“ശരി സാർ” അർജുൻ എഴുന്നേറ്റ് കൊണ്ടാണ് പറഞ്ഞത്. അർജുൻ വേഗം തന്നെ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു. ഷാ പിൻ ഡോർ തുറന്നു കാറിലേക്ക് കയറി ഇരുന്നു. കാർ സ്റ്റാർട്ടായി, ഷായുടെ പഴയ വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി.
* * *
എട്ടരയ്ക്ക് തന്നെ മിഥുൻ ഓംനിയിൽ തന്റെ രണ്ടു സുഹൃത്തുക്കളുമായി ഷഹാനയുടെ വീടിനു സമീപം എത്തിയിരുന്നു. മിഥുൻ ഒഴികെയുള്ളവർ ഓംനിയിൽ നിന്നിറങ്ങി ഷഹാനയുടെ വരവ് കാത്തിരിക്കാൻ തുടങ്ങി.
ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങുന്നുണ്ടെന്ന് തോന്നിയ അവർ വീണ്ടും ഓംനിയിൽ കയറി. മിഥുൻ കോളേജിലേക്ക് പോകുന്ന വഴിയിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയി. പടക്കം പൊട്ടുന്ന പോലെ ശബ്ദം കേട്ടപ്പോൾ മിഥുൻ ഓമ്നി റോഡ് സൈഡിലേക്ക് ഒതുക്കി പാർക്ക് ചെയ്തു. മിഥുൻ ഓംനിയിൽ നിന്നിറങ്ങി ടയറുകൾ നോക്കി.”ഷിറ്റ്, പഞ്ചർ” അവൻ പിൻവശത്തെ ഇടത് ടയറിൽ തൊഴിച്ചു കൊണ്ട് പറഞ്ഞു.
അവൻ വാച്ചിൽ നോക്കി, എട്ടേ നാല്പത്. ടയർ മാറ്റിയിടാൻ സമയം കിട്ടിയെന്നു വരില്ല, എന്ത് ചെയ്യും?അവനൊന്നാലോചിച്ചു. വണ്ടിക്കുള്ളിൽ ഷഹാനയെക’ഥ;ക’ള്‍.കോo കയറ്റി ലോക് ചെയ്യാം, എന്നവൻ ഉറപ്പിച്ചു. അര മണിക്കൂർ എങ്ങനെയും വണ്ടിക്കുള്ളിൽ ഷഹാനയെ പിടിച്ചിരുത്താൻ കഴിയുമെന്ന് അവനു തോന്നി.
ആ സമയത്താണ് ഷായുടെ വണ്ടി അലി താമസിക്കുന്ന വീട്ടിലേക്കു പോയത്. ഓമ്നി നിർത്തിയിട്ടത് കണ്ടപ്പോൾ ഷാ ഒന്ന് ശ്രദ്ധിച്ചു. ടയർ പഞ്ചറാണെന്ന് അയാൾ മനസ്സിലാക്കി.
പത്തു മിനിറ്റ് കൊണ്ട് അവർ അലി താമസിക്കുന്ന വീട്ടിലെത്തി. അലി റെഡിയായി പുറത്തു തന്നെയുണ്ടായിരുന്നു. എങ്കിലും ഷാ ഓരോ മുറിയിലും കയറി ഇറങ്ങി. വീട് വൃത്തിയായി കിടക്കുന്നതു കണ്ടു അയാൾക് സന്തോഷമായി. അയാൾ വേഗം പുറത്തിറങ്ങി അലിയോടായ് പറഞ്ഞു. “എനിക്ക് സന്തോഷമായെടാ…. ”
“എന്താണിക്കാ.. ” കാര്യം മനസ്സിലാവാതെ അലി ചോദിച്ചു. “ഞാനിവിടുന്നു പോയതിന് ശേഷം ആദ്യമായിട്ടാണ് ഈ വീട് ഇത്രയും വൃത്തിയായി കിടക്കുന്നത് കണ്ടത് ”
“അതാണോ ഇത്ര വലിയ കാര്യം, ആർക്ക് വാടകക്ക് കൊടുത്താലും അവർ വൃത്തിയായി സൂക്ഷിക്കില്ലേ ” ഷാ പറഞ്ഞതിനെ നിസ്സാരവൽക്കരിച്ച് കൊണ്ട് അലി അർജുൻന്റെ മുഖത്തേക്ക് നോക്കി.
“അലീ… നീ കാര്യമറിയാതെ ആണ് സംസാരിക്കുന്നത്, നിനക്കൊരു കാര്യമറിയാമോ ഈ വീട് വാടകക്ക് കൊടുത്തിരുന്നു. പണത്തിനായിരുന്നില്ല, വീട് വൃത്തിയായി സൂക്ഷിക്കാൻ. അങ്ങനെ വൃത്തിയായി സൂക്ഷിക്കാത്തതിനാലാണ് അവരെ ഒഴിവാക്കി ഈ വീട് പൂട്ടിയിടേണ്ടി വന്നത്” അലിയുടെ അറിവിലേക്കായി അർജുൻ പറഞ്ഞു.