ഇർഫാൻ :ഞാൻ പറഞ്ഞതുപോലെയും ചെയ്യാലോ ?
വിഷ്ണു : ചെയ്യാം. സിം മാറിയാൽ imei നമ്പർ വെച്ചു അവർക്കു എളുപ്പം കണ്ടുപിടിക്കാം. മാത്രമല്ല ആ ഫോൺ തുടർച്ചയായി യാത്രയിലാണെങ്കിൽ അവർക്കു മനസിലാകും അവരെ വഴിതെറ്റിക്കാൻ ഉള്ള ട്രാപ്പാണെന്നു. പോലീസുകാർ പൊട്ടമാരല്ല. ഇതിപ്പോ രണ്ടു ദിവസം അവര് കോഴിക്കോടിന്റെ ഉള്ളിൽ തന്നെ അനേഷിക്കട്ടെ.
ഇതെല്ലാം കേട്ടപ്പോൾ എനിക്ക് തല കറങ്ങുന്ന പോലെ. എന്നെ സംരക്ഷിക്കാൻ എന്തൊക്കെ മുന്കരുതലുകളാണ് ഇവർ എടുത്തിട്ടുള്ളത്. അൽപ്പം പേടിയും തോന്നി.
ഞാൻ പിൻസീറ്റിൽ നബീലിന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു. അവൻ എന്നെ അവന്റെ നെഞ്ചിലേക്ക് കൂടുതൽ അടുപ്പിച്ചു. ഇളം ചൂടേറ്റു ഞാൻ പുറത്തേക്കു നോക്കിയിരുന്നു. വണ്ടി നീങ്ങി കൊണ്ടിരിക്കുവാണ്. സമയം 5. 30 ആയി. വൈകുനേരത്തിന്റെ ചുവപ്പ് ആകാശത്തു പടർന്നിരിക്കുന്നു.
ഇപ്പൊ എന്റെ വീട്ടിൽ എന്നെ അനേഷിക്കുന്നുണ്ടാകും. എന്നെ തിരഞ്ഞു ഇക്കാ നാട് മുഴുവൻ പായുന്നുണ്ടാകും, ഇന്റെ കുട്ടികൾ… ഇതൊക്കെ ഓർത്താൽ ഞാൻ ചിലപ്പോ ഇവിടെ ഇറങ്ങും. ഇവരെന്തൊക്കെയോ പറയുന്നുണ്ട് എനിക്ക് ഒന്നും തലേൽ കേറുന്നില്ല. നബീൽ എനിക്ക് ചെറിയൊരു ഫോൺ തന്നു. അതിൽ ഞങ്ങളുടെ എല്ലാവരുടെയും പുതിയ നമ്പറുകൾ ഉണ്ട്. ഞങ്ങൾക്കിടയിൽ മാത്രം വിളിക്കാൻ മാത്രമുള്ള നമ്പറാണിത്.
ഞങ്ങൾ പിന്നെയും പോയിക്കൊണ്ടിരുന്നു. സമയം ഇരുട്ടി ഞങ്ങൾ തൃശൂർ എത്താനായി സമയം ഏകദേശം 7.45 nu തന്നെ ഞങ്ങൾ തൃശൂർ വിഷ്ണുവിന്റെ വീട്ടിൽ എത്തി. വീടിന്റെ മുന്നിൽ എത്തിയപ്പോ തന്നെ അകത്തു വിളിച്ചം കണ്ടു. എന്തോ പന്തികേട് തോന്നിയതുകൊണ്ട് വിഷ്ണു മാത്രം ഇറങ്ങി പോയി. പോയി നോക്കിയപ്പോൾ അകത്തു ആളനക്കം ഉണ്ട്. അവൻ തിരിച്ചു വന്ന് വണ്ടിയിൽ കേറി എന്നിട്ട് ഫോൺ വിളിച്ച് നോക്കി. നോക്കുമ്പോൾ അവർ പോയിട്ടില്ല, അടുത്ത ദിവസം രാവിലെത്തേക്കു മാറ്റി അവരുടെ യാത്രാ. ഞങ്ങൾ ആകെ പെട്ടു.
ഞങ്ങൾ വേഗം അവിടുന്ന് വണ്ടി എടുത്ത് പോയി. എന്നിട്ടു ഹൈവേ ടെ അടുത്തുള്ള ഒരു തട്ട് കടയിൽ നിന്നും കുറച്ചു മാറി വണ്ടി പാർക്ക് ചെയ്തു. എന്നെയും ഇർഫാനെയും വണ്ടിയിലിരുത്തി അവർ ഭക്ഷണം കഴിക്കാൻ പോയി.
അവർ ഞങ്ങൾക്കുള്ള പാർസൽ വാങ്ങിയിട്ട് വന്നു. ഞങ്ങൾ അത് അവിടിരുന്നു കഴിക്കുന്ന സമയം മറ്റവർ വണ്ടിയുടെ മുന്നിൽ നിന്ന് എന്തോ സംസാരിച്ചുകൊണ്ടിരുന്നു. മൂന്നുപേരും സിഗരറ്റ് വലിക്കുന്നുണ്ട്.
ഞാൻ ഇർഫാനോട് ചോദിച്ചു
ഞാൻ : കോഴിക്കോടുള്ള നബീൽ എങ്ങനെയാ തൃശൂർ ഉള്ള വിഷ്ണു ഫ്രണ്ട് ആയതു ? അവൻ വല്ലാണ്ട് പഠിച്ചിട്ടൊന്നുമില്ലാത്തതുകൊണ്ടു സ്കൂൾ കോളേജ് ഫ്രണ്ട് ആകില്ല.
ഇർഫാൻ :അത് ബാബിക്കു അറിയില്ലേ ? നബിൾക്കാകു വണ്ടി കച്ചവടത്തിന്റെ പരിപാടിയുണ്ട്. അങ്ങനെ ഉള്ള പരിജയമാ. ഇവിടെ മാത്രല്ല എല്ലായിടത്തും ഫ്രണ്ട്‌സ് ഉണ്ട്.