ട്രാപ്പ്

Posted by

ട്രാപ്പ്

Trap bY Milan varky

കുവൈറ്റ് എയർപോർട്ടിൽഇറങ്ങിയപ്പോഴാണ്  മിലക്ക് ശ്വാസം നേരെ വന്നത് ആദ്യമായിട്ടാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഞാൻ മിലസുരേഷ് ഭർത്താവ് സുരേഷ് കുവൈറ്റിലാണ് ജോലി ചെയ്യുന്നത് എനിക്ക് 32 വയസ്സ് 10 വയസ്സ ള്ള മകനുണ്ട്. രണ്ടു വർഷം കൂടുമ്പോൾ ലിവിനു വരുന്ന ഒരു ജീവിതമായിരുന്നു ഞങ്ങളുടേത് ഭർത്താവ് ഡ്രൈവറാണ് അതുകൊണ്ട് തന്നെ ഫാമിലി വിസ കിട്ടില്ല ഇത്രയും കാലം അതുകൊണ്ട് വരാൻ സാധിച്ചില്ല ഇപ്പോൾ സുരേഷേട്ടന് ഏതോ ഒരറബിയുമായ് നല്ല ചങ്ങാത്തം കിട്ടിയേത്രേ അയാളുടെ കെയറോഫിൽ എനിക്കാ മകനും വിസ ശരിയാക്കാം എന്നു പറഞ്ഞിരുന്നു മോന്റെ സ്ക്കുളിൽ 6 മാസം കൂടി ബാക്കിയുണ്ട് അതകൊണ്ട് അവനെ നാട്ടിൽ അമ്മയുടെ അടുത്താക്കിയിട്ടാണ് വന്നിരിക്കുന്നത് …

   ,യാ അള്ളാ’’ മുന്നിൽ നിൽകന്ന അറബി പോലിസുകാരൻ എന്റെ പാസ്പോർട്ട് വാങ്ങി എന്തൊക്കെയോ അറബിയിൽ പറഞ്ഞു എനിക്കൊണും മനസ്സിലായില്ല അവസാനം എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി അവിടെ ഇരുന്നആൾ ഇംഗ്ലീഷിൽ എന്നോട് പറഞ്ഞു. ഇവിടുത്തെ നിയമമനുസ്സരിച്ച് നിങ്ങൾക്ക് പുറത്ത് പോകാൻ പറ്റില്ല

” എന്തുകൊണ്ടെന്നു ഞാൻ ചോദിച്ചു

“നിങ്ങളുടെ വിസ ഗദ്ദാമയുടെ വിസയാണ് 35 വയസ്സ കഴിയാതെ ഇതനുവദനീയമല്ല.”

ഞാൻ മിഴിച്ചു നിന്നു പോയ് വേഗം കൈയ്യിലിരുന്ന സുരേഷേട്ടന്റ നമ്പർ അദ്ദേഹത്തിനു കൊട6 ത്തിടുകൈ കൂപ്പി പറഞ്ഞു  plz ഈ നമ്പറിൻ ഒന്നു ഫോൺ ചെയ്യാമോ”

എന്റെ അവസ്ഥ കണ്ടപ്പോൾ അയാൾക്ക് പാവം തോന്നിയിരിക്കണം അയാൾ ഫോൺ ചെയ്തു എന്തൊക്കെയോ പറഞ്ഞു എന്നിട്ടു Door തുറന്നു പുറത്തേക്ക് പോയി ഞാൻ ചില്ലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ അയാൾ അകലെയായി ഒരറബിയോടൊപ്പം നിൽക്കുന്ന സുരേഷട്ടനോടു സംസാരിക്കുന്നതു കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *