റാണിയും രാജിയും പിന്നെ ഞാനും 4

Posted by

“അത് സാരമില്ല” അവള്‍ ചിരിച്ചുകൊണ്ട് കുട്ടികള്‍ക്ക് സമീപം ഇരുന്നു.

“ശരി. അപ്പോള്‍ ഇംഗ്ലീഷ് നോട്ട് ബുക്കെടുക്ക്” ഞാന്‍ പൂജയോടു പറഞ്ഞു. അവള്‍ ബുക്കെടുത്ത്‌ എന്റെ കൈയില്‍ തന്നു.

“ഈ ഒന്നാം അദ്ധ്യായത്തിലെ ചോദ്യങ്ങളുടെ ഉത്തരം രണ്ടുപേരും എവിടോട്ടെങ്കിലും മാറിയിരുന്നു പഠിക്ക്. അരമണിക്കൂര്‍ കഴിഞ്ഞാല്‍, പൂജ ചോദ്യങ്ങള്‍ സനൂപിനോട് ചോദിക്കണം. അതിനു ശേഷം സനൂപ് പൂജയോടു ചോദിക്കണം. രണ്ടുപേരും എത്ര ഉത്തരങ്ങള്‍ ശരിയായി പറഞ്ഞു എന്ന് നിങ്ങള്‍ തന്നെ നോട്ട് ചെയ്ത് എന്നെ കാണിക്കണം. ഒക്കെ?”

“ശരി സര്‍”

“എന്നാല്‍ പൊയ്ക്കോ..ഇപ്പോള്‍ സമയം പത്ത് പത്ത്. കൃത്യം പത്ത് നാല്‍പ്പതിനു രണ്ടുപേരെയും ഞാന്‍ വിളിക്കും..”

കുട്ടികള്‍ പഠിക്കാനായി പോയപ്പോള്‍ ഞാന്‍ ചായ കുടിച്ചുകൊണ്ട് ജിന്‍സിയെ നോക്കി.

“അതുശരി..അപ്പോള്‍ സാറ് പഠിപ്പിക്കുന്ന പരിപാടി ഇല്ലേ? പിള്ളേര് തന്നെ പഠിച്ചോണം വേണേല്‍ അല്ലെ?” അവള്‍ എന്നോട് ചോദിച്ചു.

വന്ന ദിവസം തന്നെ അവള്‍ ഭരണം തുടങ്ങിയോ എന്ന് മനസ്സില്‍ കരുതിക്കൊണ്ട് ഞാന്‍ മറുപടി നല്‍കാതെ ചായ കുടിച്ചു. അവള്‍ എന്നെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു.

“സാറ് മറുപടി തന്നില്ല” അവള്‍ ചായകുടി കഴിഞ്ഞപ്പോള്‍ എന്നെ ഓര്‍മ്മപ്പെടുത്തി.

“അതേയ്..ചേച്ചി..കുട്ടികള്‍ പഠിക്കാന്‍ വേണ്ടിയാണോ അവര്‍ക്ക് ട്യൂഷന്‍..അതോ അവരെ പഠിപ്പിക്കുന്നത് നിങ്ങള്‍ക്ക് കണ്ടിരിക്കാനോ? രണ്ടാമത്തെ കേസാണ് വിഷയമെങ്കില്‍ ചാര്‍ജ്ജ് കൂടും…” ഞാന്‍ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“പിള്ളേര് പഠിക്കണം. പക്ഷെ പഠിപ്പിക്കാതെ എങ്ങനെ പഠിക്കും?”

“ആദ്യം പറഞ്ഞതാണ്‌ നിങ്ങളുടെ വിഷയം..അല്ലെ? അവര് പഠിക്കണം. അവര് പഠിച്ചാല്‍ മാത്രമേ അവര്‍ക്ക് മാര്‍ക്ക് കിട്ടൂ. അല്ലാതെ പഠിപ്പിക്കുന്ന ആള് അഞ്ചു മണിക്കൂര്‍ പ്രഭാഷണം നടത്തി കേള്‍പ്പിച്ചാല്‍ അവര് പാസാകില്ല..അവരെക്കൊണ്ട് സ്വയം അവരുടെ കടമ ചെയ്യിക്കുകയാണ് എന്റെ ദൌത്യം..മനസ്സിലായോ?” അല്‍പം പരുഷമായാണ് ഞാന്‍ സംസാരിച്ചത്. അതവള്‍ക്ക് മനസിലായി.

“യ്യോ സാറെന്നെ തെറ്റിദ്ധരിച്ചു..ഞാന്‍ ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ..”

“ദേ ചേച്ചി..എന്റെ ജോലി ചെയ്യാന്‍ എനിക്കറിയാം. അതില്‍ കേറി മറ്റുള്ളവര്‍ ഇടപെടുന്നത് എനിക്കിഷ്ടമല്ല. നിങ്ങള്‍ക്ക് സ്വയം ചെയ്യാന്‍ പറ്റുന്ന കാര്യം നിങ്ങളെക്കൂടി മനസിലാക്കി തരുകയാണ്‌ ഞാന്‍ ചെയ്യുന്നത്. നിങ്ങളെപ്പോലെ ഉള്ള തള്ളമാരുടെ വിചാരം സാറന്മാര്‍ പുസ്തകത്തിലുള്ള കാര്യങ്ങള്‍ ഗുളിക രൂപത്തിലാക്കി പിള്ളേരുടെ അണ്ണാക്കിലേക്ക് തള്ളിത്തിരുകും എന്നാണ്. അങ്ങനെയല്ല കാര്യം..ചുമ്മാ മണ്ടത്തരം പറയാന്‍ വന്നേക്കുന്നു..” എനിക്ക് നല്ല കോപം വരുന്നുണ്ടായിരുന്നു. അവള്‍ ആകെ ചമ്മി മുഖം കുനിച്ചു.

“നിങ്ങളിങ്ങനെ വിവരക്കേട് പറയാന്‍ ആണ് ഭാവമെങ്കില്‍, ദേ ഇവിടെ ഞാന്‍ ഈ പരിപാടി നിര്‍ത്തിയേക്കാം”

Leave a Reply

Your email address will not be published. Required fields are marked *