നിയമസഭയിൽ ഭരണപക്ഷം എം.എൽ.എ സ്ഥാനം രാജിവെക്കണം എന്നാവശ്യം വലപ്പാടിനെതിരെ ഉയർത്തി….. വലപ്പാട് തന്റെ രാഷ്ട്രീയ സ്വാധീനനാണ് മുഴുവനും ഉപയോഗിച്ച് എല്ലാ കുറ്റങ്ങളും മാർക്കോസിന്റെ തലയിൽ വച്ച് കെട്ടി.എന്തിനധികം പറയണം ഗായത്രി കൊലപാതകം വരെ …അതിനെ കുറിച്ച് കൂടുതൽ മാറ്റി പറയാനോ മൊഴി കൊടുക്കാനോ ആൽബിയും ആനിയും ശ്രമിച്ചില്ല.പക്ഷെ ഗോപുവിനറിയാമായിരുന്നു വലപ്പാടാണ് അതിനു പിന്നിൽ എന്ന്….അങ്ങനെ മാർക്കോസ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ജീവ പര്യന്തം തടവിന് ശിക്ഷിച്ചു. ദിവസങ്ങൾ മാസങ്ങളായി…ഇന്ദിര സുഖം പ്രാപിച്ചു വന്നു…എന്നാലും തലച്ചോറിനേറ്റ ക്ഷതം കാരണം കൈ കാലുകളുടെ ഒരു വശത്തെ ചലനം നിലച്ചു….കാർലോസ് ഏകനായി..ആനിയോടൊപ്പം മേരി താമസമാക്കി…ആൽബി കാർലോസ് മുതലാളിയുടെ ഹോസ്പിറ്റലിൽ പഴയതു പോലെ കഴിഞ്ഞു…..
ആനിയും ഇന്ദിരയും നല്ല സുഹൃത്തുക്കളായി…..ഗോപു ഇന്ദിരയോടൊപ്പം താമസമാക്കി…..
ഒരു ദിവസം കാർലോസും ആനിയും മേരിയും ഇന്ദിരയെ കാണുവാൻ ചെന്നു….
വാ കാർലോസ് ഇച്ചായ…..വീൽ ചെയറിൽ ഇരുന്നു പത്രം വായിക്കുക ആയിരുന്ന ഇന്ദിര ക്ഷണിച്ചു….
ദേ ഇന്ദിരേ ഒരു കാര്യം പറയാണന് വന്നത്….
എന്തെ?
ഇവിടുത്തെ പൊറുതി മതി…എവിടെ ഞങ്ങളുടെ കൊച്ചു കാന്താരി കുട്ടൻ…..ജിത്തു മോൻ….
ഞാൻ ഇവിടെയുന്ടെ അപ്പൂപ്പാ…..
അതെന്താ ഇച്ചായ…ഇപ്പോൾ അങ്ങനെ തോന്നാൻ….
മതി ഇന്ദിരേ…നമുക്കങ്ങു റാന്നിക്ക് പോകാം….
അപ്പോൾ ഇവിടുത്തെ കാര്യങ്ങൾ…..ഇതെല്ലം നമുക്കങ്ങു വിൽക്കാം….
അയ്യോ അതിനു ഞാൻ ഇവിടുത്തെ ഒരു അന്തേവാസിയല്ലേ ഇച്ചായ….യഥാർത്ഥ അവകാശി ദേ ഈ നിൽക്കുന്ന ഗാംഗേയല്ലേ….അവൾ സമ്മതിക്കട്ടെ….
എന്ത് പറയുന്നു ഗംഗേ….ആനി ചോദിച്ചു…..
എല്ലാവര്ക്കും സമ്മതമാണെങ്കിൽ …ഞാൻ റെഡി….ഇവിടെ ആകെ ഒന്നും ശരിയാകുന്നില്ല…..
ഗോപു…ഗോപു…..
എന്താ അപ്പച്ചാ…..പിന്നെ ഇന്ന് തന്നെ നമുക്കെല്ലാവർക്കും കൂടി നിന്റെ വീട്ടിൽ ഒന്ന് പോകണം…ചില കാര്യങ്ങളുണ്ട്…
അതെന്തുവാ….