കാർലോസ് മുതലാളി – ഭാഗം 18
Carlos Muthalali Part 18 bY സാജൻ പീറ്റർ (സാജൻ നാവായിക്കുളം)
Click here to read previous parts
ക്ഷമാപണത്തോടു കൂടി തുടങ്ങുന്നു….കാരണം ഇത്രയും താമസം നേരിട്ടതിൽ…ഒന്നിനും ഒരു മൂടില്ലായിരുന്നു….എന്റെ ഒരു സുഹൃത്ത് വളരെ ക്രിട്ടിക്കലായി എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.അവനോടൊപ്പം ആയിരുന്നു ഞങ്ങൾ മൂന്നു നാല് സുഹൃത്തുക്കൾ…..സുഖം പ്രാപിച്ചു…കർത്താവിന്റെ കരുണയാൽ…ഈ ഭാഗത്തോട് കൂടി കാർലോസ് മുതലാളി ഇവിടെ അവസാനിക്കുകയാണ്….പുതിയ കഥയായ ക്രിസ്തുമസ് രാത്രിയിൽ ഉടൻ തന്നെ ഉണ്ടാവും…..ക്ഷമിക്കണം എന്നഭ്യർത്ഥിക്കുന്നു……
എങ്ങനെ? എവിടെ നിന്ന് പണം ഉണ്ടാക്കും….ഇന്ന് വൈകുന്നേരത്തിനകം പണം കെട്ടിവെക്കാം എന്ന ഒരൊറ്റ പ്രോമിസിന്റെ മേലാണ് ആ ഡോക്ടർ സർജറിക്കായി സമ്മതിച്ചത്…..നേരം പുലർന്നു സമയം എട്ടു കഴിഞ്ഞു….എന്താണ് മാർഗ്ഗം….ഗോപു തല പുകഞ്ഞു ആലോചിച്ചു….
ഗംഗേ…വീട്ടിൽ ഇന്ദിരേച്ചി ഒപ്പിട്ട ചെക്കോ മറ്റോ കാണുമോ?
അറിയില്ല ഗോപു….
നീ ഇവിടെ നിൽക്ക്…ഇന്ദിരേച്ചിയുടെ മൊബൈൽ ഇങ്ങു താ…എന്റെ മൊബൈൽ നിന്റെ കൈവശം വച്ചോ….എന്താവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മറക്കണ്ടാ….
ശരി ഗോപു…..പെട്ടെന്ന് തിരികെ വരണേ…
ശരി……
ഗോപു ഹോസ്പിറ്റലിൽ നിന്നുമിറങ്ങി നേരെ ഇന്ദിരയുടെ വീട്ടിലേക്കു തിരിച്ചു…പോകുന്ന വഴിയിൽ ഇന്ദിരേച്ചിയുടെ മൊബൈൽ ഫോൺ അടിക്കുന്നത് കണ്ടു എടുത്ത് നോക്കി…..ഡോക്ടർ ആനി എന്ന് സേവ് ചെയ്ത നമ്പർ….നമ്പർ അവൻ ഓർത്തു നോക്കി…അതെ ആനി ഡോക്ടർ തന്നെ…ഹോ….ഇന്നലെ ഡോക്ടർ ആനിയുമായി ഇന്ദിരേച്ചി സംസാരിച്ചിരുന്നല്ലോ……എന്തായാലും എടുക്കാം…
“ഹാലോ…മിസ്സിസ് ഇന്ദിരാ….ഞാനാണ് ഡോക്ടർ ആനി….
“ഇന്ദിരേച്ചിയല്ല….ഞാൻ ഗോപുവാണ്….
ആനി ഒരു നിമിഷം മൗനം അവലംബിച്ചു…..