വൈകിട്ട് അപ്പച്ചൻ വന്നു.തന്റെ പോക്കറ്റിൽ നിന്നും ടിക്കറ്റെടുത്ത് മമ്മിയുടെ കയ്യിൽ കൊടുത്തു….ഒരു വിധം റിസർവേഷൻ കിട്ടിയെടീ ത്രേസ്യേ…ആ പാലപ്പള്ളിലെ കോയാ സാറിന്റെ മകൻ സുൾഫിക്കർ ചെങ്ങന്നൂർ റയിൽവേ സ്റേഷനിലുണ്ടായിരുന്നു….അവനു ഇപ്പോൾ അവിടെയാണ് ജോലി…കേരള എക്സ്പ്രസിന് ടിക്കറ്റില്ലാ….പകരം എറണാകുളത്തു പോയിട്ട് മംഗള എക്സ്പ്രസിന് പോകണം…. മമ്മി ടിക്കറ്റ് വാങ്ങി മുറിയിലേക്ക് പോകുമ്പോൾ ഫിലിപ്പ് പുറകെ ചെന്ന്…
“മമ്മീ ആ ടിക്കറ്റ് ഒന്ന് കാണിച്ചേ….
ത്രേസ്യാമ്മ ടിക്കറ്റ് ഫിലിപ്പിന് നേരെ നീട്ടി…
ഫിലിപ്പ് ആ ടിക്കറ്റ് വാങ്ങി നോക്കി…അതിൽ മൂന്നു സീറ്റ് മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ…അപ്പച്ചന് തെറ്റിയതാകും എന്ന് കരുതി ഫിലിപ്പ് ത്രേസ്യാമ്മയോടു പറഞ്ഞു..
“മമ്മി ഇതിൽ എനിക്ക് റിസർവ് ചെയ്തിട്ടില്ല…നിങ്ങള് മൂന്നുപേരുടെ വയസ്സ് മാത്രമേ ഉള്ളൂ…
ഇച്ചായ ഇച്ചായ….ചെക്കന്റെ ടിക്കറ്റെടുത്തില്ലേ? ത്രേസ്യാമ്മ കുര്യാച്ചനോട് തിരക്കി…
എടീ അവൻ ഇനി പത്താം ക്‌ളാസ്സിലാ…നല്ല മാർക്ക് വാങ്ങിയാലേ ഏതെങ്കിലും കോളേജിൽ ചേർക്കാൻ പറ്റൂ…അവനു ടൂഷൻ ഏർപ്പാടാക്കിയിട്ടാ ഞാൻ വന്നിരിക്കുന്നെ….സൺഡേ മുതൽ ട്യൂഷൻ പോയി തുടങ്ങാൻ പറയണം അവനോടു…
അപ്പുറത്തെ മുറിയിൽ നിന്ന് കേട്ട ഫിലിപ്പിന് നിരാശ തോന്നി….
“ആ പിന്നെ അവന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ ഞാൻ ജോർജ്ജിനോട് പറഞ്ഞിട്ടുണ്ട്…നീ ആ ഹേമ കുഞ്ഞിനോട് ഒന്ന് സൂചിപ്പിച്ചേര്….
“ആ ശരി…മമ്മിക്ക് തിരികെ പറയാൻ വാക്കുകളില്ലായിരുന്നു…എല്ലാം അപ്പച്ചനാണ് തീരുമാനിക്കുന്നത്…..ഞായറായഴ്ച അങ്ങനെ ഫിലിപ്പിനെ ട്യൂഷനാക്കിയിട്ടു കുര്യച്ചനും മാത്യൂസും തിരികെ പോരുന്നു….പിറ്റേന്ന് തിങ്കളാഴ്ച….അപ്പച്ചനും അമ്മച്ചിയും മാത്യൂസും യാത്ര ആകാൻ ഇറങ്ങി…ഹേമ ഫിലിപ്പിന് ചേർത്ത് പിടിച്ചു….ഇനി ഇവന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം ത്രേസ്യാമ്മ ചേട്ടത്തി….ജോർജ്ജ് അവരെ യാത്രയാക്കാൻ കൂടെ പോയി…എല്ലാവരും യാത്ര ആയപ്പോൾ ഹേമ ഫിലിപ്പിനോട് പറഞ്ഞു…മോൻ ട്യൂഷന് പോയിട്ട് വീട്ടിലോട്ടു വരണം….ഉച്ചക്കുള്ളത് അവിടുന്ന് കഴിക്കാം….
“ശരി ഹേമേച്ചി…..
ഫിലിപ്പ് കുളി ഒക്കെ കഴിഞ്ഞു വന്നു മമ്മിയുണ്ടാക്കി വച്ചിരുന്ന അപ്പവും അവർ യാത്രക്ക് പോകാൻ നേരം ഉണ്ടാക്കിയ പന്നിയിറച്ചി ഉലർത്തിയതും കഴിച്ചിട്ട് ടൂഷന് പോകാൻ ഇറങ്ങി…സൈക്കിൾ സ്റ്റാൻഡ് തട്ടിയപ്പോഴാണ് അടുത്തിരിക്കുന്ന അപ്പച്ചന്റെ ബജാജ് സ്‌കൂട്ടർ ശ്രദ്ധയിൽ പെട്ടത്….ഇതിൽ പോകാം കൂട്ടുകാരുടെ മുന്നിൽ ഒരു ഗമയുമാകും….അവൻ അകത്തു കയറി താക്കോൽ എടുത്ത്….ബാഗ് മുന്നിൽ താഴെ വച്ച്….ഹേമയുടെ വീട് കഴിയുന്നിടം വരെ സ്‌കൂട്ടർ തള്ളി കൊണ്ട് പോയി സ്റ്റാർട്ടാക്കി ടൂഷൻ സെന്ററിലേക്ക് പോകാൻ തിരിയുമ്പോൾ വാണം വിട്ടത് പോലെ പാലുകാരൻ സോമൻ വരുന്നു….