പിന്നിലേക്ക് തിരിഞ്ഞു എന്നെ നോക്കികൊണ്ട് വിവേക് പറഞ്ഞു
വിവേക് : ഇയാളെ കാണാണ്ടായാൽ, നിങ്ങള്ടെ റിലേഷൻ ഒന്നും വീട്ടിൽ അറിയതോണ്ട്. Police കേസ് ഉണ്ടാകും. ആരെങ്കിലും തട്ടിക്കൊണ്ടായതാകാം എന്നാകും വിചാരിച്ചിട്ടുണ്ടാകുക. അത് കൊണ്ട് എത്രയും പെട്ടന്ന് സേഫ് ആയ സ്ഥലത്തു ഒളിക്കണം. ഒരിക്കലും പോലീസ് പിടിയിൽ പെടരുത്. അതാ തിരക്കുള്ള ട്രാഫിക് സമയത്തു പോകുന്നത്. അതാവുമ്പോൾ പോലീസിനെ പേടിക്കണ്ടല്ലോ.
ഇവരീ പറയുന്നത് ഒക്കെ കേൾക്കുമ്പോൾ പേടി കൂടുകയാണ്.
നബീൽ : നിനക്ക് മനസിലായോ ? നീ ഇപ്പോഴും വേറെയൊരാളുടെ ഭാര്യയാണ്. നീ എന്റെ കൂടെ ഇറങ്ങി വന്നാലും ഞാൻ നിന്നെ തട്ടിക്കൊണ്ടു പോകുന്നതായിട്ടാണ് എല്ലാവരും കരുതുക. പോലീസ് ഉൾപ്പെടെ. തല്ക്കാലം നമ്മൾ പോലീസിന്റെ കണ്ണിൽ പെടാതെ മാറി നിൽക്കുക. രണ്ടുദിവസം കഴിയുമ്പോൾ ഇതിന്റെ ചൂട് താനേ ആറിക്കൊള്ളും. അതിനു ശേഷം പിന്നെ നമ്മുക്ക് നമ്മുടെ ജീവിതം.
ഞാൻ : എന്തോ പേടി തോന്നുന്നു. എല്ലാം നന്നായാൽ മതിയാർന്നു.
ഇർഫാൻ : ബാബി പേടിക്കണ്ട ഞങ്ങളൊക്കെയില്ലേ.
Vishnu: അല്ല പിന്നെ !!
ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഫറോഖ് എത്തിയപ്പോൾ. റോഡിൽ അരികിൽ കിടക്കുന്ന മറ്റൊരു വണ്ടിയുടെ മുന്നിൽ തന്നെ വണ്ടി നിർത്തി. എല്ലാവരും ഇറങ്ങി നബീൽ എന്നോട് ഇറങ്ങാൻ പറഞ്ഞു. എന്നിട്ടു ആ വണ്ടിയിൽ കേറിയിരിക്കാൻ പറഞ്ഞു. ഞങ്ങളെല്ലാവരും ആ വണ്ടിയിൽ കേറി. നബീലിന്റെ സുഹൃത്ത് ഷൗക്കത്ത് ആയിരുന്നു അത്. ഞങ്ങൾ പുതിയ വണ്ടിയിലേക്ക് മാറിയതിനു ശേഷം. നബീൽ ഷൗക്കത്തിനെ വിളിച്ച് എന്റെ ഫോൺ അവന്റെ കയ്യിൽ കൊടുത്തു.
നബീൽ : നീ ഫോൺ കയ്യിൽ വെച്ചോ. ഇടയ്ക്കിടയ്ക്ക് ഇത് സ്വിച്ച് on ചെയ്തിട്ടു കോഴിക്കോട് ഏതെങ്കിലും ഹോട്ടലിന്റെയോ ലോഡ്ജിന്റെയോ മുന്നിൽ നിൽക്കണം. ആ വണ്ടി ഫുൾ ടാങ്ക് ഡീസൽ ഉണ്ട്. ഇനിയുള്ള രണ്ടു ദിവസം നീ ഫോണുമായി കോഴിക്കോട് ഫുൾ കറങ്ങു. ഒരു കാര്യം പ്രേത്യേകം ശ്രദ്ധിക്കണം ഒരു കാരണവശാലും ഫോൺ 20 മിനിറ്റിൽ കൂടുതൽ on ആക്കി വെക്കരുത്. അപ്പൊ ശെരി da.
ഷൌക്കത്ത് : Ok da, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം. (എന്നെ നോക്കികൊണ്ട് ) ബാബി ബെസ്റ്റ് വിഷസ്.
ഞാനൊന്ന് ചിരിച്ചു കാണിച്ചു. ഒന്നും പറയാനുള്ള മനസികാവസ്ഥയല്ല. ഞങ്ങൾ പുതിയ വണ്ടിയിൽ യാത്ര തുടർന്നു.
ഇർഫാൻ : നബീല്ക്കാ എന്തിനാ ആ ഫോൺ ഓന്ക് കൊടുത്തത്. ആ സിം ഊരി വേറെ ഫോണിൽ ഇട്ട് വല്ല ലോറിയിലോ ടൂറിസ്റ് ബസിന്റെയോ മേലെയിഡായിരുന്നില്ലേ ? അവനെ ബുദ്ധിമുട്ടിക്കണ്ടല്ലോ.
വിവേക് : da പൊട്ടാ. പോലീസ് കേസ് ആയാൽ. അവർക്കു തുമ്പുകിട്ടാൻ വേണ്ടി എന്തായാലും ഇവള്ടെ നമ്പർ ചെക്ക് ചെയ്യും. അപ്പൊ ഇവൻ ഇവൾക്ക് വിളിച്ചിരുന്ന കാര്യങ്ങൾ ഒക്കെ പറത്തുവരും. അപ്പൊ അവര് ഇവരുടെ ഫോൺ ട്രേസ് ചെയ്തു കണ്ടുപിടിക്കാൻ നോക്കും. അവരെ വഴി തെറ്റിക്കാൻ ആണ് അങ്ങനെ ചെയ്തത്.