എല്ലാവരുടെയും മുഖത്തേക്ക് നോക്കിയപ്പോൾ ഭയങ്കര ഗൗരവ ഭാവം ,
മാമൻ: ചേട്ടൻ തന്നെ വിളിക്ക് ആയാളെ ,
അച്ചൻ: എന്നാ ഞാൻ തന്നെ വിളിക്കാം ,ടാ അനി ഒന്നിങ്ങു വന്നെ .
അതു കേട്ടതും ഞാൻ ഞെട്ടിപ്പോയി
ഞാൻ ഒന്നും മനസിലാകാതെ അവിടെ നിന്നു ,
താരേച്ചി: ടാ അനി ,അച്ചൻ വിളിക്കുന്നു ,
താരേച്ചിയുടെ വിളി കേട്ടിട്ടാണ് എനിക്ക് ബോധം വന്നത് ,
ഞാൻ നോക്കുബോൾ എല്ലാവരുടെയും മുഖത്ത് ചെറു ചിരിക്കൾ വിടരുന്നു എനിക്ക് ഒന്നും മനസിലാകുന്നുണ്ടായില്ല.
താരേച്ചിയും ലെച്ചുവും കൂടി എന്നെ ദേവൂ ന്റെ അടുത്തേക്ക് തള്ളി വിട്ടു .ഞാൻ ദേവൂ ന്റെ മുഖത്ത് നോക്കിയപ്പോൾ അവൾ മുഖം താഴ്ത്തി നാണത്തിൽ നിൽക്കുന്നു .
എനിക്കാണെങ്കിൽ ഇവിടെ എന്താ നടക്കുന്നത് എന്നറിയതെ പകച്ചു നിൽക്കുക യാണു. എന്റെ അവസ്ഥ കണ്ടിട്ട് ആണെന്നു തോന്നുന്നു ,
എന്റെ അച്ചൻ സംസാരിച്ച് തുടങ്ങി .
അച്ചൻ: നിങ്ങൾ രണ്ടു പേരൂടെയും ഇഷ്ടം ഞങ്ങൾ എല്ലാവരും അംഗീകരിച്ചിരിക്കുന്നു ,
ഞാൻ വീണ്ടും ഞെട്ടി ഇതെങ്ങനെ അച്ചൻ അറിഞ്ഞു ഞാൻ മനസിൽ വിച്ചരിച്ചു ,
എന്റെ മുഖത്ത് നോക്കി അച്ചൻ തുടർന്നു ,ഞങ്ങൾക്ക് ഈ കാര്യം എങ്ങനെ മനസിലായി എന്നായിരിക്കും നീ ചിന്തിക്കുന്നത് അല്ലേ ,ഞങ്ങളോട് താരമോൾ എല്ലാം പറഞ്ഞിരുന്നു ,ഞാൻ വാസുവും ആയി സംസാരിച്ചു ഞങ്ങൾക്ക് സമ്മതം ആണു ,നിനക്കോ?
ഞാൻ താരേച്ചിയുടെ മുഖത്ത് നോക്കി താരേച്ചി എങ്ങനെയുണ്ട് എന്ന അർത്ഥത്തിൽ തല കാണിച്ചു.
ഞാൻ ശരി എന്ന് കാണിച്ചു. അപ്പോഴേക്കും ഞങ്ങളുടെ രണ്ടു പേരുടെ ചുറ്റും ആയി എല്ലാവരും ,
ഞാൻ മിണ്ടാണ്ട് നിൽക്കുന്നത് കണ്ട്
അച്ചൻ: നീ ഒന്നും പറഞ്ഞില്ല, നിനക്ക്
ഇഷ്ടം അല്ലേ.
ഞാൻ: എനിക്ക് സമ്മതം ആണു .
പക്ഷെ ദേവൂന് എന്നെ ഇഷ്ടമാണോന്ന് അറിയില്ല,
നോക്കിയെ അവൾ ഒന്നും മിണ്ടുനില്ല.
അച്ചൻ: മോളേ ദേവൂ, നിനക്ക് അനിയെ വിവാഹം കഴിക്കാൻ സമ്മതം ആണോ.
അവൾ തഴേക്ക് നോക്കി തലയാട്ടി .
മാമൻ: താഴേ നോക്കി പറയാതെ ആ കേക്ക് അവനു കൊടുക്കു ഞങ്ങൾ ഒന്നു കാണട്ടെ .
അവൾ പതുക്കെ തല ഉയർത്തി എന്റെ മുഖത്തു നോക്കി ,അവളുടെ മുഖത്ത് ചെറു നാണത്തിൽ കലർന്ന ചിരിയും ചെറുതായി കണ്ണിൽ നിന്നു
വെള്ളവും വരുന്നുണ്ട്, [എന്റെയും താരേച്ചിയുടെയും താലികെട്ട് കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ താരേച്ചിയുടെ മുഖത്ത് ഉണ്ടായിരുന്ന
അതെ ഭാവം തന്നെ ആയിരുന്നു ദേവൂ വിന്റെ മുഖത്തും ഉണ്ടായത് .]
ദേവൂ കൈയിൽ ഉള്ള കേക്ക് എനിക്ക് വായിൽ വെച്ച് തന്നു ,ഞാനും അവൾക്ക് ഒരു കഷണം കേക്ക് വായിൽ വെച്ച് കൊടുത്തു ,ഇതു കണ്ട് എല്ലാവർക്കും വളരെ സന്തോഷം ആയി ,