ഞാൻ :ഒന്നു മില്ലേടി
താര: അത് വേറുതെ, എന്തോ ഉണ്ട് എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറ .അതും പറഞ്ഞ് അവൾ എന്റെ കൂടെ കയറി
കിടന്നു,
ഞാൻ: എടി അമ്മുമ യില്ലെ താഴേ .
താര: അമ്മുമ ഉണ്ണു കഴിഞ്ഞ് കിടന്നു.
ഞാൻ കുളി കഴിഞ്ഞ് വന്നപ്പോൾ
അമ്മുമയാ പറഞ്ഞെ നീ ഒന്നും മിണ്ടാണ്ട് പോയിന്നു, അപ്പോ അത് അറിയാൻ വേണ്ടി വന്നതാ. മോൻ പറ എന്താ പറ്റിയത് ന് .
ഞാൻ അവളുടെ അടുത്ത് ഇന്ന് നടന്നത് ഒക്കെ പറഞ്ഞു .
അതു കേട്ടു കഴിഞ്ഞപ്പോൾ ,അവൾ
ഒടുക്കത്തെ ചിരി
ഞാൻ: നീ എന്തിനാ ചിരിക്കുന്നേ
താര: നിങ്ങൾ രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആണു, എന്നിട്ട് രണ്ടും ഒന്നും മിണ്ടാണ്ട് വന്നേക്കുന്നു .
ഞാൻ: എനിക്ക് താൽപര്യം ഉണ്ട്
പക്ഷെ അവളുടെ മനസ് അറിയില്ലല്ലോ.
താര: അവൾക്കും നിന്നെ ഇഷ്ട മാണെന്ന് ആണ് എന്റെ വിശ്വാസം ,
നമ്മുടെ ഈ ജീവിതം ഇനി നാലു മാസം കൂടിയോള്ളു ,എന്റെ കല്യാണം
കഴിഞ്ഞാൽ, നിനക്കും ഒരു കൂട്ടു വേണം ,നിയും ദേവൂ വൂം നല്ല ചേർച്ചയാണു ,
ഞാൻ: ഭർത്താവിനു വേണ്ടി പെൺ അന്വേഷിക്കുന്ന ലോകത്തിലെ ആദ്യ
ഭാര്യ ആയിരിക്കും നീ.
താരയുടെ മുഖം മാറി ,
താര: എനിക്ക് നിന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടാണൊ ഞാൻ നിന്നെ പിരിയുന്നത് .എനിക്ക് നിന്നേ പോലെ
തന്നെ എല്ലവരേയും ഇഷ്ടം ആയത്
കൊണ്ടാണു ഞാൻ ഇങ്ങന്നത്തെ തീരുമാനങ്ങൾ എടുതത്ത്. എനിക്ക്
ആരേയും വേദനിപ്പിക്കാൻ കഴിയില്ല .
ഞാൻ: ഇനി ഇതോക്കെ പറഞ്ഞ് കരയണ്ടാ, ഇനി നമ്മുക്ക് മുന്നിൽ ഉള്ള ഇ നാലു മാസ കാലം അടിച്ചു പോളിച്ച് ജീവിക്കാം .
താര: അതെ, ഞാൻ ചോദിക്കണൊ
ദേവൂനോട്,
ഞാൻ: വേണ്ട ഞാൻ തന്നെ പ്രൊപ്പോസ് ചേയ്യാം .ഈ Birthday പാർട്ടിക്ക് ചോദിക്കാം നീയോരു അവസരം ഉണ്ടാക്കി തരണം ഞങ്ങൾ
രണ്ടു പേർക്കും സംസാരിക്കാൻ .
താര: അതോക്കെ ഞാൻ റെഡി യാക്കി തരാം ,നീ ചോദിച്ചാ മതി ,അല്ലതെ ഇന്നത്തെ പോലേ മിണ്ടാണ്ട് വരരുത്.
ഞാൻ: ശരി മോളു.
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ശനിയാഴ്ച്ച വെളുപ്പിന് ,
നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് ഞാൻ എഴുനേൽക്കുന്നത് .സമയം നോക്കുബോൾ അഞ്ച് മണി .
ഞാൻ ഫോൺ എടുത്തു നോക്കി
അച്ചൻ ആണ് വിളിക്കുന്നത് .