പ്രണയരതി 2
PranayaRathi Part 2 bY : ഡോ.കിരാതന് | Previous Part
റീത്തയുടെ മുഖത്ത് മനോഹരമായ മന്ദഹാസം വിരിഞ്ഞപ്പോൾ നുണകുഴികൾ ദൃശ്യമായി. അവൾ എന്റെ നോട്ടം കണ്ട് വീണ്ടും മനോഹരമായി നുണകുഴി കാണിച്ച് എന്തുപറ്റി എന്നു ചോദിച്ച് ചിരി വിടർത്തി.
“……റീത്ത… നിന്റെ നുണകുഴി വളരെ മനോഹരമായിരിക്കുന്നു….. കുഞ്ഞ് കുട്ടികളെപ്പോലെ…..”.
“…ആദിത്യൻ…. പെണ്ണുങ്ങളെ പുകഴ്ത്തുന്നതിൽ ഒരു സംഭവാന്ന് തോന്നുന്നു….”.
“…….ഞാൻ ഒരു സത്യം പറഞ്ഞ് പോയതാന്നെ…. സത്യം പറഞ്ഞാൽ അവൻ പൂവാലൻ അല്ലെ…..”.
“..അയ്യോ… ആദിത്യൻ…. ഞാൻ അങ്ങനെ ഒരിക്കലും വിചാരിച്ചിട്ടേ ഇല്ലാ കേട്ടോ..”.
“….വിരോധമില്ലെങ്കിൽ എന്നെ ആദിത്യൻ വിളി ഒന്ന് മാറ്റി ആദി എന്നു വിളിക്കാം…. നമ്മൾ തമ്മിൽ അങ്ങനെ ഫോർമാലിറ്റി വേണമോ…. ഹേ…”.
“…..ആദി….. അതാണ് വിളിക്കാൻ നല്ലത്….”.
“……കേഴ്ക്കുന്നവർക്കും…. എന്റെ കൂട്ടുകാർ എന്നെ ആദി എന്നാ വിളിക്കാറ്….”.
“…ഓക്കെ…… ആദി….ഈ ഹൈദരാബാദിൽ എന്തു ചെയ്യുന്നു….”.
“…..ഞാൻ ഈ ഹൈദരാബാദിലെ ഒരു അണ്ടർ വേൾഡ് ഡോൺ ആണ്….. “.
“….ഓഹോ…പക്ഷെ കണ്ടാൽ തോന്നില്ലാട്ടോ…. “.
“….അങ്ങനെയോ….ആട്ടെ മിസ്സ് റീത്ത മാത്യുസ്സ് …അപ്പൊ എന്നെ കണ്ടാൽ ആരാണെന്നാ പറയുക…..”.
“….ആദിയേ കണ്ടാൽ…. കണ്ടാൽ….”.
റീത്ത പാതിയിൽ നിർത്തികൊണ്ട് നുണ കുഴി വിടർത്തി കൗശലത്തോടെ എന്നെ നോക്കി ചിരിച്ചു. അവളെന്താണ് പറയുന്നതെന്തെന്നറിയാൻ ഞാൻ ആകാക്ഷഭരിതനായി.
“….പറയുന്നേ….പറയു റീത്ത…..”.