” ടാങ്ക് ക്ളീൻ ചെയ്യാൻ ഒന്നുമല്ലലോ സാറെ ..ഇനിയിപ്പോ അതായാലും കുഴപ്പമില്ല …സാര് പൊക്കോ ..ഞാൻ ചെയ്തോളാം …. ഇടക്ക് വല്ല സഹായവും വേണമെങ്കിൽ ചേച്ചിയോട് പറഞ്ഞോളാം ‘
” ഹമ് … ശെരി ….. പിന്നെ ചേച്ചിയോട് പഞ്ചായത്ത് വരെ ഒന്ന് വരാൻ പറ …ഡിവോഴ്സ് ആയ സ്ഥിതിക്ക് വിധവ പെന്ഷന് വല്ല ചാൻസും ഉണ്ടോന്നു നോക്കാം ‘
” ശെരി സാറെ ‘
അപ്പോഴാണ് ഗായത്രി റെഡിയായി അങ്ങോട്ട് വന്നത് . ജയേട്ടനോട് സംസാരിക്കുന്ന ആളെ കണ്ടപ്പോൾ അവൾ ഞെട്ടി പോയി
” അനിൽ …താൻ ഇവിടെ ?’
നേരെ നോക്കിയ അനിൽ പെട്ടന്ന് മടിക്കുത്തഴിച്ചിട്ടു
” അയ്യോ ..ടീച്ചറിന്റെ വീടായിരുന്നോ ..ഞാനറിഞ്ഞില്ല …സാറിനെ മാത്രമേ കണ്ടിട്ടുള്ളൂ …..’
” ഓ !!! ഹ ഹ …അങ്ങനെ വരട്ടെ ..അപ്പൊ ഇതാണ് നീ ഇന്നലെ ഇറക്കി വിട്ട സ്റ്റുഡന്റ് അല്ലെ ?”
ഗായത്രി ചമ്മലോടെ മുഖം കുനിച്ചു
‘ എന്റെ ഗായൂ ….രാവിലെ പത്രം വരുമ്പോ ഒന്നിറിങ്ങി നോക്കിയിരുന്നേൽ ഈ ചമ്മല് ഒഴിവാകൂല്ലരുന്നോ ..ഇതാണ് നമ്മുടെ പത്രക്കാരൻ …പത്രക്കാരൻ എന്ന് വെറുതെ പറയണ്ട കേട്ടോ …ഇടയ്ക്കു എനിക്ക് ഓഫീസിലെന്തെങ്കിലും ആവശ്യം ഉണ്ടേലും ഞനിവനെയാ എൽപ്പിക്കുന്നെ ‘
” ഞാൻ ചായ എടുക്കാം ജയേട്ടാ ..” ഗായത്രി അകത്തേക്ക് കയറാൻ ഒരുങ്ങി
” ചായ ഒന്നും വേണ്ട ഗായൂ …നീ ഇറങ്ങാൻ നോക്ക് ..ഇപ്പ തന്നെ സമയം പോയി ..’
‘ ജയേട്ടാ …അനിൽ ഞാനുള്ളപ്പോ ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് ഒരു ചായ കൊടുക്കാതെങ്ങനാ …’
” അതിനു നീ ഇങ്ങോട്ടു തന്നെയല്ലേ തിരിച്ചു വരുന്നത് ….ചായ മാത്രം ആക്കണ്ട .. രാവിലെത്തെ പുട്ടും പിന്നെ ഉച്ചക്കൂണും കഴിപ്പിച്ചിട്ടു വിട്ടാല്‍ മതി നിന്റെ സ്റ്റുഡന്റിനെ “
” ഓ ..ശെരിയാണല്ലോ ” ഗായത്രി അനിലിനെ പൈപ്പ് ലീക്കായ ഭാഗമൊക്കെ കാണിച്ചു കൊടുത്തു
ഗായത്രി തിരിച്ചു വന്നപ്പോൾ അവനെ കാപ്പി കുടിക്കാൻ നിർബന്ധിച്ചെങ്കിലും അവൻ കഴിച്ചതാണ് എന്ന് പറഞ്ഞൊഴിവായി
അനിലിന്റെ കൂടെ സഹായിക്കാൻ ഗായത്രി ഫുൾ സമയം ഉണ്ടായിരുന്നു . അവന്റെ സംസാരവും വീട്ടിലെ കാര്യങ്ങളും ഗായത്രിക്കു അവനിൽ മതിപ്പുളവാക്കി .