Alathoorile nakshathrapookkal

Posted by

അമ്മ നഷ്ടപ്പെട്ട രാജീവിനെ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വളർത്തി വലുതാക്കിയത് ഹരികുമാരമേനോന്‌റെ അമ്മയായ സുമംഗലാമ്മയാണ്. അമ്മയില്ലാത്തതിന്‌റെ ഒരു കുറവും രാജീവിനെ അവർ അറിയിച്ചിട്ടില്ല.രാജീവ് അച്ഛമ്മ എന്ന് അവരെ വിളിക്കുന്നു. രാജീവിന് തന്‌റെ അച്ഛമ്മ കഴിഞ്ഞിട്ടേ എന്തുമുള്ളൂ.
രാജീവ് കുളികഴിഞ്ഞു താഴേക്കു ചെന്നപ്പോൾ ഹരികുമാരൻ മേനോൻ തീൻമേശയുടെ മുന്നിൽ ഇരിപ്പുണ്ടായിരുന്നു.നെറ്റിയിൽ വെള്ളച്ചന്ദനക്കുറി, ചെവിയിൽ തുളസിയില, കട്ടിക്കണ്ണടയിലൂടെ പത്രത്തിലെ അന്നത്തെ വാർത്തകൾ സാകൂതം വായിക്കുകയായിരുന്നു അദ്ദേഹം.തികഞ്ഞ സാത്വികതയും ശാന്തതയും മുഖത്തു നിറഞ്ഞു നിന്നിരുന്നു.
ബെർമുടയും ടീഷർട്ടും ധരി്ച്ചായിരുന്നു രാജീവിന്‌റെ വരവ്. അവൻ ഒരു കസേര വലി്ച്ച് അച്ഛന്‌റെ സമീപം ഇരുന്നു. എന്നിട്ട് പത്രം പിടിച്ചുവാങ്ങി. ‘എന്തെങ്കിലും കഴിച്ചിട്ടാകാം വായന’ അവൻ കുസൃതിയോടെ പറഞ്ഞു.
പ്ലേറ്റിൽ നിന്നു ചൂട് ഇഡ്ഡലി സാമ്പാറിൽ മുക്കി രാജീവ് വായിൽ വച്ചു. നിറഞ്ഞ കൗതുകത്തോടെയും അഭിമാനത്തോടെയും ഹരികുമാരമേനോൻ തന്‌റെ മകനെ നോക്കി. ജനിക്കുമ്പോൾ ചുവന്നു തുടുത്ത ഒരു ആപ്പിൾപഴം പോലെയായിരുന്നു അവൻ. തോളിൽ ചായ്ച്ച് ആരും ഉറക്കാൻ കൊതിക്കുന്ന ഭംഗിയുള്ള ആൺപാവക്കുട്ടി. ഇന്നു വളർന്നു വലുതായിരിക്കുന്നു. ആറടിയോളം പൊക്കം.മസിലുകൾ എഴുന്നു നിൽക്കുന്ന ബലിഷ്ഠമായ ശരീരം.പക്ഷേ മുഖം ഇന്നും മാലാഖയെപ്പോലെ തന്നെ. നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയും , നനുത്ത ചെമ്പൻ താടിയുമുള്ള ഗബ്രിയേൽ മാലാഖ.
അച്ഛമ്മ രാജീവിന്‌റെ അരികിലിരുന്നു. അവന്‌റെ പ്ലേറ്റിലേക്ക് സാമ്പാർ കുറച്ചുകൂടി ഒഴിച്ചു.
അപ്പൂ, ഹരിമേനോൻ വിളി്ച്ചു. രാജീവ് പയ്യെ അയാളെ നോക്കി
ഇന്നലെ നിന്‌റെ പിറന്നാളായിരുന്നു , അറിഞ്ഞോ,
രാജീവ് അതു മറന്നിരുന്നു. അല്ലെങ്കിലും ഐഐടി മദ്രാസ് എന്ന ലോകോത്തര സ്ഥാപനത്തിലെ അവസാന വർഷ പരീക്ഷ എഴുതുമ്പോൾ പിറന്നാളിനെക്കുറിച്ച് ആരോർക്കാൻ.21 വയസായിരിക്കുന്നു തനിക്ക്.
അപ്പുക്കുട്ടാ, നിനക്ക് ഒരു ഗംഭീരൻ കല്യാണാലോചന വന്നിട്ടുണ്ട്, അണിമംഗലം തറവാട് എന്നു കേട്ടിട്ടുണ്ടോ, അവിടുത്തെ കൃഷ്ണകുമാറിന്‌റെ മകളാ, പേര് അഞ്ജലി.ഹരികുമാരമേനോൻ പറഞ്ഞു. മേലേട്ട് തറവാടുമായി അടുത്ത ബന്ധമുള്ളവരാണ് അണിമംഗലത്തുകാർ.

Leave a Reply

Your email address will not be published. Required fields are marked *