ഫസ്റ്റ് നൈറ്റ്‌

Posted by

പുള്ളി പോയിക്കഴിഞ്ഞു. പിന്നെ
എല്ലാം പെട്ടെന്നായിരുന്നു.
വീട്ടുകാർക്കും ജെയിംസിനെക്കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു. അധ്വാനശീലൻ, ദൈവഭക്തിയുള്ളവൻ, അതൊക്കെ ശെരിയാണെന്ന് പതുക്കെ എനിക്കും ബോധ്യപ്പെട്ടു. മനസ്സമ്മതം കഴിഞ്ഞതോടെ പിന്നെ എന്നും ഫോൺ വിളിയായി… പ്രണയം പൂത്തുലയുകയായി.
അങ്ങിനെ കല്യാണം കഴിഞ്ഞു. എന്റെ സ്വപ്നം പോലെ എന്റെ ഫ്രണ്ട്സും എല്ലാരും പങ്കെടുത്ത ആഘോഷമായ കല്യാണം.വൈകുന്നേരമായി, രാത്രിയായി.. ഞാൻ മണിയറയിലെത്തി. കുറച്ചുകഴിഞ്ഞപ്പോൾ ഇച്ചായനും എത്തി. ഇച്ചായൻ വിളിയൊക്കെ ഞാൻ പണ്ടേ തുടങ്ങിയിരുന്നു. ഞാൻ ആരാ മോള്. പതിയെ ഞങ്ങൾ കിടക്കയിലിരുന്നു.
“ലിനു” ഇച്ചായൻ വിളിച്ചു
എന്നെ വീട്ടിൽ എല്ലാരും ലിനു എന്നാണ് വിളിക്കുക
മ്മ്മം.. ഞാൻ മൂളി.
ഒരു ഇത്തിരി പേടി ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ആദ്യമായിട്ടാണെ ഒരു കല്യാണം കഴിക്കുന്നേ, അതിന്റെ ഒരു ഇത്.
“നീ എന്നെ ഇതിനുമുൻപ് എവിടെയേലും വച്ചു കണ്ടിട്ടുണ്ടോ ”
എനിക്ക് ആ ചോദ്യം വിചിത്രമായി തോന്നി. ഇത്രനാളും ഫോണിൽ സംസാരിക്കുകയും നേരിട്ട് കാണുകയും ചെയ്തിട്ട് ഒരിക്കൽ പോലും ചോദിക്കാത്ത ചോദ്യം.
“ഇതെന്താ ഇച്ചായ ഇപ്പൊ ഇങ്ങിനെ ഒരു ചോദ്യം ”
ഞാൻ ചോദിച്ചു
“നീ പറയു ”
ഞാൻ പറഞ്ഞു “ഇല്ല ”
“ഇല്ലേ ?”
“ഇല്ല “ഞാൻ വീണ്ടും.
എനിക്ക് ഒരു ചെറിയ പേടി കയറിതുടങ്ങി. കർത്താവെ, ഇങ്ങേരു എന്നാ ഉദ്ദേശിച്ചാ… ഇനി ഞാൻ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞോ എന്നറിയുന്നതിന് മുൻപ് നമുക്ക് ഒരിത്തിരി ഫ്ലാഷ്ബാക്കിലേക്ക്‌ പോവാം
എന്റെ ഡിഗ്രി പഠനകാലം. അത്യാവശ്യം വികൃതിത്തരങ്ങളും ഒക്കെയായി നടക്കുന്ന കാലം. പ്രണയം ഒന്നും ഉണ്ടായില്ല എന്ന് ഞാൻ പറയുന്നില്ല. ഇങ്ങോട്ട് ഒരുപാട് പ്രണയാഭ്യർഥനകൾ വന്നിട്ടുണ്ട്. നമ്മുടെ വീട്ടുകാരെക്കുറിച്ച് നല്ലവണ്ണം അറിയാവുന്നതുകൊണ്ടും അപ്പച്ചനും എന്റെ ചേട്ടനും ഒരു മൂരാച്ചി സ്വഭാവക്കാരായാത് കൊണ്ടും ഞാൻ അങ്ങ് പുറകോട്ടു നിന്നെന്നെ ഉള്ളൂ. അല്ലാതെ പ്രേമിക്കാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഫൈനൽ ഇയർ ലാസ്റ്റ് ക്ലാസ്സ്‌ തീരുന്ന ദിവസം. ഉച്ചവരെ ഉണ്ടായിരുന്നുള്ളൂ ക്ലാസ്സ്‌. പിറ്റേന്ന് സ്റ്റഡി ലീവ് തുടങ്ങുകയാണ്. ഒന്നരമാസം കഴിഞ്ഞാണ് പരീക്ഷ.
എന്റെ അമ്മച്ചിയുടെ വീട് വയനാട്ടിൽ ആണ് അവിടെ അമ്മച്ചിയുടെ ആങ്ങളയുടെ മോളുടെ കല്യാണം ആണ് വരുന്ന ആഴ്ച. സ്റ്റഡി ലീവ് ആയതുകൊണ്ടും വായിനോക്കാൻ കിട്ടുന്ന അവസരം പാഴാക്കേണ്ട എന്നോർത്തും ഞാനും പോവാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *