“വേണ്ട കണ്ണേട്ടാ”
“ഹാ, ഓണർ നമ്മുടെ സ്വന്തം ആളാ, നീ തനിയെ അല്ലെ നിക്കുന്നത്. ഒരു പ്രശ്നവും ഇല്ല. വലിക്കുകയോ, കുടിക്കുകയോ, ചെയ്തോ. ഓവർ ആകരുത് എന്നെ ഉള്ളു”
“എന്നാലും വേണ്ട.”
“അപ്പൊ വേറെന്തോ ആണ്, മോൻ പറ”
“കോളേജിൽ ലാസ്‌റ് കൊല്ലം ആ, ഇത് കഴിഞ്ഞാൽ പിന്നെ ജോലിക്ക് പോണം. ഇപ്പോഴാണ് ഒന്ന് ശരിക് സുഖിക്കാൻ പറ്റുക.”
അർഥം മനസിലാക്കിയ കണ്ണൻ ബ്രോക്കർ ഒന്ന് ചിന്തിച്ചു.
“അതിപ്പോൾ ആൾക്കാരുണ്ട് മോനെ , പക്ഷെ അവിടെ അത് പറ്റില്ല. അവൻ അത് അറിയില്ല. നിന്നക് മുൻപേ പോലെ പുറത്തു പോയി ചെയ്താൽ പോരെ”
“ബൈക്ക് ആക്സിഡന്റ് ആയതിന് ശേഷം ബൈക്ക് വീട്ടിൽ പൂട്ടികെട്ടി വെച്ചിരിക്കുകയാ. അത് കള്ളടിച് പറ്റിയതാ പക്ഷെ വീട്ടുകാരോട് പറഞ്ഞില്ല. എന്തായാലും അവസാന കൊല്ലം കഴിയുന്നത് വരെ ബസിൽ പോയ മതി എന്നാണ്. പിന്നെ കോളേജ് നല്ല ദൂരം അല്ലെ എന്ന് പറഞ്ഞപോഴാ അവിടെ അടുത്ത് വീടോ ഹോസ്റ്റലോ നോക്കാൻ”