നന്മ നിറഞ്ഞവൾ ഷെമീന 3

Posted by

“ഇതൊക്കെ കേൾക്കുമ്പോൾ ഇതുവരെയില്ലാത്ത ഒരു പേടി മനസ്സിൽ “

“ഒന്നുമില്ലടി,  നീ പേടിക്കണ്ട ഞാനില്ലേ നിന്റെ കൂടെ “

“ഞാൻ വരുമ്പോൾ എന്തെങ്കിലും എടുക്കണോ ?”

“ഒന്നുംവേണ്ട നിന്റെ സ്വർണങ്ങൾ ഒക്കെ പൊതിഞ്ഞെടുത്തോ. ഒരു കറുപ്പ് പർദ്ദയും എടുത്തോ വേറൊന്നും വേണ്ട. പിന്നെ നിന്റെ ഫോൺ എടുക്കാൻ മറക്കല്ലേ.  “

“ശരി.  നീ എവിടെക്കാ വരിക ?”

“ഞാൻ നിന്റെ വീട് കഴിഞ്ഞിട്ടുള്ള ആ പാടത്തിന്റെ അടുത്തുള്ള തിരിവിൽ വണ്ടിയുമായി കാത്തുനിൽകാം. നീ അങ്ങോട്ട്‌ വന്നാൽ മതി.  ബാക്കി ഡീറ്റെയിൽസ് ഒക്കെ ഞാൻ പോകുന്ന വഴിക്കു പറയാം.   നിനക്കിനി എന്തെങ്കിലും സംശയമുണ്ടോ ? “

“ഇല്ല. നമ്മൾ പോകുന്ന വിവരം നീ ആരോടെങ്കിലും പറഞ്ഞോ ?”

“ഹ്മ്മ് എന്റെ കുറച്ചു കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്.  അവരുണ്ടാകും എപ്പോഴും നമ്മുടെ സഹായത്തിനു. “

“ശെരി  “

ഞങ്ങൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു.  എന്റെയുള്ളിൽ നാളത്തെ ദിവസത്തെ കുറിച്ചുള്ള വേവലാതികൾ മാത്രമാണുള്ളത്. എല്ലാത്തിനും അവൻ എന്നെ സമാദനിപ്പിച്ചു എനിക്ക് ധൈര്യം തന്നു.  എല്ലാം പറഞ്ഞുറപ്പിച്ചു ഞാൻ കട്ട് ചെയ്തു.

ഉച്ചക്ക് ഞാനും ഉമ്മയും ഒരുമിച്ചു  ചോറ് കഴിച്ചു. ഭക്ഷണം കഴിച്ച് ഉമ്മാക്ക് ഒരു ഉറക്കം ഉള്ളതാ. ഞാൻ സാദാരണ നബീലിന്റെ കൂടെ സംസാരിക്കും. അവൻ ഇന്നു ഇനി എന്നെ വിളിക്കാൻ സാധ്യത ഇല്ല. അതുകൊണ്ട് ഞാൻ ഉമ്മാടെ മുറിയിൽ പോയി. വൃത്തിയാകാനല്ലാതെ ഞാനാ വഴിക്കു പോകാറില്ല. ഇന്നു എന്തോ തോന്നി എനിക്ക് കുറച്ചു നേരം ഉമ്മാടെ കൂടെ ഇരിക്കാൻ. ഉമ്മാക്ക് ഒരുപാടു വയസ്സായി. 58 നോട് അടുത്തിരിക്കും. ഉമ്മാക്ക് ഒറ്റ മോനായത് കൊണ്ട് നാത്തൂൻപോരും അമ്മായിയമ്മപ്പോരും ഒന്നും ഉണ്ടായിരുന്നില്ല. ഞാനിവിടെ വന്നാ കാലം തൊട്ടു എന്നെ ഒരു മോളെപോലെ തന്നെ സ്നേഹിച്ചവരാണ് ഈ ഉമ്മ. ഇനി ഞാൻ പോയാൽ എന്റെ കുഞ്ഞുങ്ങളെ നോക്കേണ്ടത് ഉമ്മയല്ലേ. എനിക്കുറപ്പാണ് പൊന്നു പോലെ എന്റെ മക്കളെ അവര് നോക്കും.  ഞാൻ അവിടെ ഉമ്മാടെ കട്ടിലിൽ അടുത്തു പോയി കിടന്നു.

“എന്തെ ഇന്നു ഉറങ്ങിയില്ലേ ?”

“ഇല്ലുമ്മ,  അവിടെ കിടന്നിട്ടു ഉറക്കം വരുന്നില്ല.  അതാ ഉമ്മാടെ അടുത്തു വന്നിരിക്കാം എന്ന് കരുതി “.

Leave a Reply

Your email address will not be published. Required fields are marked *