ഞാൻ വിടിന്റെ അപ്പുറത്തെക്ക് ചെന്നപ്പോൾ ,അവിടെ ഒരു ചെറിയ
അടുക്കള പോലെ ഉണ്ട് അതിന്റെ പുറത്ത് അരമതിലിൽ ദേവൂ ഇരിക്കുന്നു ,
എന്നെ കണ്ട് അവൾ എഴുന്നേറ്റു ‘
ഞാൻ അവളെ അവിടെ പിടിച്ച് ഇരുത്തി ഞാനും സൈഡിൽ ഇരുന്നു.
ഞാനും അവളും കൂറെ കാര്യങ്ങൾ സംസാരിച്ചു, എനിക്ക് അവളിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത് അവളുടെയും തരേച്ചിയുടെയും സ്വഭാവം എറെ കുറെ ഒരു പോലെ ആയിരുന്നു, താരേച്ചിയുടെ ആരേയും വേദനിപ്പിക്കാത്ത സ്വഭാവം ഒക്കെ ഇവൾക്കും ഉണ്ട്.
അങ്ങനെ സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ ലെച്ചു വന്നത്
ലെച്ചു: ചെട്ടാ കഴിഞ്ഞിലെ ,നമ്മുക്ക് പോകാം അച്ചൻ വിളിക്കുന്നു .
ഞാൻ: എന്നാ വാ പോകാം .
ഞാൻ ദേവൂ നെ നോക്കി ദേവൂ ഞങ്ങൾ ഇറങ്ങട്ടെ .അതു കേട്ടപ്പോൾ അവളുടെ മുഖം വാടി. അതുകണ്ട ഞാൻ ,ഇടക്ക് വരാം നീ വിഷമിക്കണ്ട .
അവൾ ആ നു പറഞ്ഞു തല ആട്ടി,
ഞങ്ങൾ വണ്ടിയിൽ കയറുബോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടാർന്നു വരാന്തയിൽ എന്റെ ദേവൂ
ഞാൻ ആഗ്രഹിച്ച പൊലെയുള്ള ഇണ്ണ യെ തന്നെ ദൈവം എനിക്കായി
കണ്ടുവെച്ചല്ലൊ അതിന് ഒരായിരം നന്ദി ദൈവത്തോട് പറഞ്ഞു കൊണ്ട് ഞങ്ങൾ ആ വീട്ടിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു .
തുടരും……