രാവിലെ മോളേ സ്കൂളിൽ വിട്ടു. പോകുന്നതിനു മുൻപ് അവൾക്കു ഒരുപാടു ഉമ്മകൾ കൊടുത് ഞാൻ യാത്രയാക്കി. തിരിച്ചു വരുമ്പോൾ നിന്റെ ഉമ്മ ഇവിടെ ഉണ്ടാവില്ല എന്ന് മനസിൽ പറഞ്ഞു കണ്ണീരോടെ ഞാൻ യാത്രയാക്കി . തിരിച്ചു വന്നപ്പോൾ എന്റെ കണ്ണ് കലങ്ങിയത് കണ്ടു ഇക്കാ സുഖമില്ലെയെന്നു ചോദിച്ചു. ജലദോഷമാണെന്നു കള്ളം പറഞ്ഞു. ഇക്കാ പണിക്കു പോയി. രണ്ടാമത്തെ കുഞ്ഞിനെ അങ്കണവാടിയിൽ പറഞ്ഞയച്ചു. ഇനി മണിക്കൂറുകൾ മാത്രം. നെഞ്ചിടിപ്പ് കൂടി കൂടി വന്നു.
ഒരു പതിനൊന്നു മണിയായപ്പോൾ നബീൽ വിളിച്ചു
“പ്ലാനിൽ മാറ്റമൊന്നും ഇല്ലല്ലോ ? എല്ലാം ഒകയല്ലേ ?”
ഇതാണ് എനിക്ക് പിന്മാറാനുള്ള അവസാനത്തെ അവസരം. എന്തായാലും അവൻ എന്നെ കൊണ്ടുപോകും. ഇനിയും നീട്ടി വെക്കാൻ ഞാനില്ല. അത്രയും നാൾ തീ തിന്നാൻ എന്നെകൊണ്ട് കഴിയില്ല.
“ഇല്ല “
“Ok ഞാൻ അവിടെത്തിയിട്ടു വിളിക്കാം അപ്പൊ ഇറങ്ങി വന്നാൽ മതി “.
ഫോൺ കട്ടു ചെയ്തു.
സമയം പെട്ടന്ന് തന്നെ പോയിക്കൊണ്ടിരുന്നു.
ഞാൻ അടുക്കളയിൽ സാധാരണ ദിവസത്തെപ്പോലെ തന്നെ പെരുമാറി. ഉച്ചക്ക് ഇക്കാ വന്നു പള്ളീൽ പോയി. തിരിച്ചു വന്ന് ഭക്ഷണം കഴിച്ചിട്ട് തിരിച്ചു പോയി. പോകുന്നതിനു മുൻപ് കെട്ടിപിടിച്ചു ആ ചുണ്ട് കടിച്ചെടുക്കണം എന്നുണ്ടായിരുന്നു പക്ഷെ അപ്പോഴേക്കും ഇറങ്ങി. പിന്നെ വെറുതെ ഇക്കാനെ സംശയം ഉണ്ടാക്കേണ്ട എന്ന് കരുതി.
സമയം ഒരു രണ്ടേമുക്കാൽ ആയപ്പോൾ ഞാൻ എന്റെ ഒരു പർദ്ദ എടുത്ത് ഉമ്മാട് പറഞ്ഞു.
“ഇത് ഭയങ്കര ലൂസായിക്കുന്നു. പള്ളേല് ഉള്ളപ്പോ വാങ്ങിയതാ. ഞാനിതു സുലുന്റെ വീട്ടിപോയി ഒന്നു ചുരുക്കിച്ചിട്ടു വരാം. “
വീട്ടിൽ നിന്നു പുറത്തിറങ്ങാൻ എന്തെങ്കിലും കാര്യം വേണ്ടേ, അതുകൊണ്ട് ഞാൻ ഉമ്മാട് ഒരു നമ്പർ ഇറക്കി
“എന്ന എന്റെ ഈ മാക്സികൂടെ കൊണ്ടുപോയിക്കോ ഇതിന്റെ കക്ഷം വിട്ടിട്ടുണ്ട് അതുകൂടി അടിപ്പിച്ചോ “
“ശെരി ഉമ്മ “
ഉമ്മ മാക്സി തന്നു. ഞാൻ എന്റെ സ്വര്ണമെല്ലാം എടുത്ത് ഒരു കടലാസ്സിൽ പൊതിഞ്ഞു തുണിക്കുള്ളിൽ വെച്ചു. എന്നിട്ട് ഫോണുമെടുത്തു ഞാൻ ബാത്‌റൂമിൽ പോയി.
അവൻ വിളിക്കാമെന്നല്ലേ പറഞ്ഞത്. വിളിക്കുമ്പോൾ ഇറങ്ങാം. ഞാൻ പൈപ് തുറന്നിട്ടിരുന്നു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും അവൻ വിളിച്ചു. എന്നോട് വരാൻ പറഞ്ഞു.
ഞാൻബാത്രൂമില് നിന്നു ഇറങ്ങി. ഉമ്മ കിടക്കുന്നതും അവസാനമായി കണ്ട് സാധനകളുമായ് അവിടുന്ന് ഇറങ്ങി.