കണ്ണീർപൂക്കൾ 3

Posted by

അച്ചൻ: എന്നാ നീ അവൾക്ക് കൊടുക്കാൻ വേണ്ടി കൊണ്ടുവന്ന സാധനം അവളുടെ കൈയിൽ അണി യിച്ചോളു .
അതും പറഞ്ഞൊ എന്ന അർത്ഥത്തിൽ ഞാൻ താരേച്ചിയുടെ മുഖത്ത് നോക്കി .
താരേച്ചി ആ എന്നു കാണിച്ചു
ഞാൻ കൊണ്ടുവന്ന ഡയമണ്ട് റിംഗ് അവളുടെ കൈയിൽ അണിയിച്ചു .
അപ്പോ എല്ലാം ശുഭം ആയ ലെ ചേട്ടാ മാമൻ അച്ചനോട് പറഞ്ഞു .
അച്ചൻ: ഇവരുടെ കല്യാണം ഒരു വർഷം കഴിഞ്ഞിട്ട് ഒള്ളു .അതു വരെ എന്റെ മക്കൾ കാത്തിരിക്കണം. ദേവൂന്റെ കൊഴ്സ് കഴിഞ്ഞിട്ട് കല്യാണം .ഇപ്പോ നടന്നത്
എൻ ഗേജ്മെന്റ് ആയിരുന്നു,
എല്ലാവരും തിരുമാനം അംഗീകരിച്ചു .

ലെച്ചു: അതോക്കെ ശരി കല്യാണവും
എല്ലാം തിരുമാനിച്ചു ,പക്ഷെ ഈ കേക്കിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയില്ല കുറെ നേരം ആയി അത് എന്നെ നോക്കി ഇരിക്കുന്നു .
ഞാൻ: ഇങ്ങനൊരു കൊതിച്ചിനു പറഞ്ഞു ഒരു കേക്കിന്റെ പീസ് എടുത്ത് ലെച്ചു വിന്റെ മുഖത്ത് തേച്ചു
ഇതു കണ്ട് എല്ലാവരും അർത്തു ചിരിച്ചു.
അവളാദേഷ്യത്തിൽ എന്റെയും ദേവൂന്റെയും മുഖത്ത് കേക്ക് തേച്ചിട്ട് ഓടി കളഞ്ഞു .
അങ്ങനെ കേക്ക് തീറ്റയും.ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ഇരുന്നുള്ള
സദ്യയും ഒക്കെ കഴിഞ്ഞു.
എല്ലാവരും വർത്തമാനങ്ങളിൽ മുഴുങ്ങി ,
ഞാൻ ആണെങ്കിൽ ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയ ദേവൂ നെ പിന്നെ കണ്ടില്ല ,അവളോട് ഒന്നു സംസാരിക്കണം മോഹം തോന്നിയിട്ട്
ഞാൻ പുറത്ത് നടക്കുക ആയിരുന്നു,
കുറച്ച് കഴിഞ്ഞപ്പോൾ തരേച്ചിയും ലെച്ചുവും കൂടി എന്റെ അടുത്ത് വന്നിട്ട്,
ലെച്ചു: എന്താ ചെട്ടാ ഒരു വിഷമം ,
പ്രിയതമയെ കാണാഞ്ഞിട്ട് ആണോ ‘
ഞാൻ: ചെറിയ ദേഷ്യത്തിൽ ഒന്നു പോടി.
ലെച്ചു: മോൻ ചൂടാകെണ്ട,പ്രിയതമ അപ്പുറത്ത് കാത്തിരിക്കുന്നുണ്ട്. വേഗം ചെല്ല്.
എന്റെ മുഖത്ത് സന്തോഷം വന്നു ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങി
ലെച്ചു: അതെ ചേട്ടാ അധികം വൈക്കിക്കരുത്ത് ,നമ്മുക്ക് വീട്ടിൽ പോകെണ്ടതാ ,
ഞാൻ :ആ ശരിനു പറഞ്ഞു താരേച്ചിയുടെ മുഖത്ത് നോക്കി .
താരേച്ചി പോയിട്ട് വാടാ എന്ന് പറഞ്ഞു ,

Leave a Reply

Your email address will not be published. Required fields are marked *