ദേവൂ: അതു ഞാൻ രമ്യയോട് വാങ്ങാൻ പറഞ്ഞിട്ടുണ്ട് അവൾ കിട്ടിയാൽ വാങ്ങും. ഇനി ഞാൻ എങ്ങനെ പോകാനാ.[ രമ്യയാണു ആ തലതെറിച്ച കൂട്ടുകാരി]
ഞാൻ: ആന്റി ഞാൻ കാരണം ആണു ഇവളുടെ പോക്ക് മുടങ്ങിയത്
എന്റെ വണ്ടിയിൽ നിന്നാണു ചേളി തെറിച്ചത് .സോറി ആന്റി .
ആന്റി: ആയോ നിന്റെ വണ്ടി ആയിരുന്നോ, എന്നിട്ട് നിങ്ങൾ ക്ക്
രണ്ടു പേർക്കും തമ്മിൽ മനസിലായില്ലേ .
ഞാൻ: ഇവളെ ചെറുപ്പത്തിലെ കണ്ടതിൽ പിന്നെ ഇപ്പോഴാണ് കാണുന്നത് ,
ആന്റി അപ്പോഴാണ് ദേവുന്റെ കയ്യിലേ കവർ കാണുന്നത്.
ആന്റി:അതെന്ത മോളെ,
ദേവൂ: അനിയേട്ടൻ തന്നത, ചെളി ആയാ ഡ്രസിനു പകരം.
ആന്റി എന്റെ മുഖത്ത് നോക്കിയിട്ട്
നീ കൊടുക്കാൻ ആഗ്രഹിച്ച് കൊണ്ടുവന്ന ആൾക്ക് തന്നെ
കൊടുത്തല്ലോ അതാണു പൊരുത്തം
ദേവൂ :അച്ചൻ ഉണ്ടൊ അമ്മേ. അച്ചന്റെ കൂടെ പോകാം ആയിരുന്നു .
ആന്റി: അയോ ,അച്ചനു പൈസ കോടുക്കാൻ പോണം.
അതു കേട്ടപ്പോൾ ദേവൂന്റെ മുഖം വാടി ,
ഞാൻ: എന്റെ കുടെ വരുകയണെങ്കിൽ ഞാൻ കൊണ്ടൊകാം .പക്ഷെ ഞാൻ ബൈക്കിൽ ആണു വന്നിരിക്കുന്നത് .
നമ്മുക്ക് കാറു വിളിച്ച് പോകാം.
ആന്റി: കാറോനും വേണ്ട അവൾ നിന്റെ കുടെ ബൈക്കിൽ വന്നോളും, അതു കേട്ടപ്പോൾ അവളുടെ മുഖത്ത് ആയിരം പൂർണ്ണ ചന്ദ്രൻ മാരെ കാണാൻ പറ്റി എനിക്ക് .
ആ സമയത്ത് ആണു വാസു മാമൻ പുറത്തേക്ക് വരുന്നത് ,
മാമൻ: ദേവു എന്തു പറ്റി ,നീ കോളേജിൽ പോയില്ലേ ,
അതിനുത്തരം പറഞ്ഞത് ഷീബാന്റി
ആണു ,ഷീബാന്റി നടന്ന കാര്യങ്ങൾ
മുഴുവൻ മാമനോട് പറഞ്ഞു .
അതു കേട്ടു കഴിഞ്ഞ മാമൻ
മാമൻ: എന്നാലും ഇവരെ സമ്മതിക്കണം ഇത്രയും അടുത്ത
ബന്ധുക്കൾ ആയിട്ടും രണ്ടിനും കണ്ടിട്ട് മനസിലായില്ലല്ലോ .
ആന്റി: എങ്ങനെ മനസിലാകും
ബന്ധുക്കളുടെ ഒരു പരിപാടി ക്കും
പോവില്ലല്ലോ ,ഒരാൾക്ക് ആണെങ്കിൽ
ബിസിനസ് എന്നാ ചിന്തയും ,മറ്റേ ആൾക്ക് ആണെങ്കിൽ പഠിപ്പ് എന്നാ ചിന്തയും മാത്രം ഒള്ളു .എന്തു
ചേയ്യാനാ രണ്ടും കണക്കായി പോയി.
ഇതും പറഞ്ഞ് അവർ രണ്ടാളും ഞങ്ങളെ കളിയാക്കി .ഞങ്ങൾ രണ്ടു
പേരും ഒന്നും മിണ്ടാതെ നിന്നു .