ആനി കൊച്ചമ്മെ നിങ്ങൾ ഹോസ്പിറ്റലിലേക്ക് പോയ്‌കൊള്ളൂ….ഞാനും അപ്പച്ചനും പോലീസ് സ്റ്റേഷൻ വരെ പോയിട്ട് അങ്ങെത്തിക്കൊള്ളാം…ഗോപു പറഞ്ഞു…ഇനി വേണ്ടത് ഇവന്റെ കൂട്ടുകാരൻ ആ കള്ളാ വലപ്പാടിനെ കുരുക്കുക എന്നുള്ളതാണ്…..
ശസ്ത്രക്രിയ കഴിഞ്ഞു ഇന്ദിരയെ ഐ.സി.യു വിൽ പ്രവേശിപ്പിച്ചു….പണം ആനി കെട്ടി വച്ചു…..അപ്പോഴേക്കും ഒരു അഡ്വക്കറ്റ് അവിടെ എത്തി….
ആരാണ് ഗംഗ….
ഞാനാണ് സാർ….
നാളെ നമുക്ക് സബ് രെജിസ്റ്റർ ഓഫിസിൽ ഒന്ന് പോകണം…ഇന്ദിരയുടെ സകല സ്വത്തുക്കളും നിങ്ങളുടെ പേരിലേക്കെഴുതി തന്നിരിക്കുകയാണ്…
ഗംഗയുടെ കണ്ണ് നിറഞ്ഞു…..
ആൽബി രാവിലെ കുളിച്ചൊരുങ്ങി പുറത്തു പോയി വല്ലതും കഴിക്കാനായി ഇറങ്ങി…കാർലോസ് മുതലാളിയുടെ ബംഗ്ളാവിൽ അനക്കം ഒന്നും കാണാഞ്ഞിട്ട് അവൻ അവിടേക്കു ചെന്നു….മുൻ വാതിൽ തുറന്നു കിടക്കുന്നു…ഈ അമ്മച്ചി എവിടെ പോയി…..അവൻ അകത്തു കയറി …ആൽബി ഒരു നിമിഷം ഞെട്ടി തരിച്ചു പോയി…..സാരി തുമ്പിൽ ഫാനിൽ കെട്ടിയാടി നിൽക്കുന്ന അന്നമ്മ….ആൽബി ഇറങ്ങിയോടി….മൊബൈൽ എടുത്ത് ഇന്ദിരയെ വിളിച്ചു…ഫോൺ ഗോപുവിന്റെ കയ്യിൽ ആയതിനാൽ ഗോപു ഫോൺ എടുത്ത്….
ഹാലോ….
ഞാൻ ആൽബിയാണ്
പറ ആൽബി ഞാൻ ഗോപുവാണ്….ഞങ്ങൾ പോലീസ് സ്റ്റേഷനിൽ നിൽക്കുകയാണ്…
അത്….നമ്മുടെ കാർലോസ് മുതലാളിയുടെ ഭാര്യ ആത്മഹത്യ ചെയ്തു…..
ഗോപു ഞെട്ടി പോയി….
പോലീസ് സ്റ്റേഷനിൽ മാർക്കോസിനെ ഏൽപ്പിച്ചു….ഡേവിഡിന്റെ കൊലപാതക രഹസ്യങ്ങളും വലപ്പാടിന്റെ പങ്കുമെല്ലാം മാർക്കോസ് വള്ളിപുള്ളി വിടാതെ പോലീസുകാരുടെ സമ്മർദ്ധത്തിന് മുന്നിൽ പറഞ്ഞു…..
വാർത്ത കാട്ടു തീ പോലെ മാധ്യമങ്ങൾ ഏറ്റെടുത്ത്…..