അകത്തെ റൂം നന്നായി അലങ്കരിച്ചിരിക്കുന്നു, നടുക്ക് ഒരു ടെമ്പിളിൽ ഒരു കേക്കും 21തിന്റെ ആകൃതിയില്ലുള്ള ഒരു മെഴുകുതിരിയും ,ഞാൻ അവിടെ ഒക്കെ നോക്കിയിട്ടും ,ദേവൂനെ കണ്ടില്ല, എന്റെ കണ്ണുകളുടെ ചലനം കണ്ടിട്ട് എന്റെ അടുത്തെക്ക് താരേച്ചി വന്നു എന്നിട്ട് ചെവിയിൽ പറഞ്ഞു നീ നോക്കുന്ന ആൾ ഇപ്പോ വരും പേടിക്കാതെ ഇരിക്ക്.ഞാൻ ശരിന്നുപറഞ്ഞു,
ഞാൻ: ചേച്ചി എപ്പോഴാ അവസരം ഉണ്ടാക്കിതരുന്നത് ‘
ചേച്ചി :കുറച്ചു നേരം വെയ്റ്റ് ചെയ്യട.
ഞാൻ എല്ലാം ശരിയാക്കി തരാം .
ഞാൻ: ശരിയാക്കാൻ പോയിട്ട് കുളം ആകാതിരുന്നാ മതി.
ചേച്ചി എന്റെ കൈയിൽ ഒരു പിച്ചു തന്നിട്ട് അടങ്ങി നിൽക്കെടാനു പറഞ്ഞു,
ഞാൻ ശരിയെന്ന് പറഞ്ഞു ‘
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല,
കുറച്ചു കഴിഞ്ഞപ്പോൾ ദേവൂ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു ,
അവളെ കണ്ടപ്പോ തന്നെ ഞാൻ ഞെട്ടി ,ഇവളെന്താ ഒരോ തവണ കാണുബോഴും സൗന്ദര്യം കൂടി കൂടി വരുന്നോ അതോ എന്റെ തോന്നൽ ആണോ ,അവൾ ഞാൻ അന്നു കൊടുത്ത ഡ്രസ് ആയിരുന്നു ഇട്ടിരുന്നത് ,ഞാൻ അവളെ തന്നെ നോക്കി നിന്നു, അവളെ എല്ലാവരും വിഷ് ചേയ്യുന്നുണ്ടാർന്നു എന്നാൽ അവളുടെ കണ്ണുകൾ ആ കൂട്ടത്തിൽ ആരെയൊ തെരയുനുണ്ടാർന്നു. കുറച്ചു സമയത്തെ തിരച്ചിലിന് ഒടുവിൽ അവളുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി
എന്നെ കണ്ട നിമിഷം അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. ഞാനും ചെറുതായി പുഞ്ചിരിച്ചു ,എന്നൊട് എന്തൊക്കെയോ അവൾക്ക് പറയാനുണ്ടെന്നു അവളുടെ മുഖത്തു നിന്നു മനസിലായി,
ഞാൻ അവളൊട് കുറച്ചു കഴിഞ്ഞ് സംസാരിക്കാൻ ഉണ്ടെന്നു ആക്ഷൻ കാണിച്ചു, അവൾ തിരിച്ചോരു ചിരി സമ്മാനിച്ചു ,
ഞങ്ങളുടെ ഈ കൊപ്രായങ്ങൾ എല്ലാം ശ്രദ്ധിച്ചു കൊണ്ട് താരേച്ചി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ,
അപ്പോഴേക്കും കേക്ക് മുറിക്കാൻ സമയം ആയി ന്നു പറഞ്ഞ് ഷീബാന്റി എല്ലാവരെ യും ടെബിളിന്റെ അടുത്തേക്ക് ക്ഷണിച്ചു .ഞാൻ ദേവൂന്നു ഒപ്പോസിറ്റ് ആണു നിന്നത്.
ഞങ്ങൾ എല്ലാവരും ബെർത്തി ഡെ സോങ് ഒക്കെ പാടി അവൾ കേക്ക് മുറിച്ചു ,ക,മ്പി.കു;ട്ട;ന്‍.നീ;റ്റ്അവൾ ഒരു കഷണം എടുത്ത് അവളുടെ അച്ചനു അമ്മക്കും കൊടുക്കാൻ പോയപ്പോൾ അവളുടെ അച്ചൻ തടഞ്ഞു.
മാമൻ: മോളേ ദേവൂ നീ ഞങ്ങൾ ക്ക്
അല്ല ആദ്യം കൊടുകെണ്ടത് അതിനു
അർഹനായ ഒരാൾ ഇവിടെ വന്നിട്ടുണ്ട്, ആൾക്ക് കൊടുക്ക് ആദ്യം എന്നിട്ട് ഞങ്ങൾക്ക് തന്നാ മതി
ശരിയല്ലേ ചേട്ടാനു പറഞ്ഞു എന്റെ അച്ചന്റെ മുഖത്തേക്ക് നോക്കി കൊണ്ട് മാമൻ പറഞ്ഞു .
അച്ചൻ: അതു ശരിയ വാസു, അങ്ങനെ ഒരു ആളുണ്ടെങ്കിൽ ആയാളെ വിളിക്കണം ,
ഞാൻ ആണെങ്കിൽ ഇതാര ഞാൻ അറിയാത്ത ആളു ,എന്നു ആലോചിച്ചു നിൽക്കുകയാണു ,