“ഞാൻ ഇറങ്ങിയാൽ അവൾ എന്നെ കണ്ടു ഭയന്ന് ഓടിയാൽ നമ്മുടെ പ്ലാനെല്ലാം തെറ്റില്ലേ?” മിഥുൻ അവരോടു ചോദിച്ചു.
“ഓക്കേ,. ഞങ്ങൾ അതു ചിന്തിച്ചില്ല, അറിയാതെ പറഞ്ഞതാ”അവർ മറുപടി നൽകി.
ഷഹാന അടുത്തെത്താറായതോടെ അവരിരുവരും പെട്ടന്ന് തന്നെ വണ്ടിയിൽ നിന്നിറങ്ങി ഷഹാനയുടെ നേർക്ക് നടന്നു.
അടുത്തെത്തിയ ഉടൻ തന്നെ അവരിരുവരും ചേർന്ന് ഷഹാനയെ പൊക്കിയെടുത്ത് റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങി. അവർ റോഡിലേക്കിറങ്ങിയതും ദൂരെ നിന്നും ഒരു വാഹനം വരുന്നത് അവർ കണ്ടു.
ഒരു നിമിഷം അവർ നടുങ്ങി ആലോചിച്ചു, കളയാൻ സമയമില്ല, എന്താടാ ചെയ്യേണ്ടത്?ഒരുവൻ രണ്ടാമനോടായി ചോദിച്ചു.
“തത്കാലം ഇവളെ വണ്ടിയിൽ കയറ്റാം, ബാക്കി വരുന്നിടത്തു വച്ചു കാണാം,…നീ റെഡിയല്ലേ സുമേഷേ?”രണ്ടാമൻ സുമേഷിനോടായി ചോദിച്ചു.
“ശെരിയെടാ,… വേഗം വണ്ടിയിൽ കയറ്റാം” കയ്യിൽ കിടന്നു കുതറുന്ന ഷഹാനയുടെ കാലുകളും കൈകളും മുറുകെ പിടിച്ചു അവർ ഓമ്നിക്കരികിലേക്ക് നീങ്ങി.
ആ സമയം അവിടെക്ക് കാറിൽ വന്നുകൊണ്ടിരുന്നത് റഹീം ഹാജിയും മക്കളും ആയിരുന്നു. ടൗണിൽ ഉള്ള മരമില്ലിലേക്ക് പോവുകയായിരുന്നു അവർ. അവരുടെത് തന്നെയാണ് ആ മില്ല്
കോ-ഡ്രൈവർ സീറ്റിൽ ഇരുന്ന റഹീം ഹാജിയാണ് മക്കൾക്ക് ആ രംഗം കാണിച്ചു കൊടുത്തത്. “ടാ മക്കളെ, ആ കാണുന്നത് ഒന്ന് നോക്ക്” രണ്ടുപേർ ഒരു പെൺകുട്ടിയുടെ കയ്യിലും കാലിലും പിടിച്ചു നടക്കുന്നത് കാണിച്ചു കൊടുത്തുകൊണ്ടാണ് അയാൾ പറഞ്ഞത്.
“എന്താ വാപ്പച്ചി അത്” സൽമാൻ കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ അങ്ങോട്ട് ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു.
“നോക്കാം നീ അതിനടുത്തായി വണ്ടി ചവിട്ട്” ഹാജിയാർ മകന് നിർദ്ദേശം നൽകി. കാറിന്റെ വേഗം ഒന്ന് വർദ്ധിപ്പിച്ചു. മുന്നിലെ ദൃശ്യങ്ങൾ ഒന്നുകൂടി വ്യക്തമായപ്പോൾ സൽമാൻ ഉപ്പയോടും സഹോദരനോടുമായി പറഞ്ഞു, “ഉപ്പാ സംഗതി എന്തോ തരികിടയാണല്ലോ, കണ്ടില്ലേ ആ പെൺകുട്ടി കുതറാൻ ശ്രമിക്കുന്നത്”
“ശെരിയാടാ അവന്മാർ ഓമ്നിയിൽ കയറ്റി സ്ഥലം വിടാനുള്ള പുറപ്പാട് ആണെന്ന് തോന്നുന്നു, നീ ഒന്ന് ചവിട്ടി വിടടാ”സലീം സൽമാനോടായി പറഞ്ഞു. ഹാജിയാരുടെ മൂത്ത മകനാണ് സലീം. രണ്ടാമത്തേത് മകളാണ് സൽമ, മൂന്നാമൻ സൽമാൻ നാലാമൻ സലാഹുദ്ധീൻ. വണ്ടിയിൽ മൂന്നു മക്കളും ഹാജിയാരുമാണുണ്ടായിരുന്നത്.