രമ്യ: അനിയേട്ടാ സോറിട്ടോ, കാലത്ത്
ഞാൻ പറഞ്ഞതിനോക്കെ , ആൾ അറിയാണ്ട് പറ്റിയതാ, സോറി ..
ഞാൻ: അതു കുഴപ്പം ഇല്ല .ദേവൂന്റെ
കൂട്ടുക്കാരി എന്റെയും കൂട്ടുകാരി അല്ലേ, അതുകൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു .
രമ്യ: എന്നാ ശരി നമ്മുക്ക് പോകാം.
ദേവൂ: അനിയേട്ടാ ഒരു പത്ത് മിനിട്ട് ഞാൻ ഇപ്പോ ഹാൾ ടിക്കട്ട് വാങ്ങിയിട്ട് വരാം .
ഞാൻ: ശരി പോയിട്ട് വാ .ഞാൻ ഇവിടെ ഉണ്ടാകും.
അതും പറഞ്ഞ് ദേവൂ ഓഫിസിലേക്ക്
പോയി, ഞാൻ കുറച്ച് നേരം അവിടെ ഇരുന്നു .കുറച്ചു കഴിഞ്ഞിട്ടും ദേവൂ വാരാതായപ്പോൾ കോളേജ് ക്യാമ്പസ് ഒക്കെ ചുറ്റി കാണാം എന്നു വിച്ചാരിച്ച്
അവിടെ ക്ക് ഇറങ്ങി ,കോളേജിൽ പലവിധ ചേറു മരങ്ങൾ വളർന്നു നിൽക്കുന്നു ,അതിൽ ഒരോ മരത്തിനു ചുറ്റും തറ കെട്ടിയിരിക്കുന്നു ,ഒരു വലിയ ഗ്രൗണ്ടും ഉണ്ട് കോളേജിൽ മിക്ക മരച്ചുവട്ടിലും ഒരോരോ പ്രണയജോഡികൾ ഇരിക്കുന്നു ,
ഞാൻ ആരും ഇല്ലാത്ത ഒരു മരചുവട്ടിൽ പോയി ഇരുന്നു ,എന്നിട്ട്
ആ ക്യാമ്പസിന്റെ മനോഹാരിതയും
നോക്കി ഇരുന്നു ,അപ്പോഴാണ് ഞാൻ പഠിച്ചിരുന്ന കോളേജിനെ പറ്റി ഓർക്കുന്നത് അവിടെ ആണെങ്കിൽ എല്ലാ സൗകര്യങ്ങളും ഉണ്ട് പുൽ മൈതാനങ്ങളും ഗ്രൗണ്ടും എല്ലാം പക്ഷെ അതൊക്കെ ആർട്ടിഫിഷൽ ആയി ഉണ്ടാക്കി എടുത്തവയാണ്, ഇതു പോലെ നാച്ചുറൽ അല്ല. പഠിക്കുന്നു വേങ്കിൽ ഇവിടെ യോക്കെ പഠിക്കണം .
അങ്ങനെ ഞാൻ ഒരോന്ന് ആലോച്ചിച്ച് ഇരിക്കുക ആയിരുന്നു ,
കുറച്ച് കഴിഞ്ഞപ്പോൾ ദേവൂ വും രമ്യയും വേഗത്തിൽ നടന്നു എന്റെ അടുത്തേക്ക് വരുന്നു .
രണ്ടു പേരും എന്റെ അടുത്ത് വന്നിട്ട്
ഒന്നും മിണ്ടുന്നില്ല ,അവർ കിതക്കുന്നും ഉണ്ട് ,
ഞാൻ: എന്തു പറ്റി ദേവൂ ?
അവൾ ഒന്നും പറഞ്ഞില്ല രമ്യയാണു
അതിനുത്തരം പറഞ്ഞത്
അനിയേട്ടാ ആ സജി ദേവൂന്നെ കേറി കൈക്ക് പിടിച്ചു ,ഇവൾ അവന്റെ ചെകിടത്ത് ഒരേണം കൊടുത്തു.
ഞാൻ: ആരാ ഈ സജി ?
രമ്യ: അതോരു ചേറ്റയാ ,കാണാൻ ഭംഗിയുള്ള പേണ്ണുങ്ങളുടെ പുറകെ നടക്കല പണി .പേണ്ണുങ്ങളെ വീഴ്ത്താൻ അവൻ ഏത് നാറിയ പണിയും കാണിക്കും .ഇപ്പോ കുറച്ചു നാളായി ഇവളുടെ പുറകെ ഉണ്ട്.അവന്റെ ധൈര്യം മുഴുവൻ ദീപക് ആണ് ,ദീപക് ആണു ഈ കോളേജിലേ നേതാവ് അവന്റെ കീഴിൽ ആണു ഇവരോക്കെ .
ദേവൂ ആണെങ്കിൽ ആകെ പേടിച്ച് നിൽക്കുകയാണു .
ഞാൻ: അതിനു നീ എന്തിനാ പേടിക്കുന്നെ ദേവൂ ,