” ഇവിടുത്തെ PWD ഓഫീസിലോ …അവിടെ എന്റെ കുറെ സുഹൃത്തുക്കൾ ഉണ്ട് …അവന്റെ ഫോട്ടോയോ മറ്റോ ഉണ്ടോ ?” തമ്പി
സൂസന്ന തന്റെ മൊബൈലിൽ നിന്ന് ഷീലയും ജോമോനും പിള്ളേരും നിൽക്കുന്ന ഒരു ഫോട്ടോ എടുത്തു കൊടുത്തു
” ഇവനോ ..ഇവനെ ഞാനറിയും …തണ്ണി മാത്രമല്ല …നല്ല പൈസയും വാങ്ങും “
” പൈസ ഒന്നും വാങ്ങത്തില്ല അച്ചായാ …..കള്ളു മാത്രമേ കിട്ടത്തുള്ളൂ എന്ന ഇവള് പറഞ്ഞറിഞ്ഞേ …അല്ലെടി ഷീലെ ?’ സൂസന്ന
ഷീല വെറുതെ തലയാട്ടുക മാത്രം ചെയ്തു . അവളെന്തോ ഈ ലോകത്തല്ലെന്നു തോന്നി .
തമ്പി പെട്ടന്ന് തന്റെ മൊബൈൽ എടുത്തോണ്ട് വന്നു ആർക്കോ ഫോൺ ചെയ്തു
” ഹാലോ ….എടാ ഉവ്വേ …ഞാനാ തമ്പി …” തമ്പി ഫോൺ സ്പീക്കറിട്ടു
” എടാ ഉവ്വേ …നമ്മള് ഇന്നാള് ഒരു വർക്കിന് നമമുടെ PWD യിലെ ഒരു പീയൂണിനെ കണ്ടില്ലേ ? ആ.. ബാറിൽ വെച്ച് നമ്മളവനു ഒരു ഫുള്ളും മൂവായിരം രൂപേം കൊടുത്തില്ലേ…അവനെ ഒന്ന് കൂടി കാണാൻ പറ്റുമോ ?”
തമ്പി ഉരുണ്ടു കളിച്ചു . ഷീലയും മറ്റുള്ളവരും ഫോണിലേക്കു ശ്രദ്ധ തിരിച്ചു .
” ഏതു ..നമമുടെ നിപ്പൻ ജോമോനാണോ ……..അവൻ മരിച്ചു പോയി ..തമ്പി സാറെ …’
‘അയ്യോ …മരിച്ചോ ? ആട്ടെ അതെന്നാ ഈ നിപ്പൻ ?” തമ്പി നടുക്കോട്ടു നിന്നു സംസാരിച്ചു
” അതോ ….അവൻ ജോലിക്കിടെൽ തന്നെ ബാറിൽ പോയി നിപ്പനടിക്കും ….പിന്നെ ഇച്ചിരി എയാ”
” ഹാ ..പറയെടാ …നമ്മള് തമ്മിലെ ന്തിനാ ഈ മറ “
“അതല്ല തമ്പി സാറെ ..ഒള്ളതാണേലും മരിച്ചു പോയ ആളിനെ കുറിച്ച് കുറ്റം പറയല്ലന്നാ ….അയാള് രാത്രിയായാല് ബസ്റ്റാൻഡിലാ …… ബസ്റ്റാന്റ് പെണ്ണുങ്ങളെ നിപ്പനടിക്കാൻ …” തമ്പി പെട്ടന്ന് സ്പീക്കർ ഓഫ് ചെയ്തു
ഷീല ഞെട്ടി വിളറി വെളുത്തിരിക്കുവാണ് . സൂസന്നയുടെയും മൈക്കിളിന്റെയും സ്ഥിതി വേറെയല്ല .
വേറെന്തോ ഒക്കെ കൂടി സംസാരിച്ചു തമ്പി ഫോൺ വെച്ചു
” അത് വിട് മോളെ ..ആൾക്കാരെന്തൊക്കെ പറയും ..അതൊന്നും സത്യമാകണമെന്നില്ലല്ലോ ” തമ്പി ഷീലയുടെ തോളിൽ തട്ടി / ഷീല വിങ്ങി പൊട്ടി തമ്പിയുടെ മേലേക്ക് ചാഞ്ഞു .