ടെന്‌റിനുള്ളിലേക്കു പോയ രേഷ്മ കാണുന്നതു ബാഗ് പായ്ക്കു ചെയ്യുന്ന അഞ്ജലിയെ.
‘എടീ ഞാൻ ഒരു തമാശ പറഞ്ഞതാ’ നീയെങ്ങോട്ടാ ബാഗ് പായ്ക്ക് ചെയ്ത്? രേഷ്മ ചോദിച്ചു.’ഞാൻ പോകുന്നു, ശ്രീനഗറിൽ നിന്നു രാവിലെ ഫ്‌ളൈറ്റ് ഉണ്ട്. വീട്ടിലെത്തി ഈ കല്യാണം മുടക്കിയിട്ടു വരാം’ മുഖം ചുളുക്കി ഗോഷ്ഠി കാട്ടിക്കൊണ്ട് അഞ്ജലി പറഞ്ഞു.
അച്ഛനിനി എന്തു പറഞ്ഞാലും ശരി…എനി്ക്ക് ഈ വിവാഹത്തിനു സാധ്യമല്ല’ അഞ്ജലി കൃഷ്ണകുമാറിന്‌റെ മുന്നിൽ നിന്നു ബഹളം വച്ചു.എയർപോർട്ടിൽ നിന്നു വന്ന വഴിയായിരുന്നു അവൾ. അഞ്ജലിയുടെ അമ്മ സരോജ മകളെയും ഭർ്ത്താവിനെയും മാറി മാറി നോക്കി.
‘എന്തു കൊണ്ടു സാധ്യമല്ല?’ ഗൗരവപൂർവം പുരികമുയർത്തി കൃഷ്ണകുമാർ ചോദിച്ചു.ഗൗരവം കൃഷ്ണകുമാറിന്‌റെ സ്ഥായീഭാവമാണ്. അളന്നുമുറിച്ചുള്ള വാക്കുകൾ , ആജ്ഞാശക്തി സ്ഫുരിക്കുന്ന മുഖം. ഒരു ബിസിനസുകാരനാകാൻ മാത്രം ജനിച്ചയാളാണ് കൃഷ്ണകുമാർ എന്നു തോന്നിപ്പോകും.
‘എനിക്കു വെറും 21 വയസ്സേ ആയിട്ടുള്ളു, വിവാഹം കഴിക്കണമെന്നു തോന്നുന്നില്ല, തോന്നുമ്പോൾ അച്ഛനെ അറിയിക്കാം’ അഞ്ജലി എടുത്തടിച്ചതു പോലെ പറഞ്ഞു.
‘നാവടക്ക്’ കൃഷ്ണകുമാർ കസേരയിൽ നിന്ന് എഴുന്നേറ്റു. കണ്ട ആപ്പയും ഊപ്പയും ഒന്നുമല്ല നിന്നെ കാണാൻ വരുന്നത്. മേലേട്ട് ഹരിമേനോന്‌റെ മകനാ. നമുക്കൊത്ത തറവാട്ടുകാർ. ചെക്ക്‌നെ നീ കണ്ടല്ലോ , സിനിമാ ക’ഥ.ക’ള്‍.കോ0 നടൻമാർ തോറ്റുമാറും. ഐഐടിയിൽ പഠിച്ചയാളുമാ. അതു കൊ്ണ്ട് എന്‌റെ പൊന്നുമോൾ പോയി കുളിച്ചു നാളത്തേക്കു തയ്യാറാക്, രാവിലെ പെണ്ണുകാണാൻ അവരിങ്ങെത്തും’ . അയാൾ ധാർഷ്ട്യത്തോടെ പറഞ്ഞു.
‘അത്രയ്ക്ക് സുന്ദരനാണെങ്കിൽ അച്ഛൻ തന്നെ കെട്ടിക്കോ അവനെ’ അഞ്ജലി ഒച്ചവച്ചു.
‘അച്ഛൻ പണ്ടൊന്നു കെട്ടിയതാ, നിന്‌റമ്മയെ, അങ്ങനെയാ നീയിപ്പം ഇവിടെ നിൽക്കുന്നത്, കേട്ടോടി? അഞ്ജലിയുടെ മുഖത്തേക്കു തറപ്പിച്ചു നോക്കി അയാൾ പറഞ്ഞു’കൃഷ്ണകുമാർ ഒരു കാര്യം ഉദ്ദേശിച്ചാൽ അതു നടന്നിരിക്കും, മോൾടെ ഫെമിനിസമൊന്നും ഇവിടെ ചെലവാകില്ല.പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്കിറങ്ങി.
‘ദേഷ്യം കൊണ്ടു വിറയ്ക്കുകയായിരുന്നു അഞ്ജലി, സരോജ അവളുടെ അടുത്തേക്കു നീങ്ങി നിന്നു.’മോളേ, ‘ അവളുടെ മുടിയിഴയിൽ തലോടിക്കൊണ്ട് സരോജ പറഞ്ഞു. ‘ഞാനിനി അധികകാലമില്ലെന്ന്ു മോൾക്കറിയാല്ലോ, ഞാൻ പറഞ്ഞിട്ടാ കൃഷ്‌ണേട്ടൻ ഈ ആലോചന വ്ച്ചത്. മരിക്കുന്നതിനു മുൻപ് നിന്‌റെ മാംഗല്യം എനിക്കു കാണണം മോളെ’
സരോജയ്ക്കു ക്യാൻസറാണ്, ഇനി അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം . അമ്മയുടെ ആഗ്രഹപ്രകാരമാണ് തന്‌റെ കല്യാണം തീരുമാനിച്ചതെന്ന് അറി്ഞ്ഞതോടെ അഞ്ജലി തളർന്നുപോയി. അവൾ അമ്മയെ ചേർത്തു പിടിച്ചു.