“ഓരോ അവളുമാരുടെ നോട്ടം കാണണം..”
ചെറിയ പെണ്ണാണ് എങ്കിലും അവള്‍ക്ക് എന്റെ കാര്യത്തില്‍ എന്തോ ഒരു സ്വാര്‍ത്ഥത ഉള്ളതുപോലെ എനിക്ക് തോന്നി.
“എനിക്ക് ഈ പെണ്ണുങ്ങളെ കാണുന്നതെ കലിപ്പാണ്” ഞാന്‍ പറഞ്ഞു.
“ആണോ..എല്ലാരേം കലിപ്പാണോ?”
“ആണ്..”
“എന്നേം?” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി.
“നീ ചേച്ചീടെ മോളല്ലേ..അതുകൊണ്ടില്ല..എന്നാലും എനിക്കാരേം ഇഷ്ടമല്ല..” ഞാന്‍ അവളെ നോക്കാതെ പറഞ്ഞു.
“അതെന്താ മാമാ?”
“അറിയില്ല. എനിക്കിഷ്ടമല്ല..”
“ഉം..ഇങ്ങനായാല്‍ ഇയാള്‍ എങ്ങനെ കല്യാണം കഴിക്കും?”
“കഴിക്കുന്നില്ല”
“പിന്നെ സന്യസിക്കാന്‍ പോവാണോ”
“കല്യാണം കഴിച്ചില്ലേല്‍ സന്യസിക്കണം എന്ന് നിര്‍ബന്ധമാണോ”
“പിന്നെന്ത് ചെയ്യാനാ പ്ലാന്‍?”
“എനിക്ക് വലിയ ഒരു ഫുട്ബോള്‍ കളിക്കാരന്‍ ആകണം. കളിച്ചു കളിച്ച് ലോകപ്രശസ്തന്‍ ആകണം..”
“ഓ പിന്നെ..കുറെ ആകും. എന്നാലും പ്രായമൊക്കെ ആകുമ്പോള്‍ ഒരു പെണ്ണൊക്കെ വേണ്ടേ?”
“വേണ്ട. പെണ്ണ്..ഒലക്കേടെ മൂട്..പോടീ അവിടുന്ന്”
“ഹും” അവള്‍ മുഖം വീര്‍പ്പിച്ചു നടന്നുപോയി.
അതിനുശേഷം രേഖയുടെ എന്നോടുള്ള പെരുമാറ്റത്തില്‍ പ്രകടമായ മാറ്റം ഞാന്‍ കണ്ടു. അവള്‍ എന്നോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചുതുടങ്ങി. കാണാന്‍ നല്ല ഓമനത്വമുള്ള, തുടുത്ത് സുന്ദരിയായ അവളെ ആരും കൊതിച്ചുപോകും എങ്കിലും സഹജമായി സ്ത്രീകളോടുള്ള എന്റെ അവജ്ഞ കുറെയൊക്കെ അവളിലെക്കും നീണ്ടു. അവള്‍ അടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെ ഞാന്‍ അത് മറ്റൊരു തരത്തില്‍ മാറ്റിക്കളഞ്ഞു. എന്നെ തൊടാനും പിടിക്കാനും ഒക്കെ അവള്‍ ശ്രമിച്ചതും ചിലപ്പോഴൊക്കെ ഞാന്‍ തടഞ്ഞു. അങ്ങനെ ഇരിക്കെ ഒരു ദിവസം അവള്‍ ഏതോ കൂട്ടുകാരിക്ക് ഫോണ്‍ ചെയ്യുന്നത് ഞാന്‍ കേട്ടു.