കണ്ണീർപൂക്കൾ 3

Posted by

അല്ലേ തല്ലു കൊണ്ടത് അതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു എനിക്ക്,

ഞാൻ: അതു സാരമില്ല ചെറുപ്പത്തിലേ കുസൃതികൾ അല്ലേ .
എന്നാലും നിനക്ക് എന്നെ അവിടെ
വെച്ച് മനസിലാകാതിരുനത് എന്താ,
നീ എന്റെ ഫോട്ടോസ് ഒക്കെ കണ്ടാതണല്ലോ ,

ദേവൂ :അനിയേട്ടൻ ആകെ മാറി ,ആ
ഫോട്ടൊസിൽ താടി ഒന്നും ഉണ്ടായിരുന്നില്ല ,ആ ഫോട്ടൊസിൽ
നിന്ന് വളരെ വിത്യാസം ആയിട്ടുണ്ട് ,
എന്നാലും അനിയേട്ടനെ കണ്ടപ്പോൾ
എനിക്ക് എവിടെയൊ കണ്ട പോലെ തോന്നി ,പക്ഷെ ഓർത്തെടുക്കാൻ തുടങ്ങുന്നതിന് മുൻപ് എന്നെ മഴ
വെള്ളത്തിൽ കുളിപ്പിച്ചില്ലെപിന്നെ ചിന്താ മൊത്തം എന്തു ചേയ്യണം എന്നു ആയി .

ഞാൻ: [ശരിയ അവൾ പറഞ്ഞത് ഞാൻ ആ ഫോട്ടൊയെക്കാളും ഒരു
പാടു മാറിയിട്ടുണ്ട് അത് ദുബായിൽ ഉള്ളപ്പോൾ എടുത്തതാ] സോറി ദേവൂ
ഞാൻ അറിയാതെ പറ്റിയതാ ,
പക്ഷെ അതു കാരണം എന്നിക്ക് ദേവൂനെ കാണാൻ പറ്റിയല്ലോ .
അതിനു അവൾ ഒന്നും മിണ്ടിയില്ല .
ഞാൻ മിററിൽ നോക്കിയപ്പോൾ അവളുടെ മുഖത്ത് പുഞ്ചരി വിടരുന്നത് കണ്ടു .ഞാൻ കുറച്ചു നേരം അത് നോക്കി വണ്ടി ഓടിച്ചു .

ദേവൂ: അതെ അനിയേട്ട ഇങ്ങനെ വണ്ടി ഓടിച്ചാൽ അടുത്ത ചുരുദാർ ആർക്കെങ്കിലും വാങ്ങിച്ചു കൊടുക്കെണ്ടി വരൂട്ടൊ, എന്നിട്ട് അവളുടെ ഒരു ചിരിയും,

ഞാൻ: അങ്ങനെ കണ്ടവർക്കൊക്കെ
ഞാൻ ചുരുദാർ വാങ്ങി കൊടുക്കാറില്ല,

ദേവൂ: പിന്നെന്താ ഒരിക്കലും കണ്ടിട്ടില്ലാത്താ എനിക്ക് തന്നത്. അനിയേട്ടനു ഞാൻ ദേവൂ ആണെന്ന്
അറിയില്ലായിരുന്നു ല്ലോ .

ഞാൻ: നീ ദേവൂ ആയാലും അല്ലേങ്കിലും ഞാൻ തരുമായിരുന്നു .

ദേവൂ: അതെന്താ?
ഞാൻ അതിനു മറുപടി പറയാൻ തുടങ്ങിയതും ഞങ്ങളുടെ വണ്ടി
കോളേജ് കോബൗണ്ടിലേക്ക് കടന്നിരുന്നു ,ഞങ്ങളുടെ സംസാരം അതോടെ നിന്നു .ഞാൻ ഓഫിസിന്റെ അടുത്ത് വണ്ടി നിർത്തി. അവൾ ഇറങ്ങി,
അപ്പോ അവളുടെ തലതേറിച്ച കൂട്ടുകാരി രമ്യ ഞങ്ങളുടെ അടുത്തേക്ക് വന്നു .
രമ്യ: ദേവൂ നീ വന്നോ,
അപ്പോഴാണ് രമ്യ ദേവൂ ന്റെ അടുത്തു നിൽക്കുന്ന എന്നെ കാണുന്നത്
രമ്യ: ദേവൂ ,ഇതു നമ്മൾ കാലത്ത് കണ്ട ചേട്ടൻ അല്ലേ, നീ എന്താ ആളുടെ കൂടെ ,
ദേവൂ: രമ്യ .ഇതാണ് ഞാൻ പറയാറുള്ള എന്റെ അനിയേട്ടൻ, ഞങ്ങൾക്ക് കാലത്ത് തമ്മിൽ കണ്ടിട്ട് മനസിലായില്ല ,
ബാക്കി കഥയോക്കെ ഞാൻ പിന്നെ
പറയാം ,ഇപ്പോ നമ്മുക്ക് ഓഫിസിൽ
പോകാം ,

Leave a Reply

Your email address will not be published. Required fields are marked *