കണ്ണീർപൂക്കൾ 3

Posted by

ഞാൻ: ഞാൻ വെറുതെ ചോദിച്ചതാ ,ഒരു മുന്നറിപ്പ് ഇല്ലതെ വന്നതുകോണ്ട് ,ഇന്നലെ വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ ,
അമ്മ: ഞങ്ങൾക്ക് നിന്നെ കാണാൻ തോന്നി അതു കോണ്ട് പോന്നു .
അച്ചൻ: നീ വന്നിട്ട് കുറെ നേരം
ആയോ.
താര: ഇല്ല ഇപ്പോ വന്നോളു.
അപ്പോഴാണ് അവർ തരേച്ചിയെ ശ്രദ്ധിക്കുന്നത് ,
പിന്നെ അവർ തമ്മിൽ ആയി സംസാരം എന്നെ പിന്നെ ആർക്കും
വേണ്ട,
ഞാൻ: താരേച്ചിയേ കിട്ടിയപ്പോൾ എന്നെ ആർക്കും വേണ്ടല്ലെ, എല്ലാവരും വാ ബാക്കിയോക്കെ വീട്ടിൽ ചെന്നിട്ട് സംസാരിക്കാം ,
ഞാൻ അതും പറഞ്ഞ് വണ്ടി എടുക്കാൻ പോയി ,
വണ്ടിയിൽ അച്ചൻ ഫ്രണ്ടിലും അമ്മയും ലെച്ചുവും താരയും പുറകിലും ഇരുന്നു .ലെച്ചു ആണെങ്കിൽ ഭയങ്കര വായാടി ആണു
അവൾ കുറെ നേരം ആയി ചിലച്ചോണ്ട് ഇരിക്കുന്നത് .
ഞാൻ: അമ്മെ ആ വായാടി യുടെ വായിൽ കുറച്ച് തുണി കയറ്റി വെക്ക്, കുറെ നേരം അയി തുടങ്ങിയിട്ട് .
ലെച്ചു: അത് ചെട്ടന്റെ വായിൽ വെച്ചാ മതി ,
ഞാൻ: ഇവളെ കെട്ടി കൊണ്ട് പോകുന്ന ആളുടെ കാര്യം പോക്കാ.
ലെച്ചു: അതിനു എന്നെ ഇപ്പോഴോന്നും കെട്ടി കെണ്ടാ.കുറച്ചു നാൾ കഴിഞ് മതി .
ഞാൻ: അതിനു നിന്നെ ആരാ കെട്ടിച്ചു വിടുന്നെ, നിന്നെ കെട്ടിച്ചു വിട്ടാൽ അവരുടെ വീട്ടുകാർ വന്നു ഞങ്ങളെ ഓടിക്കും .
അതിനു അവൾ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. .
പിന്നെ കുറച്ചു നേരം ആരും മിണ്ടിയില്ല ,
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും സംസാരം തുടങ്ങി അവർ മൂന്നാളും
കൂടി ഭയങ്കര സംസാരം
ലെച്ചു: അമ്മെ ഈ ചേട്ടൻ ആളാകെ
മാറി ചേട്ടനു ഇപ്പോ നാടു മതി നമ്മളെ
ഒന്നും വേണ്ടാ.ബിസിനസ് എന്നാ ചിന്ത മാത്രെ ഒള്ളു .
അച്ചൻ: അവന്റെ കല്യാണം കഴിഞ്ഞാൽ നമ്മുക്ക് എല്ലാവർക്കും വന്ന് ഇവിടെ സെറ്റിൽ ചേയ്യാം .
ലെച്ചു: അതു നല്ല കാര്യം ചേട്ടൻ ഇല്ലാത്ത കാരണം എനിക്ക് അവിടെ ഭയങ്കര ബോർ ആണു .വീക്കെന്റിൽ
പുറത്ത് കൊണ്ടു പോകാൻ ആരും ഇല്ല,
ഞാൻ: കുറച്ചു നാൾ കഴിഞ്ഞാൽ നിന്നെ പുറത്ത് കൊണ്ടു പോകാൻ ഞങ്ങൾ ഒരാളെ കണ്ടു പിടിച്ചു തരാം.
അതു വരേ ക്ഷമിക്കു കുട്ടി .
അതു പറഞ്ഞപ്പോൾ ലെച്ചു വിന്റെ
മുഖത്ത് ഒരു നാണം ഞാൻ മിററിൽ
കൂടി കണ്ടു ,
ഞാൻ: അമ്മെ ദേ പെണ്ണിന് നാണം വന്നു.
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളെ എല്ലാവരും കളിയാക്കി ,
അങ്ങനെ ഞങ്ങൾ സംസാരിച്ച് വീടെത്തി ,

ഞങ്ങൾ എല്ലാവരും ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ആണു ,ദേവൂ ന്റെ Birthday യുടെ കാര്യം ചർച്ചക്ക് വരുന്നത് ,നാളെ എല്ലാവർക്കും കൂടി
അവിടെ പൊകാം എന്നു തീരുമാനിച്ചു
ഗിഫ്റ്റ് വല്ലതും വാങ്ങാൻ ഞാനും താരേച്ചിയും ലെച്ചു വും കൂടി
ഇന്നു വൈകിട്ട് പോകാം എന്നു പറഞ്ഞു ,

Leave a Reply

Your email address will not be published. Required fields are marked *