വൈകി,
ഞാൻ: എന്നാ വാ നമ്മുക്ക് പോകാം .
രമ്യ ഞങ്ങൾ പോകട്ടെ ‘
രമ്യ: ശരി ഞാനും ഇറങ്ങുകയാ .
ഞാൻ വണ്ടിയേടുത്തു ദേവൂ പുറകിൽ കയറി എന്റെ തോളിൽ കൈ പിടിച്ച് ഇരുന്നു,
വണ്ടി ഓടിക്കുമ്പോഴും എന്റെ മനസിൽ ആ കാര്യം ആയിരുന്നു.
ഞാൻ അത് പറഞ്ഞത് അവൾക്ക് ഇഷ്ട പെട്ടില്ലാ ന്നു തോന്നുന്നു അതല്ലേ അവൾക്ക് ദേഷ്യം വന്നത്.
ഇനി ശരിക്കും അവൾ ക്ക് എന്നെ ഇഷ്ടമാണൊ ? എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു .അവളോട് ചോദിക്കണൊ വേണ്ടയോ എന്ന ചിന്ത കോണ്ട് ,എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയില്ല ,ഏതാണ്ടു ഇതേ അവസ്ഥ
തന്നെ ആണേന്നു തോന്നുന്നു ദേവൂന്
അവളും ഒന്നും മിണ്ടിയില്ല .
ഇതോക്കെ ആലോച്ചിച്ച് അവളുടെ വീട് എത്തി ,
ഞാൻ വണ്ടി നിർത്തി അവൾ ഇറങ്ങി വീട്ടിലോട്ട് നടന്നു ,അവൾ ഒന്നും പറഞ്ഞില്ല ,എനോട് വീട്ടിൽ കയറിയിട്ട് പോകാനും പറഞ്ഞില്ല .
ഞാൻ: ദേവൂ ഞാൻ പോണു ,ആന്റി യോട് പറഞ്ഞെക്കു ,ഞായർ ആഴ്ച്ച കാണാം .ഒക്കെ ബൈ .
അവൾ അതിനു തിരിഞ്ഞ് നോക്കാതെ ഒന്നു മൂളിയത് ഒള്ളു .
ഞാൻ വണ്ടി എടുത്ത് വീട്ടിലോട്ട് വിട്ടു
വീട്ടിൽ എത്തിയപ്പൊഴേക്കും രണ്ടര ആയിട്ടുണ്ടായിരുന്നു .ഞാൻ ചെല്ലുബോൾ തരേച്ചിയും അമ്മുമ്മയും വന്നിട്ടുണ്ടായിരുന്നു .
അമ്മുമ: നീ എവിടെ പോയതാ അനി,
ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് എന്തൊ വർത്തമാനം പറയാൻ ഒരു മൂഡു ഉണ്ടായിരുന്നില്ല, മനസിൽ മുഴുവൻ ദേവൂ സംസാരിക്കാത്തതിലുള്ള ഒരു വിഷമം പോലേ,ഞാൻ ഒന്നും മിണ്ടാണ്ട് നേരെ മുകളിൽ റൂമിൽ
പോയി കിടന്നു .ഞാൻ പോകുമ്പോൾ
പുറകിൽ നിന്ന് അമ്മുമ പറയുന്നുണ്ടാർന്നു ഈ ചേക്കനു ഇതു എന്തു പറ്റി ,
ഞാൻ അവിടെ കിടന്ന് കുറച്ചു നേരം
മയങ്ങി
ഏട്ടാ എഴുനേൽക്കു എന്ന താര മോളുടെ വിളി കേട്ടാണ് എഴുന്നേറ്റത് .
ഞാൻ കണ്ണു തുറക്കുബോൾ കണ്ടത്
കുളിച്ചിട്ട് ഒരു ഷർട്ടും പാവാടയും ഇട്ടു നിൽക്കുന്ന താരയേ ആണു .
താര: എന്തു പറ്റി ഏട്ടാ ,ഏട്ടന്റെ മുഖം
എന്ത ഒരു മാതിരി ഇരിക്കുന്നത് വല്ല
പ്രശ്നവും ഉണ്ടോ ,എന്താണെങ്കിലും
എന്നോട് പറ ,