ഇപ്പോൾ എന്റെ മൗനം അവരുടെ വാക്കുകളിൽ ഉത്കണ്ഠ വർദ്ധിപ്പിച്ചിരിക്കുന്നു. എനിക്ക് അവരുടെ ശരീരത്തിലേക്ക് ചൂഴ്ന്ന് നോക്കിയതിൽ അതിയായ വിഷമം ഉയർന്ന് വന്നീരുന്നു. എനിക്കത് തുറന്ന് പറയണമെന്ന് തോന്നി.
“….വല്ല്യാമ്മീ പ്രായം പറയാൻ പറഞ്ഞതുകൊണ്ടാ ഞാൻ വല്ല്യാമ്മീയെ അങ്ങനെ നോക്കിയേ……സോറി…”. ഞാൻ അതീവ കുറ്റബോധത്തോടെ പറഞ്ഞു.
“..നീ ഇത്രയും പാവത്താനാണോ…..പിന്നെ ശരിരത്തിൽ നോക്കാതെ എങ്ങിനെയാ ആദീ പ്രായം പറയുക……ഹേ..”.
“….ഞാൻ വല്ല്യാമ്മീയെ ഇങ്ങനെ നോക്കി എന്ന കാര്യം ദയവ് ചെയ്ത് സഫ്നയോട് പറയരുത്……പ്ലീസ്..അങ്ങനെ അവളറിഞ്ഞാൽ എനിക്കവളുടെ മുഖത്ത് നോക്കാൻ പറ്റില്ല……”. ഞാൻ അവരോട് കേണപേക്ഷിക്കുന്ന രീതിയിൽ പറഞ്ഞു.
എന്റെ അപേക്ഷ കേട്ട് വല്ല്യാമ്മീ തിരിച്ചോന്നും പറഞ്ഞില്ല. സത്യത്തിൽ അവരിൽ നിന്ന് ആശ്വാസവാക്കുകൾ ഞാൻ പ്രതീക്ഷിച്ചിരുന്നു. കനത്ത വന്ന നിശബ്ദതയെ ഭജിച്ചുകൊണ്ട് വല്ല്യാമ്മീ എന്നെ നോക്കി.
“…..ആദീ…..നീ എങ്ങിനെയാണ് എന്നെ മനസ്സിലാക്കിയതെന്നറിയില്ല. സഫ്നയുടെ അമ്മായി എന്നതിലുപരി ഒരു വ്യക്തി എന്ന നിലയിൽ നീ എന്നെ കാണുമെന്ന് പ്രതീക്ഷിച്ച് പോയി. ഒരു പക്ഷെ ഞാൻ നിന്നോട് തുറന്ന് പറയാത്തത് കൊണ്ടാകാം നിനക്ക് അങ്ങനെയൊക്കെ തോന്നിയത്…..”.
“…വല്ല്യാമ്മീ….ഞാൻ ഞാൻ….”. വല്ല്യാമ്മീ എന്താണ് ഉദ്ദേശിക്കുന്നതറിയാതെ ഞാൻ കുഴഞ്ഞു.
“…ഒരു യാദാസ്ഥിക മുസ്ലിം കുടുബത്തിലെ സ്ത്രീ സ്വാതന്ത്രം എത്രത്തോളം ഉണ്ടാകുമെന്ന് നിനക്കറിയാല്ലോ…എന്റെ ചിന്തകളും ജീവിതവും അടക്കിപ്പിടിച്ച് ഒരു നിസ്സഹയാവസ്ഥയിലുള്ള ജീവിതം പേറുന്ന ഒരു സ്ത്രീയാണ് ഞാൻ…..ബുദ്ധിക്ക് അൽപ്പം മാന്ദ്യമുള്ള എന്റെ ഭർത്താവിന്റെയടുത്ത് എനിക്ക് എത്രത്തോളം സംസാരിക്കാൻ പറ്റും……അതിൽ നിന്ന്…അതിൽ നിന്ന് ഒരു മോചനമായി…ഞാൻ നിന്നെ കണ്ടപ്പോൾ….ആദീ…നീ…..”. വല്ല്യാമ്മീ ഹ്യദയം തുറന്ന് സംസാരിക്കുന്നത് പോലെ എന്നോട് പറഞ്ഞുകൊണ്ട് പാതിയിൽ നിർത്തി.
“…വല്ല്യാമ്മീ…..”. ഞാൻ അവരെ വിളിച്ചു. സത്യത്തിൽ ആ വിളി ഉയർന്നത് എന്റെ മനസ്സിന്റെ അന്തരാളങ്ങളിൽ നിന്നായിരുന്നു. ആ വിളിയിൽ അവരുടെ കണ്ണുകൾ ഒന്ന് വിടർന്നു. സത്യത്തിൽ അവർ വീണ്ടും മനസ്സ് തുറക്കാനായി വിങ്ങിപൊട്ടുന്നുണ്ടായിരുന്നു. നല്ലൊരു ശ്രോദ്ധാവിനെ കിട്ടിയതുകൊണ്ടാകും അവർ വീണ്ടും സംസാരിച്ച് തുടങ്ങി.