മരിച്ചു.പ്രകാശേട്ടൻ അവിടെ ഹോസ്പിറ്റലിൽ ഐസിയുവിൽ ആണ് ,പ്രകാശേട്ടന്ന് തലക്ക് ആണു പരിക്ക് കുറച്ച് ക്രിട്ടിക്കൽ ആണെന്നും പറഞ്ഞു, അവരുടെ ബോഡി നാട്ടിലേക്ക് കൊണ്ടുവരാൻ
രണ്ടു ദിവസത്തെ ഫോർമാലിറ്റിസ് ഉണ്ടെന്നും ,അതു കഴിഞ്ഞ് നാട്ടിലേക്ക് കൊണ്ടു വരാൻ പറ്റുകയോള്ളുന്നു പറഞ്ഞു,
ഞാൻ അങ്ങോട്ട് വരട്ടെന്ന് ചൊദിച്ചപ്പോൾ വേണ്ടാന്നും പറഞ്ഞു
അവിടത്തെ കാര്യങ്ങൾ രവിയച്ചൻ നോക്കി കൊള്ളാം എന്നു പറഞ്ഞു.
അങ്ങനെ ആക്സിഡന്റ് നടന്നിട്ട് രണ്ടുദിവസം കഴിഞ്ഞപ്പോൾ പ്രകാശേട്ടന്റെ നില വളരെ വഷളായി
ആ രാത്രി തീരുന്നതിന് മുൻപെ പ്രകാശേട്ടനും ഞങ്ങളേ വിട്ടു പോയി, അതും അറിഞ്ഞതു കൂടി എല്ലാവരും തളർന്നു പോയി പിന്നിട് രണ്ടു ദിവസം എങ്ങനെ തളളി നീക്കി എന്ന് എനിക്ക് അറിയില്ല ആകെ ഒരു മന്നത പിടിച്ച മാതിരി ആയിരുന്നു ,
അങ്ങനെ അക്സിഡന്റ് കഴിഞ്ഞ് ആറാം ദിവസം രാത്രിയാണ് രവിയച്ചന്റെ കോൾ വരുന്നത് ,അവർ
അവിടെ നിന്ന് പുറപ്പെട്ടു എന്ന് ,
ഞങ്ങൾ എല്ലവരും പിറ്റെ ദിവസം
വെള്ളുപ്പിന് തന്നെ എയർപ്പോർട്ടിലേക്ക് പോയി.
എയർപ്പോർട്ടിലേക്ക് തന്നെ രണ്ടു മണിക്കുർ ഉണ്ട് അവിടെ നിന്നു
അഞ്ചാറു മണിക്കുർ യാത്ര ഉണ്ട് പ്രകാശേട്ടന്റെ കുടുംബ വീട്ടിലേക്ക്.
എന്റെ വണ്ടിയിൽ ഞാനും അച്ചനും ദേവും അമ്മയും ആദിയും ആണ് ഉണ്ടായിരുന്നത്. സിന്ധു ചിറ്റയും സിനിമോളും ദേവൂ ന്റെ അച്ചനും അമ്മയും എല്ലാവരും സുനിയച്ചന്റെ വണ്ടിയിലും ,അഭിയുടെ വണ്ടിയിൽ ബാക്കി ഉള്ളവരും.ഞങ്ങൾ എയർപോർട്ടിൽ എത്തിയപ്പോഴേക്കും, അംബുലൻസ് ഒക്കെ എത്തിയിട്ട് ഉണ്ടായിരുന്നു.
ഞങ്ങൾ എത്തി കുറച്ചു സമയത്തിനകം ഫ്ലൈറ്റ് ലാൻഡ് ചെയ്‌തു ,അവിടത്തെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞ് ബോഡി അബുലൻസിൽ കയറ്റി ഞങ്ങൾ നേരെ പ്രകാശേട്ടന്റെ കുടുംബ വീട്ടിലേക്ക് വെച്ചു പിടിച്ചു.
ഞങ്ങൾ അവിടെ ഒരു പതിനൊന്ന് മണിയോടെ എത്തി ,അംബുലൻസ്
വീടിന്റെ ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് കയറി ,ഞാൻ വണ്ടി പുറത്ത് റോഡ് സൈഡിൽ പാർക്ക് ചേയ്തു, വണ്ടിയിൽ നിന്ന് എല്ലാവരും ഇറങ്ങി പോയി ഞാനും ദേവൂ വും മാത്രം ആയി ,എനിക്ക് ആണെങ്കിൽ ഇത്രയും സമയം ഉണ്ടായിരുന്ന ധൈര്യം എല്ലാം ചോർന്ന് പോയിരിക്കുന്നു സീറ്റിൽ നിന്ന് എഴുനേൽക്കാൻ പോലും പറ്റുന്നില്ല.
എന്റെ ഇരുപ്പ് കണ്ട് ദേവൂ
ദേവൂ: ഏട്ടാ വാ നമ്മുക്ക് അവിടെക്ക്
പോകണ്ടെ ,
എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായില്ല. അവളുടെ കുറേ നേരത്തെ നിർബന്ധത്തിൻ ഒടുവിൽ