” എന്തിനച്ചായ ? അച്ചായന്‍ പറയുന്ന പോലെ ‘
“എന്നാ പിന്നെ അങ്ങനങ്ങ് നടക്കട്ടെ അല്ലെ ജോമോന്റമ്മേ?”
അവര്‍ തല കുലുക്കിയതെ ഉള്ളൂ
” എന്നാ പിന്നെ അവരിവിടെ താമസിക്കട്ടെ മുകളിൽ …ഞങ്ങൾക്കൊരു കൂട്ടും ആവൂല്ലൊ ” സൂസന്ന പറഞ്ഞു
മാത്തുക്കുട്ടിക്കും എതിരൊന്നും ഇല്ല
” പിന്നെ …ഷീലേടെ കാര്യം …..അവളിപ്പളും ചെറുപ്പമാ …പറ്റുന്ന ഒരാലോചന വന്നാ ഞാനങ്ങു നടത്തും “
” പിന്നെ …നടത്തും ……അതിനു ഞാൻ മരിക്കണം ” ഷീല ചാടി എണീറ്റു
” എടി കൊച്ചെ …ഞാമ്പറയട്ടെ …”
“ഒന്നും പറയണ്ട ….ഇനി വരുന്നവൻ എങ്ങനത്തവൻ ആണെന്ന് അറിയാൻ പറ്റുമോ ? എന്റെ കാര്യം പോട്ടെ …എന്റെ പിള്ളേരെ അവൻ നോക്കുമോ ? അച്ചായന് പറ്റത്തില്ലേ അത് പറ …..” ഷീല എന്തോ പറയാൻ വന്നപ്പോ മാത്തുക്കുട്ടി കണ്ണുരുട്ടി കാണിച്ചിട്ട് തമ്പിയെ മാറ്റി നിർത്തി
” അച്ചായാ …. കഴിഞ്ഞ കുറെ ദിവസം അവള് അച്ചായന്റെ കൂടെ ആരുന്നെന്നു എനിക്കറിയാം ..അവിടെ എന്ത് സംഭവിച്ചെന്നും ….അവളെ മെരുക്കാൻ അച്ചായനെ പറ്റൂ …ഇനിയും ഒരു കല്യാണം കഴിച്ചാൽ അവനും ജോമോന്റെ പോലെ ആവില്ലെന്ന് ആര് കണ്ടു “
” എടാ മോനെ …..എന്റെ കാലം കഴിഞ്ഞാ പിന്നെ ..”