ഇതാണ് സംഭവം..
ചില ദിവസങ്ങളിൽ വിനോദ് പോയിക്കഴിഞ്ഞ് ഒരാൾ അവരുടെ ഫ്ലാറ്റിൽ വരാറുണ്ടത്രേ!
രാവിലെ വന്നു കഴിഞ്ഞാൽ ഉച്ചയ്ക്കു രണ്ടു മണിയൊക്കെയാകും അയാൾ തിരിച്ചു പോകാൻ!
കേട്ടപ്പോൾ അവൻ ആദ്യം ഷാനി നുണ പറയുകയാണ് എന്നു കരുതി അവളോടു ദേഷ്യപ്പെട്ടു.
പിന്നീട് സാവധാനം ചിന്തിച്ചപ്പോൾ ഷാനിയുടെ പറച്ചിലിൽ എന്തെങ്കിലും സത്യം കാണുമെന്നവൻ സംശയിച്ചു. കാരണം ലിജിയിൽ ഈയിടെയായി ആകെയൊരു ഭാവമാറ്റം കാണുന്നുണ്ട്…
” നീയൊന്നും എടുത്തു ചാടി ചെയ്യരുത്. ചിലപ്പോൾ ഒന്നുമില്ലായിരിക്കാം. സത്യം എന്താണെന്നറിഞ്ഞിട്ടു ആലോചിച്ച്. ഒരു തീരുമാനമെടുത്താൽ മതി.” ഷാനിയുടെ പക്വമായ ഉപദേശം അവൻ സ്വീകരിച്ചു..
അങ്ങനെ ലിജിയേ നിരീക്ഷിക്കുന്ന കാര്യം ഷാനി ഏറ്റെടുത്തു…
അതിന്റെ മൂന്നാം ദിവസം തന്നെ അവസരം വന്നു ചേർന്നു…
ഒരു ബുധനാഴ്ച..
എട്ടു മണിക്കു വിനോദ് ഓഫീസിലേക്കു പോയി. ഉച്ചയ്ക്കു ഒന്നരയോടെ ഷാനിയുടെ ഫോൺ..
” വിനൂ, ഇപ്പം വരാനൊക്കുമോ. ആളെത്തിയിട്ടുണ്ട്”
കേട്ടപാതി വിനോദ് ചാടിയിറങ്ങി…
വിനോദിന്റെ. ഓഫീസിൽ നിന്നും പത്തു മിനിറ്റു പിടിക്കും ഫ്ലാറ്റിലെത്താൻ…
ഷാനിയുടെ നിർദ്ദേശ പ്രകാരം തൊട്ടടുത്തുള്ള ചെറിയ ഗ്രൗണ്ടിന്റെ അരികിൽ കാർ പാർക്കു ചെയ്ത ശേഷം നടന്നാണ് അവനെത്തിയത്.
ഷാനി പാർക്കിംഗ് ഏരിയായിൽ അവനെയും കാത്തു നിൽപ്പുണ്ടായിരുന്നു. വിനോദിനെ കണ്ട ഉടനെ ഷാനി അവന്റെ കയ്ക്കു പിടിച്ചു വലിച്ചു അടുത്തുള്ള കാറിന്റെ മറവിലേക്കു നീക്കി നിർത്തി.