സൽമാൻ ആക്സിലെറ്ററിൽ വീണ്ടും കാലമർത്തി വണ്ടി വീണ്ടും സ്പീഡ് കൂടി.
ഷഹാനയെ തുറന്നു കിടന്ന ഓമ്നിയുടെ പിൻ സീറ്റിൽ ഇട്ടു കൊണ്ട് മിഥുനോടായി സുമേഷ് പറഞ്ഞു “മച്ചാനെ നീ പൊയ്ക്കോ, ആരോ ഞങ്ങളെ കണ്ടിട്ടുണ്ട്” അവർ ഓമ്നിയുടെ പിൻ ഡോറുകൾ വലിച്ചടച്ചു.
മിഥുൻ പെട്ടന്ന് തന്നെ ഷഹാന കാണാതെ മുൻസീറ്റിലൂടെ പുറത്തിറങ്ങി. വേലിക്ക് കുത്തിയ വള്ളിപടർപ്പുകൾകിടയിലൂടെ നൂണ്ട് കയറി ഓടാൻ തുടങ്ങി.
പിടിവലിക്കിടയിൽ ഷഹാനയുടെ ഷാൾ കരസ്ഥമാക്കിയ സുമേഷ് അതുകൊണ്ട് അവളുടെ കാലുകൾ ബന്ധിച്ചുകൊണ്ട് രണ്ടാമനോടായി പറഞ്ഞു “ടാ പുറത്തിറങ്ങി ലോക് ചെയ്ത് ഓടി രക്ഷപ്പെടണം, അതേയുള്ളു വഴി.
“ശരി” അവരിരുവരും പെട്ടന്ന് തന്നെ പുറത്തിറങ്ങി ഓംനിയുടെ ഡോർ വലിച്ചടച്ചു. അപ്പോൾ തന്നെ സുമേഷ് ഓടി രക്ഷപെടാൻ തുടങ്ങി, രണ്ടാമൻ താക്കോൽ ഉപയോഗിച്ച് ഡോർ ലോക് ചെയ്തു.
അപ്പോയെക്കും സൽമാൻ ഓംനിക്കരികിൽ കാർ നിർത്തിയിരുന്നു. ഹാജിയാരും മക്കളും കാറിൽ നിന്നും പെട്ടന്ന് ചാടി ഇറങ്ങി.
ഡോർ ലോക് ചെയ്തു താക്കോൽ ഊരുന്നതിനു മുമ്പ് തന്നെ ഹാജിയാരുടെ കൈ അയാളുടെ പുറത്ത് വീണു. താക്കോൽ ഊരാൻ ശ്രമിക്കാതെക’ഥ,ക’ള്‍.കോo അടികൊണ്ടയാൾ തിരിഞ്ഞ് ഓടാൻ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും ഹാജിയാർ കൈ കൊണ്ട് അയാളുടെ കോളറിൽ കുത്തി പിടിച്ചിരുന്നു. “സലീമേ ഓടുന്നവന്റെ കാര്യം നോക്ക്, ഇവന്റെ കാര്യം ഞാൻ നോക്കാം” ഹാജിയാർ മക്കൾക്ക് നിർദ്ദേശം നൽകികൊണ്ട് ഇടതു കൈ കൊണ്ട് അയാളുടെ വലതു കൈപത്തിയിൽ മുറുക്കി കൊണ്ട് ചോദിച്ചു. “എന്താടാ അന്റെ പേര്?”
അയാൾ ഒരക്ഷരം മിണ്ടിയില്ല. അതുകണ്ട് ഹാജ്യാർക് കലി കയറി.അയാൾ അവന്റെ കൈ തന്റെ കൈക്കുള്ളിലിട്ട് തിരിച്ചു. “ആ… “അയാൾ വേദനകൊണ്ടലറി.
അയാൾ അലറുന്ന ശബ്ദം ഗൗനിക്കാതെ സലീം സുമേഷിന് പുറകെ ഓടാൻ തുടങ്ങിയിരുന്നു. സമയം കളയാതെ സൽമാൻ ഓംനിക്കരികിലെത്തി. താക്കോൽ ഉപയോഗിച്ച് ഡോർ തുറന്നു. അകത്തു കിടക്കുന്ന ആളെ കണ്ട് അവൻ ഒരുനിമിഷം ഞെട്ടി. അവൻ ഉപ്പയോട് വിളിച്ചു പറഞ്ഞു, “ഉപ്പാ ഇതു ഇങ്ങളെ ചങ്ങായിന്റെ മോളാണ്,”
“ആര് മൊയ്തീന്റെ മോളോ” ഹാജിയാർ പിടിച്ചയാളുടെ കൈ ഒന്നുകൂടി മുറുക്കിപ്പിടിച്ചു കൊണ്ട് ചോദിച്ചു.
“അതെ”അവൻ ഷഹാനയുടെ കാലുകളിലെ കെട്ടുകളഴിച്ച് ഷാൾ അവൾക്കു കൊടുത്തു കൊണ്ട് ഉപ്പയോട് പറഞ്ഞു.
ഷഹാന വേഗം ഷാൾ മാറത്തേക്കിട്ടുകൊണ്ട് ഓംനിയിൽ നിന്ന് പുറത്തേക്കിറങ്ങി നന്ദിയോടെ സൽമാനെ നോക്കി. “താങ്ക്സ്”. അവൾ സൽമാനോട് നന്ദി പറഞ്ഞു.