വീടിനു പുറത്തിറങ്ങി റോഡിലൂടെ നടന്നു. ഉച്ച സമയം ആയിരുന്നതുകൊണ്ട് റോഡിൽ ആരുമില്ലായിരുന്നു. തിരിവ് കഴിഞ്ഞതും അവന്റെ വാണിയാണെന്നു തോന്നുന്നു ഒരു കാർ കിടപ്പുണ്ട്. ഞാൻ ചുറ്റും നോക്കി അവിടെയെങ്ങും ആരും ഇല്ല. ഞാൻ അടുത്തെത്തിയതും പിന്നിലെ ഡോർ തുറന്നു നബീൽ പുറത്തു വന്നു. ഞാൻ പെട്ടന്ന് തന്നെ പിറകിലത്തെ ഡോറിലൂടെ ഉള്ളിൽ കേറി കൂടെ അവനും. ഡോർ അടക്കാൻ പോലും കാത്തുനിൽക്കാതെ വണ്ടി സ്റ്റാർട്ട് ചെയ്തു ചീറി പാഞ്ഞു. വണ്ടിയിൽ വേറെ ആരൊക്കെയോ ഉണ്ട്. ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല, ഞങ്ങൾ വണ്ടിയിൽ കയറിയ ഉടനെ തന്നെ പരസ്പരം കെട്ടിപിടിച്ച് മുഖത്തെല്ലാം തുരെ തുരാ ഉമ്മ വെച്ചു. ഞാൻ സന്തോഷവും സങ്കടവും എല്ലാം കൊണ്ട് ഞാൻ അവൻ കെട്ടിപിടിച്ച് ഉറക്കെ കരഞ്ഞു. അവൻ എന്റെ പുറത്തു തലോടി എന്നെ നെഞ്ചിലാണച്ചു സമാധാനിപ്പിച്ചു. ഞാൻ ഒന്നു നോർമൽ ആയതും ഞാൻ നേരെയിരുന്നു. അപ്പോഴാണ് വണ്ടിയിൽ ആരൊക്കെയാണ് ഉള്ളത് എന്ന് ശ്രദ്ധിച്ചത്. എന്റെ തൊട്ടപ്പുറത്തു ഒരു പയ്യൻ ഇരിക്കുന്നുണ്ടായിരുന്നു.
നബീൽ എല്ലാവരെയും കുറിച്ച് എന്നോട് ഫോൺ വിളിക്കുന്ന സമയത്തു പറഞ്ഞിട്ടുണ്ടായിരുന്നു. അവരെല്ലാം അവന്റെ ആത്മാർത്ഥ സുഹുര്ത്തുക്കളാണ്. നേരിൽ കണ്ടിട്ടില്ലെന്നേയുള്ളു, എല്ലാവരെ പറ്റിയും
നന്നായി അറിയാം. അവൻ ഓരോരുത്തരെ ആയി എനിക്ക് പരിചയപ്പെടുത്തി. ഫ്രെന്റ്‌സീറ്റിൽ വണ്ടിയോടിക്കുന്നതു വിഷ്ണു. വിഷ്‌ണുവിന്റെ വീട് തൃശൂർ ആണ്. കൂട്ടത്തിൽ ഏറ്റവും മൂത്തത് അവനാണ് 26 വയസ്സ്. തൊട്ടടുത്തിരിക്കുന്നതു വിവേക് കോഴിക്കോടുകാരന്. നബീലിന്റെ നാട്ടിലെ സുഹൃത്താണ്. എന്റെ തൊട്ടടുത്തിരിക്കുന്നതു ഇർഫാൻ. നബീലിനെക്കാളും പ്രായം കുറവാണു അവനു 20 വയസ്സേ ഉള്ളു. അവൻ നബീലിന്റെ കുടുംബമാണ്. അവൻ സേലം ബസ്സ്റ്റാൻഡിൽ അവന്റപ്പടെ ബേക്കറി കടയിൽ ഉപ്പാനെ സഹായിച്ചു നിൽക്കുകയാണ്. അവൻ എന്നെ വളരെ ബഹുമാനത്തോടെ ബാബി എന്ന് വിളിച്ചാണ് സംസാരിച്ചത്. അത് കേട്ടപ്പോൾ മനസിന് വല്ലാത്തൊരു സുഖം. ഞാൻ അവർക്കു രണ്ടു പേരുടെയും നടുവിൽ ഇരുന്നു എങ്ങോട്ടാണെന്നില്ലാത്ത യാത്ര ചെയ്തു തുടങ്ങി.
വണ്ടി നീങ്ങിക്കൊണ്ടിരുന്നു, ടെൻഷൻ താങ്ങാതെ ഞാൻ നബീലിനോട് ചോദിച്ചു
“എന്താണ് പ്ലാൻ ? എങ്ങോട്ടാ പോകുന്നത് ?”
“രണ്ടു മണിക്കൂറിനുള്ളിൽ നിന്റെ വീട്ടിൽ എല്ലാവർക്കും മനസിലാകും നിന്നെ കാണാൻ ഇല്ല എന്ന്, ആ സമയത്തിനുള്ളിൽ നമ്മുക്ക് കോഴിക്കോടിന് പുറത്തു കടക്കണം “
കണ്ണാടിയിലൂടെ എന്നെ നോക്കി വിഷ്ണു പറഞ്ഞു
വിഷ്ണു : തൃശൂർ എന്റെ വീട് ഉണ്ട്. അവിടെ ആരും ഉണ്ടാകില്ല. അച്ഛനും അമ്മേം തിരുപ്പതിക്ക് പോകുയാണ്. ഇന്നു രാത്രി പോകും നമ്മളൊരു ഏകദേശം 8. 30 മണിക്ക് അവിടെ എത്തും. നിങ്ങള്ക്ക് നിൽക്കാൻ സേഫ് ആയ സ്ഥലം നോക്കുനുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ശെരിയാകും ശെരിയായാൽ അങ്ങോട്ട് മാറാം.