ഷീബാന്റി: അനിമോനെ, നിനക്ക് ഇടക്ക് ഒക്കെ ഇങ്ങോട്ട് വന്നൂടെ കുറെ നാളായി നിന്നെ കണ്ടിട്ട് .
ഞാൻ: തിരക്കായിരുന്നു ആന്റി, പുതിയ പ്രോജക്ട് ഒക്കെ ഉണ്ടായിരുന്നു .ഇപ്പോ എല്ലാം ഒരു വിധം ഒക്കെ ആയി ,ആന്റി ദേവു ഇല്ലേ .
ആന്റി: അവൾ കോളേജിലേക്ക് പോയി .
ഞാൻ അപ്പോ കൈയിലേ കാശു വാസു മാമനെ ഏൽപ്പിച്ചു .എന്നിട്ട് രണ്ടു കവറും ആന്റിയെയും എൽപിച്ചു,
ആന്റി: എന്താ ഇതു .
ഞാൻ: അതു ആന്റിക്കും മാമനും ഉള്ള ഡ്രസ് ആണു ,ദേവൂ നും ഉണ്ടായിരുന്നു പക്ഷെ വരണ വഴിക്ക് എനിക്ക് അത് കൈമോശം വന്നു .
ആന്റി: ആയോ. അതെന്തു പറ്റി .
ഞാൻ: അതോരു ചെറിയ പ്രശ്നം.
സാരമില്ല ഞാൻ ദേവൂന്റെ Birthday ക്ക് വരുബോൾ അവൾക്ക്
വേറെ കൊണ്ടു വരാം .എന്നാ ഞാൻ ഇറങ്ങട്ടെ, അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു
ആന്റി: അയോ ,പോവുക യാണൊ മോൻ ചായ പോലും കുടിക്കാതെ
ഞാൻ:അത് പിന്നിട് ഒരിക്കൽ ആകാം.
അതും പറഞ്ഞ് ഞാൻ പുറത്ത് ഇറങ്ങി ചെരുപ്പു ഇടാൻ കുനിഞ്ഞ സമയത്ത് പുറകിൽ ഒരു കാലോച്ച .
അതിന്റെ ഒപ്പം ആന്റിയുടെ ഒരു ചോദ്യവും ദേവു നീ എന്താ കോളേജിൽ പോയില്ലേ ന്നു .
ചെരുപ്പ് ഇട്ട് തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടി .”
ഇതു ഞാൻ നേരെത്തെ കണ്ട കുട്ടിയല്ലെ ഇവളായിരുന്നുവോ ദേവൂ .എന്റെ മനസിൽ നൂറായിരം ലഡുകൾ പോട്ടി.
അവളും എന്റെ അവസ്ഥ തന്നെയണെന്നു മനസിലായി അവളും എന്നെ കണ്ട് ഞെട്ടി ഇരിക്കുകയാണു .
അവൾ എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ട് ആന്റി പറഞ്ഞു
ഇതാണു അനി, നീ കണ്ടിട്ടില്ലല്ലോ.
ദേവു :അനിയേട്ടൻ ,[അവളുടെ വയിൽ നിന്നു ശബ്ദം പുറത്തു വന്നിലേങ്കിലും അവൾ പറഞ്ഞത് അതാണെന്നു എനിക്ക് മനസിൽ ആയി .]
ആന്റി: നീന്റെ ഡ്രസിനു എന്തു പറ്റി ദേവു.
ദേവു :അത് ഒരു വണ്ടിയിൽ നിന്ന് ചേളി തെറിച്ചതാ.
ആന്റി :അപ്പോ നിനക്ക് കോളേജിൽ
പോകണ്ടെ ,ഇന്നു ഹാൾ ടിക്കറ്റ് കിട്ടുന്ന ലാസ്റ്റ് ഡേറ്റ് ആണുന്നു പറഞ്ഞിട്ട്.