ഗായത്രിയുടെ മാരുതി സെൻ ചെല്ലുമ്പോൾ ജയകൃഷണൻ പഞ്ചായത്തിന്റെ വരാന്തയിൽ ആരോടോ വർത്തമാനം പറിഞ്ഞിരിക്കുണ്ടായിരുന്നു . അയാളുടെ സഹായത്താൽ നടന്നു വരുന്ന ജയകൃഷ്ണനെ കണ്ടപ്പോൾ ഗായത്രിയുടെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ വന്നു
!എങ്ങനെ നടന്നിരുന്ന മനുഷ്യനാ …ഇപ്പൊ !!!
” ശെരി കാണാം ” കൂടെ വന്ന ആളോട് യാത്ര പറഞ്ചു ജയകൃഷ്ണൻ കാറിൽ കയറി
” എന്റെ ഗായൂ …നിന്നോട് നൂറു പ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ … ഇങ്ങനെ കരയരുതെന്നു …ആൾക്കാര് കണ്ടാൽ എന്ത് പറയും ‘
‘ ഹേയ് ..ഇല്ല ജയേട്ടാ …ഞാൻ വേറെന്തോ ആലോചിച്ചു …”
ഗായത്രി പോർച്ചിൽ നിർത്തിയിട്ടു ജയകൃഷ്ണനെ ഇറങ്ങാൻ സഹായിച്ചു . മുറിയിലെത്തി ഡ്രെസ്സൊക്കെ മാറി ഗായത്രി അടുക്കളയിലേക്കും ജയകൃഷ്ണൻ ഹാളിലേക്കും പോയി . വൈകിട്ടത്തേക്കുള്ള കരിക്കു അരിയേണ്ടുന്നത് എടുത്തു ഗായത്രി ടീപ്പോയിയുടെ മേലെ വെച്ച് സോഫയിൽ ഇരുന്നു .
‘എന്റെ ജയേട്ടാ ……ഇന്നൊരബ്ദം പറ്റി …അബദ്ധമല്ല …അത് …” ഗായത്രി അനിലിന്റെ കാര്യമെല്ലാം പറഞ്ഞു
“ഹ ഹ ഹ “. ജയകൃഷ്ണൻ പൊട്ടി ചിരിച്ചു
” ഇതിലെന്താ ഇത്ര ചിരിക്കാൻ ജയേട്ടാ ..ജയേട്ടന് അവന്റെ അവസ്ഥയിൽ സങ്കടം ഒന്നും തോന്നുന്നില്ലേ ?” ഗായത്രി മുഖം വീർപ്പിച്ചു
” എന്റെ ഗായൂ … ഞാൻ ലാലിയാന്റി പറഞ്ഞ ഡയലോഗ് ഓർത്താ ചിരിച്ചേ … നിന്റെ ക്ളാസിൽ ശ്രദ്ധിച്ചിരിക്കാത്തവർ കണ്ണ് പൊട്ടനാവും എന്ന് ….ഹ ഹ “
ശെരിയാണ് , ഗായത്രി നല്ല സുന്ദരിയാണ് . നല്ല പൊക്കം അതിനൊത്ത വണ്ണം ..എപ്പോഴും കോട്ടൺ സാരിയെ ഉടുക്കൂ …കോളേജിൽ ആയതോണ്ടാണ് …ചുരിദാറും ഇടാറുണ്ട് വേറെവിടെങ്കിലും പോകുമ്പോൾ . നല്ല ചുണ്ടുകളാണവൾക്ക് , നെറ്റിയിൽ സിന്ദൂരവും പൊട്ടും അല്ലെങ്കിൽ ചന്ദനവും . കൈമുട്ടിന്റെ അവിടെ വരെ ഇറക്കമുള്ള ബ്ലൗസ് ഇട്ടാണവൽ കയ്യുടെ കൊഴുപ്പു മറക്കുന്നത് . മിക്കവാറും കോളർ ഉള്ളവ …. സാരി എടുത്തു കുത്തിയതിനാൽ വയറൊന്നും കാണാൻ പറ്റില്ല .