“അതു ശരി അങ്ങനെയാണെല്ലേ കാര്യങ്ങൾ”അലി അതിശയത്തോടെ ചോദിച്ചു. അർജുൻ അതെ എന്ന അർത്ഥത്തിൽ ശിരസ്സ് ചലിപ്പിച്ചുകൊണ്ട് അവൻ കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറി.
അത് കണ്ട ഷാ വേഗം തന്നെ മുൻവാതിൽ പൂട്ടി താക്കോൽ അലിയുടെ കയ്യിൽ കൊടുത്തതിന് ശേഷം കാറിന്റെ പിൻസീറ്റിലേക്ക് കടന്നിരുന്നു.
അലി താക്കോൽ പോക്കറ്റിൽ സൂക്ഷിച്ച ശേഷം ഷായോടൊപ്പം കാറിൽ കയറി. അലി അര്ജുന് കൂട്ടായി മുൻ സീറ്റിലാണ് കയറിയത്.
* * *
ഷഹാന ഡ്രസ്സ് മാറ്റി ബാഗുമെടുത്തു പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ ഉമ്മയോട് വിളിച്ചു പറഞ്ഞു, “ഉമ്മാ… ഞാനിറങ്ങുന്നു ഒൻപതു മണിയായി””മോളെ വേഗം പൊയ്ക്കോ നേരം വൈകണ്ട” ഉമ്മ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു.
ഉമ്മ പണിയിലാണെന്ന് മനസ്സിലാക്കിയ ഷഹാന വേഗം ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി കോളേജിലേക്ക് നടക്കാൻ ആരംഭിച്ചു.
ഓംനിയിൽ ഇരുന്ന് മിഥുൻ അക്ഷമയോടെ വാച്ചിലേക്ക് വീണ്ടും വീണ്ടും നോക്കി. ഒമ്പതേ പതിനഞ്ചായിരിക്കുന്നു. എന്നിട്ടും,ഷഹാന വരുന്നത് കാണുന്നില്ല.
അവൻ അക്ഷമയോടെ ഓമ്‌നിയുടെ പിൻഗ്ലാസ്സിലൂടെ തിരിഞ്ഞു നോക്കി. അവന്റെ മിഴികൾ വിടർന്നു. തോൾബാഗ് തൂക്കി, മഞ്ഞയിൽ പൂക്കളുള്ള ക’ഥ;ക’ള്‍.കോoചുരിദാറും അതിനു ചേരുന്ന തട്ടവും ചുറ്റി വരുന്നത് ഷഹനയാണെന്ന് അവൻ ദൂരെ നിന്നേ തിരിച്ചറിഞ്ഞു.
മിഥുൻ ആഹ്ലാദത്തോടെ കൂട്ടുകാരോട് പറഞ്ഞു,,”അവൾ വരുന്നുണ്ട് റെഡിയായി ഇരുന്നോ”
“എവിടെ” അവരിരുവരും മിഥുന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.
“ദാ വരുന്നു” ഓമ്‌നിയുടെ പിൻഗ്ലാസ്സിലൂടെ ഷഹാനയുടെ നേരെ വിരൽ ചൂണ്ടി മിഥുൻ പറഞ്ഞു. അവരുടെ ചുണ്ടിലും ഒരു ക്രൂരമായൊരു ആനന്ദം നിറഞ്ഞു. മിഥുൻ ഒന്ന് കൂടി തിരിഞ്ഞു നോക്കി.
റോഡിൽ ആരുമില്ല, അവൻ ആശ്വസിച്ചു. ഇനി രണ്ടു മിനിറ്റ് കൊണ്ട് ഷഹാന വണ്ടിക്കരികിൽ എത്തുമെന്ന് അവൻ കണക്കു കൂട്ടി.
റോഡിന്റെ ഇടതു വശത്താണ് വണ്ടി നിർത്തിയത്, വലതു വശത്തൂടെയാണ് ഷഹാന വരുന്നത്. അതൊരു പ്രശ്നം ആണല്ലോ, അവൻ ചിന്തിച്ചു. അവൻ കൂട്ടുകാരോട് പറഞ്ഞു “നിങ്ങൾ അവളെ തൂക്കിഎടുത്തു വണ്ടിയിലേക്ക് കൊണ്ടു വരണം, ഞാൻ വണ്ടിയിൽ ഇരിക്കാം”
“അതെന്താടാ” അവർ ചോദിച്ചു…