിൽ പോയി ,എനിക്ക് അവരെ ദഹിപ്പിക്കുന്നത് കാണാൻ ശക്തി ഇല്ലാത്ത കാരണം ഞാൻ വരുന്നില്ലാനു പറഞ്ഞു .ആദി മോനെ അവർ കൊണ്ടു പോയെന്ന് ദേവൂ പറഞ്ഞു ,
അവസാനം ആ വീട്ടിൽ ഞാനും ദേവൂ
മാത്രം ആയി ,
പെട്ടന്ന് ആണു എനിക്ക് പ്രിയമോളെ ഒരു നോക്കു കാണണം എന്നു ഒരു തോന്നൽ ,ഞാൻ വേഗം തന്നെ കാർ സ്റ്റാർട്ട് ചേയ്ത് ദേവൂനെം കൊണ്ട്
ക്രിമറ്റോറിയത്തിലേക്ക് പോയി.
ഞങ്ങൾ അവിടെ എത്തുമ്പോൾ താരേച്ചിയെയും പ്രകാശേട്ടനെയും അതിൽ കയറ്റി കഴിഞ്ഞിരുന്നു. ഞാൻ ഓടി ചേന്ന് എന്റെ കൈയിൽ ഉണ്ടായിരുന്ന ആ റോസാപൂ പ്രിയമോളുടെ കെട്ടിപൊതിഞ്ഞ ശരിത്തിന്നു മുകളിൽ കൊണ്ട് വെച്ചു.
അവളെ വഹിച്ചുകൊണ്ട് ആ ട്രോളി ഫർണ്ണസിന്റെ അകത്തേക്ക് കടന്നു പോയി ,സ്വന്തം മോളുടെ ശരീരം വെന്തു വെണ്ണിർ ആവുന്നത് കാണാൻ ഉള്ള പ്രാപ്തി ഇല്ലാത്ത കാരണം ഞാൻ അവിടെ നിന്നും പുറത്തെക്ക് വന്നു ,കുറച്ചു സമയത്തിനകം എല്ലാവരും അവിടെ നിന്ന് പിരിഞ്ഞ് പോയി. അമ്മയും അച്ചനും ആദിയും എല്ലാവരും കൂടി എന്റെ വീട്ടിലേക്ക് തിരിച്ചു ,ഞാനും ദേവൂം കുറച്ചു കഴിഞ്ഞ് വരാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ട് വീട്ടിലേക്കുള്ള യാത്ര മധ്യേ ആണു